HOME
DETAILS

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

  
October 30, 2024 | 3:23 PM

Dubai RTA Relaunches Bus Services to Global Village

ദുബൈ: ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ സര്‍വീസ് പുനരാരംഭിച്ച് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). റാഷിദിയ ബസ് സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന റൂട്ട് 102 ഓരോ 60 മിനിറ്റിലും സര്‍വീസ് നടത്തും. യൂണിയന്‍ ബസ് സ്‌റ്റേഷനില്‍ നിന്നുള്ള റൂട്ട് 103, 40 മിനിറ്റ് ഇടവേളയിലും, അല്‍ ഗുബൈബ ബസ് സ്‌റ്റേഷനില്‍ നിന്നുള്ള റൂട്ട് 104, മാള്‍ ഓഫ് ദി എമിറേറ്റ്‌സ് ബസ് സ്‌റ്റേഷനില്‍ നിന്നുള്ള റൂട്ട് 106 തുടങ്ങിയവ 60 മിനിറ്റ് വീതം ഇടവേളകളിലുമാണ് സര്‍വീസ് നടത്തുക.

ഗ്ലോബല്‍ വില്ലേജിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന സന്ദര്‍ശകര്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ യാത്രാ ഉറപ്പാക്കാന്‍ ഈ റൂട്ടുകളില്‍ അധികവും കോച്ച് ബസുകളാണ് ഉപയോഗിക്കുന്നത്. ആര്‍ടിഎയുടെ ഗ്ലോബല്‍ വില്ലേജ് ബസ് സര്‍വീസ് 2023-2024 കാലഘട്ടത്തില്‍ 573,759 യാത്രക്കാര്‍ക്ക് സേവനം നല്‍കിയിരുന്നു. മുന്‍ സീസണില്‍ (2022-2023) ഇത് 448,716 ആയിരുന്നു. 22% വര്‍ധനയാണ് കഴിഞ്ഞ സീസണില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്.

2024-2025 സീസണില്‍ ഗ്ലോബല്‍ വില്ലേജിലേക്കുള്ള ടൂറിസ്റ്റ് അബ്ര സേവനങ്ങളും ആര്‍ടിഎ പുനരാരംഭിച്ചിട്ടുണ്ട്. മാത്രമല്ല അതിഥികള്‍ക്ക് സേവനം നല്‍കാനായി രണ്ട് ഇലക്ട്രിക് പവര്‍ അബ്രകളും സീസണിലുടനീളം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Dubai's Roads and Transport Authority (RTA) has reinstated four special bus routes connecting to Global Village, enhancing accessibility for visitors.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ - ചൂരൽമല പുനരധിവാസം: നൂറ് വീടുകളുമായി കോൺഗ്രസ്; ഭൂമി രജിസ്ട്രേഷൻ തിയതി പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

ഇൻഡോറിൽ കാർ ട്രക്കിലിടിച്ച് മൂന്ന് മരണം; മരിച്ചവരിൽ മുൻ മന്ത്രിയുടെ മകളും കോൺഗ്രസ് വക്താവിന്റെ മകനും

National
  •  2 days ago
No Image

സിറിയ വിഷയത്തില്‍ സൗദി-സിറിയ ഉന്നതല ചര്‍ച്ച

Saudi-arabia
  •  2 days ago
No Image

ഇറാനിലേക്കില്ല: വിമാനങ്ങൾ റദ്ദാക്കി ഫ്ലൈ ദുബൈ; യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടും; പുതിയ സമയം പിന്നീട് അറിയിക്കും

uae
  •  2 days ago
No Image

ആ നാലംഗ കുടുംബം ഇനിയില്ല; ഉറങ്ങിക്കിടന്ന മക്കൾക്ക് നേരെയും വെടിയുതിർത്തു, നാടിനെ കണ്ണീരിലാഴ്ത്തി കുടുംബനാഥന്റെ കടുംകൈ

National
  •  2 days ago
No Image

ടെഹ്‌റാനും ഷിറാസും ഉൾപ്പെടെ ഇറാനിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർ അറേബ്യ; ഷാർജയിൽ നിന്നുള്ള യാത്രക്കാർ ദുരിതത്തിൽ

uae
  •  2 days ago
No Image

യഥാർത്ഥ ഹീറോകൾ നമുക്കിടയിലുണ്ട്! വെറുമൊരു ഡെലിവറിയല്ല, ഒരു ജീവിതമാണ് ആ യുവാവ് തിരികെ നൽകിയത്; നാടിന്റെ കൈയടി നേടി ബ്ലിങ്കിറ്റ് റൈഡർ

National
  •  2 days ago
No Image

കുവൈത്തിൽ പൗരത്വ കേസുകളിൽ കർശന നടപടി; പൗരത്വം റദ്ദാക്കാൻ കമ്മിറ്റി

Kuwait
  •  2 days ago
No Image

സംഘർഷാവസ്ഥ തുടരുന്നു: ദുബൈയിൽ നിന്നും തുർക്കിയിൽ നിന്നും ഇറാനിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കി

uae
  •  2 days ago
No Image

ഫുജൈറയിൽ കനത്തമഴ; അപകടങ്ങൾ ഒഴിവാക്കാൻ പട്രോളിങ്ങ് ശക്തമാക്കി ഫുജൈറ പൊലിസ്

uae
  •  2 days ago