HOME
DETAILS

ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്

  
Abishek
July 02 2025 | 02:07 AM

The Idukki Government Medical College which was launched with high expectations has failed to meet even the standards of a taluk hospital

തൊടുപുഴ: ഏറെ പ്രതീക്ഷയോടെ തുടക്കം കുറിച്ച ഇടുക്കി ഗവ.മെഡിക്കൽ കോളജിന് താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ല. ആദിവാസികളും പിന്നാക്ക വിഭാഗക്കാരും ഏറെ ആശ്രയിക്കുന്ന ആതുരാലയത്തിന് നല്ല ചികിത്സ ആവശ്യമാണ്. ദേശീയ മെഡിക്കൽ കമ്മിഷന്റെ ഷോക്കോസ് നോട്ടിസ് നിരവധിത്തവണ ലഭിച്ചിട്ടുണ്ട്. രോഗികൾക്കും എം.ബി.ബി.എസ് വിദ്യാർഥികൾക്കും അടിസ്ഥാന സൗകര്യങ്ങൾ അന്യമാണ്. പഠിക്കാൻ നിലവാരമുള്ള ലക്ചർ ഹാളുപോലുമില്ല. 

ഹൃദ്രോഗ വിദഗ്ധനില്ലാത്ത മെഡിക്കൽ കോളജാണിത് എന്നു പറയുമ്പോൾ തന്നെ അവസ്ഥ ബോധ്യമാകും. ആവശ്യ മരുന്ന് കിട്ടാതെ രോഗികൾ വലയുന്നു. മരുന്ന് ക്ഷാമം രൂക്ഷമാണ്. ഡോക്ടർ കുറിക്കുന്ന മരുന്നുകളുടെ പകുതി പോലും ലഭിക്കില്ല. ഒരുതവണ പരിശോധിക്കുന്ന ഡോക്ടർ ആവില്ല അടുത്ത തവണ ഒ.പി വിഭാഗത്തിലുള്ളത്. സ്‌കാനിങ് ഉൾപ്പെടെ പരിശോധനകൾക്കും ഡോക്ടർമാരില്ല. 

പരിമിതമായ ലിഫ്റ്റ് സൗകര്യമാണുള്ളത്. ഉള്ളത് മിക്ക ദിവസങ്ങളിലും തകരാറിലുമാണ്. നടക്കാൻ വയ്യാത്തവരെ എടുത്തു കൊണ്ടുപോകണം. അല്ലെങ്കിൽ വീട്ടിൽനിന്ന് വീൽ ചെയറുകൊണ്ടുവരണം. ഫയർ ആന്റ് സേഫ്റ്റി സംവിധാനം സജ്ജമല്ല. മെഡിക്കൽ കോളജിന്റെ സേവനം ആവശ്യമെങ്കിൽ കോട്ടയത്തെയോ തമിഴ്‌നാട് തേനി മെഡിക്കൽ കോളജിനെയോ ആശ്രയിക്കണം. ദീർഘവീക്ഷണമില്ലാത്ത നിർമാണ പ്രവർത്തനങ്ങളും പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ആശുപത്രിയിലേക്ക് സുഗമമായി എത്താനുള്ള റോഡ് സൗകര്യമില്ല. ചെറുതോണി ഡാമിലേക്ക് പോകാൻ 1970 ൽ നിർമിച്ച ഇടുങ്ങിയ റോഡിലൂടെയാണ് എത്തിച്ചേരുന്നത്.

The Idukki Government Medical College, which was launched with high expectations, has failed to meet even the standards of a taluk hospital. The institution, which serves a large population of tribal and backward communities, is in dire need of quality medical care. The college has received multiple show-cause notices from the National Medical Commission. Patients and MBBS students lack basic facilities, and there is no decent lecture hall for studies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ഛന്‍ പത്ത്മിനിറ്റ് നേരം വീട്ടില്‍ നിന്ന് പുറത്തിറങ്ങി തിരികെ വന്നപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന 13 വയസുകാരി മകള്‍; മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍

Kerala
  •  4 hours ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത: ഇന്ത്യൻ സിം ഇല്ലാതെ വിദേശ നമ്പർ വഴി യുപിഐ ഉപയോഗിച്ച് നാട്ടിലേക്ക് എളുപ്പം പണമയക്കാം

Tech
  •  4 hours ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: അന്തിമ തീരുമാനം ജൂലൈ 9ന് മുമ്പ് പ്രതീക്ഷിക്കാം; ഡൊണാൾഡ് ട്രംപ്

International
  •  5 hours ago
No Image

മഴ അതിതീവ്രമാകുന്നു, മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  5 hours ago
No Image

ചൈനയുടെ നിലപാടിനെ പൂർണ്ണമായും പിന്തള്ളുന്നു: മരണശേഷം പുനർജന്മം നേടിയതായി ദലൈലാമ 

National
  •  5 hours ago
No Image

ഹൃദയാഘാത മരണങ്ങൾക്ക് കാരണം കോവിഡ് വാക്സിനാണോ? ഐസിഎംആർ-എയിംസ് റിപ്പോർട്ട് പുറത്ത് 

National
  •  6 hours ago
No Image

കൊൽക്കത്ത നിയമ കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്: മുഖ്യപ്രതി മോണോജിത് മിശ്രയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

National
  •  6 hours ago
No Image

സഊദിയിൽ ആരോഗ്യ ബോധവത്കരണം: ഡിജിറ്റൽ, ഫിസിക്കൽ മെനുകളിൽ പോഷക വിവരങ്ങൾ വേണമെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

Saudi-arabia
  •  6 hours ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് സ്‌കൂൾ അവധി: സ്കൂളിനെ അനുകൂലിച്ച് ഡിഇഒ റിപ്പോർട്ട്

Kerala
  •  6 hours ago
No Image

അവരെ പുറത്താക്കുകയെന്നതാണ് എന്റെ അടുത്ത ജോലി; പൗരന്മാരെയും നാടുകടത്തും: ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം ചർച്ചയാകുന്നു

International
  •  6 hours ago