HOME
DETAILS

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

  
Web Desk
October 23, 2024 | 4:26 PM

Vizhinjam is a phenomenon similar to a cyclone at sea in coastal waters It was visible for half an hour

തിരുവനന്തപുരം: വിഴിഞ്ഞം തീരക്കടലിൽ വാട്ടർസ്പൗട്ട്  (ജലസ്തംഭം) ഉണ്ടായി. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു തീരക്കടലിനോട് ചേർന്ന് അപൂർവ സംഭവമുണ്ടായത്. വിഴിഞ്ഞം തുറമുഖത്തിനടുത്ത് തീരക്കടലിനോട് ചേർന്ന് അരമണിക്കൂറോളമാണ് വാട്ടർസ്പൗട്ടുണ്ടായത്. ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസമാണ്. വിഴിഞ്ഞം പ്രദേശത്ത് നേരത്തെ തന്നെ മഴ,കടലാക്രമണ സാധ്യതാ മുന്നറിയിപ്പും നൽകിയതിനാൽ വൻ അപകടം ഒഴിവായി.

ജാ​ഗ്രതാ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ പോയത് കുറവായിരുന്നു. അതോടൊപ്പം ഈ പ്രതിഭാസം മത്സ്യത്തൊഴിലാളികളിൽ ഒന്നടങ്കം ആശങ്ക സൃഷ്ടിച്ചു. മുൻപ് ഈ പ്രതിഭാസത്തിന് ശേഷമായിരുന്നു ഓഖിയുൾപ്പെടെയുള്ള ചുഴലിക്കാറ്റുകൾ ആഞ്ഞു വീശിയത്. വാട്ടർസ്പൗട്ട് പ്രതിഭാസമുണ്ടായതിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ക്യമുലോനിംബസ് എന്ന മഴമേഘം കടലിലേക്ക് ചോർപ്പിന്റെ ആകൃതിയിൽ ഇറങ്ങുന്നതാണ് ജലസ്‌തംഭം (വാട്ടർസ്‌പൗട്ട്). മേഘത്തിന്റെ ശക്‌തികൂടുമ്പോൾ ഉയരത്തിലേക്ക് ജലം വലിച്ചെടുക്കും. അന്തരീക്ഷത്തിലെ നീരാവി, പൊടിപടലം, കാറ്റ് എന്നിവ കൂടിക്കലരുന്നതിനാൽ ഈ സമയം ഇരുട്ട് നിറയും. അന്തരീക്ഷത്തിലെ ചൂടാണ് ഇതിന് പിന്നിലെന്ന്  ശാസ്‌ത്ര ഗവേഷകർ പറയുന്നു. സാധാരണ പത്ത് മുതൽ ഇരുപത് മിനുറ്റ് വരെയാണ് വാട്ടർ സ്‌പൗട്ട് കാഴ്‌ചയുണ്ടാക്കാറ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈനകരി അനിത കൊലക്കേസ്: രണ്ടാം പ്രതി രജനിക്കും വധശിക്ഷ

Kerala
  •  7 days ago
No Image

സ്കൂട്ടറിൽ 16 കിലോ കഞ്ചാവ് കടത്താൻ ശ്രമം; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ

Kerala
  •  7 days ago
No Image

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും; തിരുവനന്തപുരത്തെത്തി വക്കാലത്ത് ഒപ്പിട്ടെന്ന് അഭിഭാഷകന്‍

Kerala
  •  7 days ago
No Image

അധ്യായം അവസാനിച്ചിട്ടില്ല, മെസി അവിടേക്ക് തന്നെ തിരിച്ചുവരും: അഗ്യൂറോ

Football
  •  7 days ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ വാഹനം വിട്ടുനല്‍കി

Kerala
  •  7 days ago
No Image

18ാം വയസിൽ ചരിത്രത്തിന്റെ നെറുകയിൽ; ഞെട്ടിച്ച് ചെന്നൈയുടെ യുവരക്തം 

Cricket
  •  7 days ago
No Image

പ്രതികളെ രക്ഷിക്കാന്‍ ആര്‍ക്കൊക്കെയോ 'പൊതുതാല്‍പര്യം'; ജഡ്ജിക്ക് താക്കീത് ലഭിച്ച കേസ്; മനാഫ് വധക്കേസില്‍ 'നീതി'യെത്തുന്നു... പതിറ്റാണ്ടുകള്‍ പിന്നിട്ട്...

Kerala
  •  7 days ago
No Image

ഒതായി മനാഫ് വധക്കേസ്: പ്രതി മാലങ്ങാടന്‍ ഷെഫീഖിന് ജീവപര്യന്തം തടവ്

Kerala
  •  7 days ago
No Image

ഒരുമിച്ചുള്ള പ്രഭാതഭക്ഷണം, പിന്നാലെ ഒരുമിച്ചുള്ള വാര്‍ത്താസമ്മേളനം; അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ഡികെയും സിദ്ധരാമയ്യയും 

National
  •  7 days ago
No Image

ചരിത്രത്തിൽ നാലാമനാവാൻ ഹിറ്റ്മാൻ; ഐതിഹാസിക നേട്ടം കയ്യകലെ

Cricket
  •  7 days ago