HOME
DETAILS

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

  
October 01, 2024 | 2:11 PM

A fine of up to two lakh dirhams for giving religious judgments illegally UAE fatwa authority with warning

അബുദബി: അനധികൃതമായി സ്വന്തം നിലയ്ക്ക് ഫത്വകൾ അഥവാ മതവിധികൾ നൽകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരേ മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി. യുഎഇയിൽ ഔദ്യോഗികമായി മതവിധികൾ നൽകാനുള്ള ചുമതല സർക്കാർ ഏൽപ്പിച്ചിരിക്കുന്നത് യുഎഇ കൗൺസിൽ ഫോർ ഫത്വയ്ക്കാണ്. ഈ കൗൺസിലിന് മാത്രമേ മതവിധികൾ പുറപ്പെടുവിക്കാൻ അനുവാദമുള്ളൂ എന്നും അല്ലാത്തവർ സ്വന്തം നിലയ്ക്ക് ഫത്വ നൽകിയാൽ അവർക്കെതിരേ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുമെന്നും ഫത്വ അതോറിറ്റി വ്യക്തമാക്കി. 10,000 ദിർഹം മുതൽ രണ്ട് ലക്ഷം ദിർഹം വരെയാണ് ഇത്തരം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴ ചുമത്തുകയെന്നും വ്യക്തമാക്കി.

രാജ്യത്തെ 2024 ലെ ഫെഡറൽ ലോ നമ്പർ (3) അനുസരിച്ച്, യുഎഇയിൽ പൊതു ഫത്വകൾ പുറപ്പെടുവിക്കാൻ അനുമതിയുള്ള ഏക അധികാര സ്ഥാപനം യുഎഇ കൗൺസിൽ ഫോർ ഫത്വയാണ്. നിയമലംഘനം നടത്തി മതവിധി പുറപ്പെടുവിക്കുന്ന സ്ഥാപനം സാഹചര്യത്തിനനുസരിച്ച് അടച്ചുപൂട്ടാനുള്ള സാധ്യതയും ശിക്ഷാ നടപടിയിൽ ഉൾപ്പെടുന്നുണ്ട്. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. പല വിവാദ വിഷയങ്ങളിലും സാമൂഹ്യ മാധ്യമങ്ങൾ വഴിയും അല്ലാതെയും ചില വ്യക്തികളും സ്ഥാപനങ്ങളും മതവിധികൾ നൽകുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്.

യുഎഇയിൽ ഫത്വ പുറപ്പെടുവിക്കുന്നതിനുള്ള ഔദ്യോഗിക അതോറിറ്റിയായി യുഎഇ കൗൺസിൽ ഫോർ ഫത്വ പ്രവർത്തിക്കുന്നു. യുഎഇയിലെ ഫത്വകളുമായി ബന്ധപ്പെട്ട സമീപനങ്ങളും നയങ്ങളും നിയമനിർമ്മാണങ്ങളും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ദർശനങ്ങളും ലക്ഷ്യങ്ങളും ഏകീകരിക്കാൻ നേതൃത്വം നൽകലും കൗൺസിലിന്റെ ചുമതലയാണെന്നും അധികൃതർ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഗ്ദാനം ചെയ്ത മൈലേജ് ബൈക്കിന് ലഭിക്കുന്നില്ല: മലപ്പുറം സ്വദേശിക്ക് 1.43 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി; 12 വർഷത്തെ നിയമയുദ്ധത്തിന് അന്ത്യം

Kerala
  •  19 hours ago
No Image

ശബരിമല സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന: സാമ്പിള്‍ ശേഖരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

Kerala
  •  19 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി സംവിധായകന്‍ വി.എം വിനു മത്സരിക്കും

Kerala
  •  19 hours ago
No Image

ഖവാസിം കോർണിഷ് റോഡിൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം; യാത്രക്കാർ ബദൽ വഴികൾ ഉപയോഗിക്കണമെന്ന് പൊലിസ്

uae
  •  20 hours ago
No Image

അരൂര്‍ ഗര്‍ഡര്‍ അപകടം: രാജേഷിന്റെ കുടുംബത്തിന് കരാര്‍ കമ്പനി 25 ലക്ഷം നല്‍കും, മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

Kerala
  •  20 hours ago
No Image

'നായകള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രവേശനമില്ല'  ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റലില്‍ വിദ്വേഷ ചുവരെഴുത്തുകള്‍

National
  •  21 hours ago
No Image

പത്രപ്രവര്‍ത്തകനായിട്ട് എത്ര കാലമായി?; പി.എം ശ്രീയെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala
  •  21 hours ago
No Image

ഹജ്ജ് 2026: 6,228 തീർത്ഥാടകരെ തിരഞ്ഞെടുത്ത് യുഎഇ; 72,000-ത്തിലധികം അപേക്ഷകർ

uae
  •  21 hours ago
No Image

സാങ്കേതിക തകരാര്‍; പരിശീലന വിമാനം പുതുക്കോട്ട-തിരുച്ചിറപ്പള്ളി ദേശീയപാതയിലിറക്കി, ഗതാഗതം സ്തംഭിച്ചു

National
  •  21 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Kerala
  •  a day ago