HOME
DETAILS

വ്യജ റിക്രൂട്ട്‌മെന്റ്; 18 ഇന്ത്യന്‍ ഏജന്‍സികളുടെയും 160 കുവൈത്ത് കമ്പനികളുടെയും പേരുകള്‍ ഉള്‍പ്പെടുത്തി കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ കരിമ്പട്ടിക

  
November 01, 2024 | 3:26 PM

Indias Kuwait Embassy Releases Blacklist of Recruitment Agencies

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലിക്ക് പോകാന്‍ ആഗ്രഹിക്കുന്നവരാണോ? വ്യജ റിക്രൂട്ടിങ് ഏജന്‍സികളുടെയും കമ്പനികളുടെയും ചതിയില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി എംബസി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം എംബസി ലേബര്‍ വിഭാഗം വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത പുതിയ പട്ടികയില്‍ ഇത്തരം തട്ടിപ്പുകാരായ 18 ഇന്ത്യന്‍ ഏജന്‍സികളുടെയും 160 കുവൈത്ത് കമ്പനികളുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഡല്‍ഹിയിലെ 8 ഏജന്‍സികളും മുംബൈയിലെ 4 ഏജന്‍സികളും ഉണ്ട്.

കുവൈത്തിലെ ജനറല്‍ ട്രേഡിങ്, കോണ്‍ട്രാക്ടിങ്, കേറ്ററിങ്, റെസ്റ്റോറന്റുകള്‍, മെഡിക്കല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെയാണ് ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അല്‍ മനാര്‍ സ്റ്റാര്‍ കമ്പനി ഫോര്‍ ഡെലിവറിങ് കണ്‍സ്യൂമര്‍ ഓര്‍ഡേഴ്‌സ്, ഹുദാസ് സെന്റര്‍ ഫോര്‍ ഏര്‍ലി ലേണിങ് കമ്പനി ഫോര്‍ മാനേജിങ് നഴസ് എന്നി പ്രമുഖ കമ്പനികളും ഈ പട്ടികയിലുണ്ട്.

പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കല്‍, ശമ്പളം നല്‍കാതിരിക്കുക, ശാരീരിക പീഡനം എന്നിങ്ങനെയുള്ള പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കമ്പനികളെ ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. എംബസിയില്‍ ലഭിക്കുന്ന പരാതികള്‍ ആദ്യം ബന്ധപ്പെട്ട കമ്പനികളുമായി ചര്‍ച്ച നടത്തി പരിഹാരം കാണാന്‍ ശ്രമിക്കും, എന്നാല്‍, പരാതികള്‍ പരിഹരിക്കപ്പെടാതെ വന്നാല്‍ കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും തൊഴിലാളികളോട് കോടതിയില്‍ കേസ് കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.

ഈ ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട കമ്പനികളിലേക്ക് പുതിയ ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് എംബസി അനുവദിക്കില്ല. ഈ കമ്പനികളെ തൊഴിലാളി റിക്രൂട്ട്‌മെന്റിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കാനുള്ള സംവിധാനത്തില്‍ നിന്നും താല്‍ക്കാലികമായി നിരോധിക്കും. വിപുലമായ അന്വേഷണം നടത്തിയാണ് ഒരു കമ്പനിയെ ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. പിന്നീട് ഈ ബ്ലാക്ക്‌ലിസ്റ്റില്‍ നിന്നും പുറത്തുവരാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതേസമയം റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി അവര്‍ മുന്‍പ് ചെയ്ത തെറ്റുകള്‍ പൂര്‍ണ്ണമായും പരിഹരിച്ചിരിക്കണം.

The Indian Embassy in Kuwait has published a blacklist of 18 Indian recruitment agencies and 160 Kuwait-based companies implicated in recruitment malpractices, ensuring protection for Indian workers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രക്ഷാപ്രവര്‍ത്തനക്കേസ്' അട്ടിമറി; എസ്‌ഐടി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി

Kerala
  •  5 days ago
No Image

100-ാം വാർഷികത്തിൽ മാസ്സ് മാറ്റം! 2030 ലോകകപ്പ് 64 ടീമുകളിലേക്ക്? പ്രധാന വെളിപ്പെടുത്തലുമായി കോൺമെബോൾ പ്രസിഡന്റ്

Football
  •  5 days ago
No Image

'സമരം ചെയ്യുന്ന സമയം കൂടി ഇരുന്ന് പഠിക്കാം'; എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? സിജെപി പ്രതിഷേധത്തെ വിമര്‍ശിച്ച് നീറ്റ് ടോപ്പര്‍

National
  •  5 days ago
No Image

'വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റെന്ത്, കുട്ടികളെ അക്രമിച്ചവരെ ശിക്ഷിക്കണം; പ്രധാനമന്ത്രി മാപ്പു പറയണം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം' രാഹുല്‍ ഗാന്ധി

National
  •  5 days ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; പൊലിസുകാരന് വീരമൃത്യു, ഉത്തരവാദിത്വം ഏറ്റെടുത്ത് ടി.ആര്‍.എഫ്

National
  •  5 days ago
No Image

മെസ്സിയുടെ ഫൈനൽ പ്രവേശനത്തിന് പിന്നിൽ ഫിഫയുടെ അഴിമതിയോ? വിവാദ വീഡിയോ ലൈക്ക് ചെയ്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ!

Football
  •  5 days ago
No Image

കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഉന്തും തള്ളും; ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്

Kerala
  •  5 days ago
No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  5 days ago
No Image

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; പ്രതി പിടിയില്‍

Kerala
  •  5 days ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  5 days ago