HOME
DETAILS

കേന്ദ്ര സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയ കേസ്; മുന്‍ ഡി.വൈ.എഫ്.ഐ നേതാവിന് മുന്‍കൂര്‍ ജാമ്യമില്ല

  
October 17, 2024 | 1:57 PM

15 lakh fraud case by offering a job in a central institution session court not allow anticipatory bail for former DYFI leader

കാസര്‍ഗോഡ്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഡി.വൈ.എഫ്.ഐ മുന്‍ കാസര്‍ഗോഡ് ജില്ല കമ്മിറ്റി അംഗം സച്ചിത റൈയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കാസര്‍ഗോഡ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയുടേതാണ് വിധി. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 

കുമ്പള സ്വദേശി നിഷ്മിത ഷെട്ടിയാണ് തട്ടിപ്പിനരയായത്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്ന്റന്റ് മാനേജര്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് സച്ചിത റൈ തട്ടിപ്പ് നടത്തിയത്. കര്‍ണാടക സ്വദേശി ചന്ദ്രശേഖര കൂളൂരിന് ഈ പണം താന്‍ കൈമാറിയിട്ടുണ്ടെന്ന പ്രതി വാദിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തില്ല.

കുമ്പള കിദൂര്‍ സ്വദേശി നിഷ്മിത ഷെട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യേപേക്ഷയുമായി കോടതിയെ സമീപിച്ചത്. പല തവണകളായിട്ടായിരുന്നു നിഷ്മിത പണം നല്‍കിയത്. ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതും പരാതി നല്‍കിയതും. സച്ചിത റൈ ജില്ലയില്‍ ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ മനസിലായത്.

മഞ്ചേശ്വരം ബഡൂരിലെ സ്‌കൂള്‍ അധ്യാപികയും ബല്‍ത്തക്കല്ല് സ്വദേശിയുമാണ് സച്ചിത റൈ. 

15 lakh fraud case by offering a job in a central institution session court not allow anticipatory bail for former DYFI leader

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ട് ഇത്തവണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് മാത്രം

Kerala
  •  3 days ago
No Image

മുസ്ലിമിന് ന്യൂയോര്‍ക്ക് മേയറാകാം, എന്നാല്‍ ഇവിടെ അവരെ അടിച്ചമര്‍ത്തുന്നു: അര്‍ഷദ് മദനി; പ്രസ്താവനയെ പിന്തുണച്ച് സന്ദീപ് ദീക്ഷിതും ഉദിത് രാജും

National
  •  3 days ago
No Image

ചാറ്റ് ജി.പി.ടി വഴി ചോദ്യപേപ്പർ; കാലിക്കറ്റിൽ വെട്ടിലായത് വിദ്യാർഥികൾ; സിലബസ് ഘടന പരിഗണിക്കുന്നില്ലെന്ന് പരാതി

Kerala
  •  3 days ago
No Image

ജമ്മു മെഡിക്കല്‍ കോളജില്‍ കൂടുതല്‍ മുസ്ലിംകള്‍; പ്രവേശനത്തിനെതിരേ ഗവര്‍ണറെ കണ്ട് ബി.ജെ.പി

National
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമചിത്രം ഇന്ന് തെളിയും; വൈകീട്ട് മൂന്നുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം

Kerala
  •  3 days ago
No Image

പത്തനംതിട്ട സ്വദേശിനിയായ യുവതി അബുദാബിയില്‍ നിര്യാതയായി

latest
  •  3 days ago
No Image

ഷെയ്ഖ് സായിദ് റോഡിലൂടെ ഓടിയത് 3,07,000 പേര്‍; പുതു ചരിതമെഴുതി ദുബൈ റണ്‍ 2025

uae
  •  3 days ago
No Image

44 ദിവസത്തിനിടെ ഗസ്സയില്‍ 500 വെടിനിര്‍ത്തല്‍ ലംഘനം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 24 പേര്‍

International
  •  3 days ago
No Image

കേരളത്തിൽ ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് 

Kerala
  •  3 days ago
No Image

ആര്‍എസ്എസ് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ല; അവകാശവാദവുമായി യോഗി ആദിത്യനാഥ്

National
  •  3 days ago