HOME
DETAILS

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

  
October 06, 2024 | 1:53 PM

In collaboration with the World Health Organization UAE Stands with Lebanon Relief Campaign Launched

അബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ നിർദേശ പ്രകാരം ലബനാനെയും മറ്റു സഹോദര രാഷ്ട്രങ്ങളെയും പിന്തുണക്കാനായി 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദേശീയ ദുരിതാശ്വാസ കാംപയിനിന് തുടക്കം കുറിച്ചു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) സഹകരണത്തോടെ ലബനാനിലെ ജനങ്ങൾക്ക് 100 മില്യൺ യു.എസ് ഡോളറിന്റെ അടിയന്തര ദുരിതാശ്വാസ പാക്കേജ് നൽകാനുള്ള യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് അൽ നഹ്‌യാൻ്റെ നിർദേശത്തെ തുടർന്ന് 40 ടൺ അടിയന്തര വൈദ്യ സഹായം വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ദുബൈ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ടു.

 ഈ വിമാനമാണ് കാംപയിന് കീഴിൽ ലബനാനിൽ ആദ്യമായി എത്തുന്നത്. സഹായ വിമാനം പ്രത്യേകിച്ചും, ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ, യു.എ.ഇയുടെ മാനുഷിക ശ്രമങ്ങളെയും ലബനാനിലെ ജനങ്ങളെ പിന്തുണക്കാനുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സാഹോദര്യ ബന്ധം പ്രകടമാക്കുകയും ചെയ്യുന്നു. യു.എ.ഇയുടെ മാനുഷിക കാഴ്ചപ്പാടും പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റുള്ളവർക്ക് സഹായഹസ്തം നീട്ടുന്നതിൽ ഉൾച്ചേർന്ന ചരിത്രപരമായ സാഹോദര്യതത്ത്വങ്ങളും ഈ സഹായം ഉൾക്കൊള്ളുന്നു. 

രാജ്യത്തിൻറെ ഉറച്ച പ്രതിബദ്ധതയെയും അതിൻ്റെ നേതൃത്വത്തെയും പ്രതിനിധീകരിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് അടിയന്തര മാനുഷിക പിന്തുണ നൽകാനുള്ള യു.എ.ഇ നേതൃത്വത്തിൻറെ സമർപ്പണത്തിന് ഈ ശ്രമങ്ങൾ അടിവരയിടുന്നുവെന്ന് യു.എ.ഇയുടെ അന്താരാട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ തട്ടിയത് 66 ലക്ഷം രൂപ; പണം ഉപയോഗിച്ചത് ആഢംബര ജീവിതത്തിന്

Kerala
  •  6 hours ago
No Image

ഇന്ത്യയുടെ വന്മതിലായി കുൽദീപ് യാദവ്; മറികടന്നത് സച്ചിനെയും ദ്രാവിഡിനെയും

Cricket
  •  6 hours ago
No Image

ആദിവാസി ഭൂസമര സമരപ്പന്തലില്‍ നിന്ന് ദമ്പതികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് പോര്‍ക്കളത്തിലേക്ക്

Kerala
  •  7 hours ago
No Image

ഒറ്റ റൺസ് പോലും വേണ്ട, സച്ചിനും ദ്രാവിഡും രണ്ടാമതാവും; ചരിത്രം സൃഷ്ടിക്കാൻ രോ-കോ സംഖ്യം

Cricket
  •  7 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിനെ കൈവിലങ്ങ് വച്ചതില്‍ അന്വേഷണം; പൊലിസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

Kerala
  •  7 hours ago
No Image

ഏകദിനം ഉപേക്ഷിച്ച് അവൻ ഇന്ത്യക്കായി ടെസ്റ്റ് കളിക്കണം: ആവശ്യവുമായി മുൻ താരം

Cricket
  •  8 hours ago
No Image

50 ലക്ഷം രൂപയുടെ കാര്‍ വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളെ അക്രമിക്കുന്നതിനിടെ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

Kerala
  •  8 hours ago
No Image

കുടുംബവഴക്ക്: ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു; കത്തിയുമായി സ്‌റ്റേഷനില്‍ കീഴടങ്ങി

Kerala
  •  9 hours ago
No Image

2023 ഒക്ടോബര്‍ ഏഴിലെ ആക്രമണം: ഇസ്‌റാഈല്‍ സൈനിക ഓഫിസര്‍മാരെ പിരിച്ചുവിട്ടു

International
  •  9 hours ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്ക് വിദ്യാര്‍ഥികളും വേണമെന്ന്; ആവശ്യമുന്നയിച്ച് ഓഫിസര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചു

Kerala
  •  9 hours ago