സ്വീപ്പര്‍ മുതല്‍ ട്രെയിനി അനലിസ്റ്റ് വരെ; കേരളത്തിലെ വിവിധ ജില്ലകളില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; ഇന്റര്‍വ്യൂ മാത്രം
പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം
പടിഞ്ഞാറത്തറ കാപ്പുകുന്ന് പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലേക്ക് പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച 10.10.2024 ന് രാവിലെ 11 മണിക്ക് കാപ്പുകുന്ന് പി.എച്ച്.സി. വെച്ച് നടക്കും. പങ്കെടുക്കാന്‍ താത്പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2024 നവംബര്‍ 10 വ്യാഴാഴ്ച രാവിലെ 11 മണിയ്ക്ക് മുമ്പായി കാപ്പുകുന്ന് പി.എച്ച്.സി ല്‍ പേര് രജിസ്റ്റര്‍ ചെയ്ത് കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കേണ്ടതാണ്. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും, കുടുംബശ്രീയില്‍ അംഗങ്ങളയവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജിയണല്‍ ഡയറി ലാബില്‍ കരാര്‍ നിയമനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീര വികസന വകുപ്പിന്റെ കീഴില്‍ പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജിയണല്‍ ഡയറി ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് 202425 വര്‍ഷത്തിലേക്ക് (ആറു മാസ കാലയളവ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഒക്ടോബര്‍ 11ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി നേരിട്ടോ, തപാല്‍ മുഖേനയോ പ്രിന്‍സിപ്പാള്‍, ക്ഷീര പരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ്, ആലത്തൂര്‍, പാലക്കാട് 678 541(ഫോണ്‍:04922226040) എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് ഒക്ടോബര്‍ 15 ന് 12 മണിക്ക് ഓഫീസ് നോട്ടിസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും.
ഇന്റര്‍വ്യൂ ഒക്ടോബര്‍ 21ന് രാവിലെ 11 മണിക്ക് ആലത്തൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ വൃക്തമായി എഴുതിയിരിക്കണം, ഇന്റര്‍വ്യൂ സമയത്ത് യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍ സമര്‍പ്പിക്കേണ്ടതാണ്.
ക്ലീനിങ് സ്റ്റാഫ് ഒഴിവ്
ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഒഴിവുള്ള ക്ലീനിങ് സ്റ്റാഫ് തസ്തികയില്‍ 8 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എട്ടാം ക്ലാസ് പാസായിരിക്കണം, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 18 നും 56 നും ഇടയില്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 10.30 ന് കായിക യുവജന കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. അപേക്ഷഫോം ഇന്റര്‍വ്യൂ ദിവസം നേരിട്ട് നല്‍കും. ഫോണ്‍: 0471 2326644.
ലൈഫ് ഗാര്‍ഡ് നിയമനം
2024 വര്‍ഷത്തെ ട്രോളിംഗ് നിരോധന കാലയളവിനുശേഷം കടല്‍രക്ഷാ പ്രവര്‍ത്തനത്തിന് ലൈഫ് ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ 20 വയസ്സിനും 45 വയസ്സിനും മധ്യേ പ്രായമുള്ള രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളിയും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ (എന്‍ഐഡബ്ല്യൂഎസ്) പരിശീലനം പൂര്‍ത്തിയാക്കിയവരും പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരുമാകണം. സീ റസ്‌ക്യൂ സ്‌ക്വാഡ്/ ലൈഫ് ഗാര്‍ഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്കും കണ്ണൂര്‍ ജില്ലയിലെ താമസക്കാര്‍ക്കും 2018 ലെ പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ പാസ്‌പ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ [email protected] വിലാസത്തിലോ ഒക്ടോബര്‍ എട്ട് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2732487, 9496007039
നാഷണല്‍ ആയുഷ്മിഷന്‍
നാഷണല്‍ ആയുഷ് മിഷനില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍, പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: www.nam.kerala.gov.in, www.lbscetnre.kerala.gov.in. ഫോണ്‍: 0471 2474550.
Sweeper to Trainee Analyst Can get temporary government jobs in various districts of Kerala Interview only
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."