ബസ് കണ്ടക്ടര്‍മാര്‍ക്കു നെയിംപ്ലേറ്റ് നിര്‍ബന്ധമാക്കുന്നു യാത്രക്കാരോട് മോശമായിപെരുമാറിയാല്‍ കണ്ടക്ടര്‍മാര്‍ കുടുങ്ങും
കാക്കനാട്: യാത്രക്കാരോട് മോശമായി പെരുമാറുംമുമ്പ് കണ്ടക്ടര്‍മാര്‍ സൂക്ഷിക്കുക. അത്തരക്കാര്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പിന്റെ പിടിവീഴും. കൊച്ചിയിലെ മുഴുവന്‍ ബസ്‌കണ്ടക്ടര്‍മാര്‍ക്കും നെയിംപ്ലേറ്റ് നിര്‍ബന്ധമാക്കുന്നു.
നിരവധിതവണ കണ്ടക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും മോശം പെരുമാറ്റം തുടരുന്ന സാഹചര്യത്തിലാണ് നെയിംപ്ലേറ്റ് കര്‍ശനമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചത്.
നെയിംപ്ലേറ്റ് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ ബസ്‌കണ്ടക്ടര്‍മാര്‍ക്കും നെയിംപ്ലേറ്റ് നിര്‍ബന്ധമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിറക്കിയിരുന്നു. യാത്രയ്ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സ്ത്രീകള്‍ അടക്കമുള്ള യാത്രികര്‍ക്കുണ്ടായാല്‍ ജീവനക്കാരന്റെ പേരും ബസ് നമ്പറും നോക്കി ഉത്തരവാദികളെ പിടികൂടാന്‍ പെട്ടെന്ന് തന്നെ കഴിയും.
കാക്കിഷര്‍ട്ടില്‍ ഇടതുപോക്കറ്റിന്റെ മുകളില്‍ നെയിംപ്ലേറ്റുകള്‍ കുത്തണമെന്നാണ് വ്യവസ്ഥ. പേര്, ബാഡ്ജ്‌നമ്പര്‍ എന്നിവയും ഇതിനോടൊപ്പം ഉണ്ടാവണം. മലയാളത്തിലോ ഇംഗ്ലീഷിലോ കറുപ്പ് അക്ഷരത്തില്‍ പേര് എഴുതാനും നിര്‍ദ്ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."