HOME
DETAILS

സൈബര്‍ ആക്രമണം:  കടുത്ത വകുപ്പുകള്‍ ചുമത്തി മനാഫ് ഉള്‍പെടെയുള്ളവര്‍ക്കെതിരെ കേസ്, നടപടി അര്‍ജ്ജുന്റെ കുടുംബത്തിന്റെ പരാതിയില്‍

  
Web Desk
October 04, 2024 | 4:43 AM

Cyberattack Case Filed After Arjuns Family Lodges Complaint Against Lorry Owner Manaaf

കോഴിക്കോട്: സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അര്‍ജുന്റെ കുടുംബം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് നല്‍കിയി പരാതിയില്‍ കേസ്. ലോറി ഉടമ മനാഫ് ഉള്‍പെടെയുള്ളവരെ പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. 


സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയതിനും കലാപ ശ്രമത്തിനുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചേവായൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ കുടുംബത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയ അധിക്ഷേപം നടക്കുന്നുവെന്ന് വ്യക്തമാക്കിയാണ് കുടുംബം പരാതി നല്‍കിയത്. കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്യുകയാണെന്നു പറഞ്ഞ് ബുധനാഴ്ച കുടുംബം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനുശേഷമാണ് സമൂഹമാധ്യമങ്ങളില്‍ അര്‍ജുന്റെ കുടുംബത്തിനു നേരെ വ്യാപകമായ ആക്രമണമുണ്ടായത്. അര്‍ജുന്റെ ഭാര്യ കൃഷ്ണ പ്രിയ, സഹോദരി അഞ്ജു, സഹോദരി ഭര്‍ത്താവ് ജിതിന്‍ എന്നിവര്‍ നേരിട്ടെത്തിയാണ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.


മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ ആരോപിച്ചത്. മനാഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൊതുജനങ്ങളാരും മനാഫിന് പണം നല്‍കരുതെന്നും തങ്ങള്‍ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. യൂട്യൂബ് ചാനലുകളില്‍ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം ആരോപിച്ചിരുന്നു.

പിന്നാലെ തന്റെ പ്രതികരണങ്ങള്‍ വൈകാരികമായി തോന്നിയെങ്കില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പു ചോദിക്കുന്നതായി ലോറി ഉടമ മനാഫും വ്യക്തമാക്കി. വിഷയത്തില്‍ മുതലെടുപ്പ് നടത്തിയിട്ടില്ലെന്നും ആത്മാര്‍ഥമായാണ് കാര്യങ്ങള്‍ ചെയ്തതെന്നും മനാഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അര്‍ജുന്റെ കുടുംബത്തോടൊപ്പമാണ് താനുള്ളത്. വിവാദങ്ങളില്‍ താല്‍പര്യമില്ല. ഇന്ത്യകണ്ട ചരിത്രമാണ് അര്‍ജുന്റെ ദൗത്യം. ചെളിവാരിയെറിഞ്ഞ് അതിന്റെ മഹത്വം നഷ്ടപ്പെടുത്തരുത്. അവന്റെ ചിത അടങ്ങുന്നതിന് മുമ്പ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. ആരായാലും ഉത്തരവാദിത്വത്തോടെ പെരുമാറണം. ലോറിയുടെ ആര്‍.സി ഉടമയായ മുബീന്‍ തന്റെ സഹോദരനാണ്. അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ല. മുക്കത്ത് സ്‌കൂളില്‍ ഒരു ചടങ്ങ് ഉണ്ടായിരുന്നു. ഒരു തുക നല്‍കാമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ തനിക്ക് വേണ്ടെന്നും അര്‍ജുന്റെ മകന് അത് കൊടുക്കാമെന്നും പറഞ്ഞു. തുടര്‍ന്ന് അര്‍ജുന്റെ മകന്റെ പേരില്‍ അക്കൗണ്ടുണ്ടോയെന്ന് ചോദിച്ചിരുന്നു. ആരെങ്കിലും പണം തരുന്നുണ്ടെങ്കില്‍ അത് മകന് കിട്ടട്ടെയെന്നാണ് താന്‍ കരുതിയത്. അത് കുടുബത്തിന് പ്രശ്‌നമായെങ്കില്‍ മാപ്പ് പറയുന്നു- മനാഫ് പറഞ്ഞു. 

ഷിരൂരിലെ തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുന്നതിനായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ചാനല്‍ മോണിറ്റൈസ് ചെയ്തിട്ടില്ല. അതിനാല്‍ യൂട്യൂബില്‍ നിന്ന് പണവും ലഭിക്കുന്നില്ല. 'ലോറിയുടമ മനാഫ്' എന്ന പേരില്‍ ചാനല്‍ തുടങ്ങിയത് ആളുകള്‍ തിരിച്ചറിയാന്‍ വേണ്ടിയിട്ടാണ്. ചാനലില്‍ അര്‍ജുന്റെ ഫോട്ടോവച്ചതില്‍ ആരോപണങ്ങള്‍ വന്നതോടെ അത് മാറ്റി. അര്‍ജുന്റെ ശരീരം കിട്ടിയതിന് ശേഷമാണ് ഈ പ്രശ്‌നമെല്ലാം തുടങ്ങിയത്. അര്‍ജുന്റെ സഹോദരി അഞ്ജു ലോറിയുടമ മുബീന്‍ ആണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. മുബീന്‍ എന്റെ അനിയനാണ്, അവന്റെ വാഹനമാണ്. ആരുടെ വാഹനമായാലും കുഴപ്പമില്ല എന്നെല്ലാം കുടുംബത്തോട് പറഞ്ഞിരുന്നു. 2000 രൂപ ഞാന്‍ കൊടുത്തു എന്നാണ് അവര്‍ പറഞ്ഞ മറ്റൊരു ആരോപണം. ഞാന്‍ ബഹുമാനിക്കുന്ന ഒരു ഉസ്താദ് അര്‍ജുന്റെ വീട്ടില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തെ അവിടെ കൊണ്ടുപോയതാണ്. അദ്ദേഹമാണ് 2000 രൂപ കൊടുത്തത്. പ്രായമായൊരാള്‍ ആ തുക കൊടുത്തു എന്ന രീതിയില്‍ എടുക്കാനുള്ളതേ അതില്‍ ഉള്ളൂവെന്നും മനാഫ് പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി നടപടികൾക്കിടയിൽ മൊബൈൽ ഫോണിൽ പ്രതികളുടെ ചിത്രം പകർത്തി; സി.പി.എം. നേതാവിന് തടവും പിഴയും

Kerala
  •  5 days ago
No Image

രണ്ട് ന്യൂനമർദ്ദങ്ങളും ശക്തിപ്പെട്ടു; സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala
  •  5 days ago
No Image

കൊൽക്കത്തയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ അനന്തരവളെ അലമാരക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

crime
  •  5 days ago
No Image

കല്ലുത്താൻക്കടവിലെ ന്യൂ പാളയം മാർക്കറ്റ് ഉദ്ഘാടന ദിവസത്തിൽ പാളയത്ത് പ്രതിഷേധ 'കടൽ'

Kerala
  •  5 days ago
No Image

ആശുപത്രിയിൽ നിന്ന് മരണം സ്ഥിരീകരിച്ചു; എന്നാൽ വീട്ടിലേക്ക് മടങ്ങും വഴി ആംബുലൻസിൽ വെച്ച് വയോധികയ്ക്ക് ജീവന്റെ തുടിപ്പ്

Kerala
  •  5 days ago
No Image

പുനര്‍നിര്‍മാണം; ഗസ്സയുടെ മണ്ണില്‍ അമേരിക്കൻ സൈന്യം ഇറങ്ങില്ലെന്ന് യു.എസ്

International
  •  5 days ago
No Image

റിയാദിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു; സൗദിയിലെ 71 മത്തെ സ്റ്റോർ

Saudi-arabia
  •  5 days ago
No Image

മകന്റെ മരണത്തിൽ മുൻ ഡിജിപിക്കും മുൻ മന്ത്രിക്കുമെതിരെ കൊലപാതക കേസ്; വീഡിയോകൾ വിവാദമാകുന്നു

crime
  •  5 days ago
No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  5 days ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  5 days ago

No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  5 days ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  5 days ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  5 days ago
No Image

'ഇറാന് ആണവ സൗകര്യങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരം...'; ഇറാൻ ആണവായുധ പദ്ധതി വീണ്ടും തുടങ്ങിയോ? തലേഗാൻ-2 സൈറ്റിന്റെ പുനർനിർമാണത്തിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്

International
  •  5 days ago