HOME
DETAILS

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

  
October 27, 2024 | 7:18 AM

thrissur Puram Did Not Happen as Expected Binoy Viswam Demands All Truths to Be Revealed CPI Rejects CMs Statement

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തളളി സിപിഐ. പൂരം കലങ്ങിയത് തന്നെയെന്നാവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂര്‍ പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ല. നടത്താന്‍ ചിലര്‍ സമ്മതിച്ചില്ല. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒരു വാക്കിന്റെ പ്രശ്‌നമല്ല. പൂര വിവാദവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

വെടിക്കെട്ട് അല്‍പ്പം വൈകിയതിനാണോ തൃശൂര്‍ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിനോടായിരുന്നു സിപിഐ നേതാക്കളുടെ പ്രതികരണം. 

അതേസമയം തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന വാദം ശരിയല്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ്‌കുമാര്‍ പറഞ്ഞു. കാലത്ത് എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍ തടസ്സങ്ങള്‍ ഉണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി. പൂരം കലങ്ങിയത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച തൃതല അന്വേഷണ സംഘം ഇതു വരെ ദേവസ്വത്തെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്ക് വടക്കുംനാഥന്റെ മുന്‍പില്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടായെന്നും തൃതല അന്വേഷണ സംഘം ഇത് വരെ ബന്ധപ്പെട്ടിട്ടില്ലെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷും വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇങ്ങനെയൊരു താരം ഇന്ത്യയിൽ ആദ്യം; പുതു ചരിത്രം കുറിച്ച് പടിക്കൽ

Cricket
  •  3 days ago
No Image

വീട്ടമ്മ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് ഒളിവിൽ

crime
  •  3 days ago
No Image

മധ്യകേരളത്തിലെ മുസ്‌ലിം ലീഗിന്റെ ശബ്ദം'; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ഓടുന്ന ട്രെയിനിൽനിന്ന് കല്ലേറും കുപ്പിയേറും; സബേർബൻ യാത്രക്കാർ ഭീതിയിൽ, മൂന്നുപേർക്ക് പരിക്ക്

crime
  •  3 days ago
No Image

വണ്ടൂരിൽ വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന സംഭവം: സഹോദരങ്ങളടക്കം മൂന്നുപേർ അറസ്റ്റിൽ; പിടിയിലായവരിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയും

Kerala
  •  3 days ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി; ഐഎസ്എൽ പുതിയ സീസണിന്റെ തീയതി പുറത്തുവിട്ടു

Football
  •  3 days ago
No Image

മികച്ച താരമായിട്ടും അവനെ ഞാൻ റയലിൽ നിന്നും പുറത്താക്കി: മുൻ കോച്ച്

Football
  •  3 days ago
No Image

മട്ടാഞ്ചേരിയുടെ ചരിത്രത്തിലും കളമശ്ശേരിയുടെ തുടക്കത്തിലും അടയാളപ്പെടുത്തിയ പേര്; ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി

Kerala
  •  3 days ago
No Image

മതേതര മുഖം, വികസനത്തിന്റെ അമരക്കാരൻ: വി.കെ ഇബ്രാഹിംകുഞ്ഞ് ഇനി സ്മരണകളിൽ; അനുശോചിച്ച് രാഷ്ട്രീയ പ്രമുഖർ

Kerala
  •  3 days ago
No Image

അവൻ സച്ചിനെയും തോൽപ്പിക്കും: വമ്പൻ പ്രസ്താവനയുമായി മുൻ ഓസീസ് താരം

Cricket
  •  3 days ago