HOME
DETAILS

മസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി

  
November 09 2024 | 13:11 PM

The mega Thiruvathira in Muscat was impressive with more than 500 beauties lined up

മസ്കത്ത് : മസ്കത്തിൽ ആദ്യമായി 500 ലധികം സുന്ദരികൾ അണിനിരന്ന  മെഗാ തിരുവാതിര അരങ്ങേറി.അൽ അമിറാത്തിലെ ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന പരിപാടി ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന ടീമുകളാണ് ഒത്തുചേർന്ന് മെഗാ തിരുവാതിര അവതരിപ്പിച്ചത് . മസ്കറ്റ് മലയാളീസിന്റെ നേതൃത്വത്തിലാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്.ഹോക്കി ഒമാനും യുണൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബും ചേർന്നൊരുക്കുന്ന ഗൾഫ്  ഹോക്കി ഫിയസ്റ്റ 2024 ന്റെ വേദിയിയിലാണ് പടു കൂറ്റൻ  തിരുവാതിരക്ക് അരങ്ങൊരുങ്ങിയത് . ആർ എൽ വി ബാബു മാഷിന്റെ ശിക്ഷണത്തിൽ ഒമാനിലെ വിവിധ സംഘടനയിലെ 30 ഓളം ടീച്ചറുമാരുടെ നേതൃത്വത്തിൽ  500 ഓളം വരുന്ന മഹിളാ രത്നങ്ങളാണ് അൽ അമിറാത്തിലെ അന്താരാഷ്‌ട്ര  ഹോക്കി സ്റ്റേഡിയത്തിൽ ചരിത്രമെഴുതിയത്. ബാബു മാഷിന്റെ കൊറിയോഗ്രാഫി വെറും പതിനെട്ട് ദിവസങ്ങൾ കൊണ്ടാണ് 30 ടീച്ചർമാർ ഓൺലൈനിലും നേരിട്ടും പങ്കെടുത്തവർക്ക് പരിശീലനം നൽകിയത്. സൂർ, ഇബ്ര, ബർക്ക, ഗാല , അസൈബ , ഗോബ്രാ , അൽ ഖുവൈർ, റൂവി എന്നീ സ്ഥലങ്ങളിൽ നിന്നാണ് തിരുവാതിര സംഘങ്ങൾ എത്തിയത്. 

കൗതുകകരമായ മെഗാ തിരുവാതിര അസ്വദ്ക്കാൻ ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും  നിരവധി ആളുകളാണ് അമിറാത്തിലെ  ഹോക്കി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. നിറഞ്ഞു കവിഞ്ഞ ഗാലറി കണ്ടപ്പോൾ  തിരുവാതിര കളിക്കാൻ എത്തിയ സംഘങ്ങൾക്കും ആവേശമെറി . ആർ എൽ വി ബാബുവിനുള്ള പുരസ്കാരം ഹോക്കി ഒമാൻ ബോർഡ് മെമ്പർ എഞ്ചിനീയർ താനി അൽ വഹൈബി യും ടി കെ വിജയനും ചേർന്ന് സമ്മാനിച്ചു .ടീച്ചര്മാരായ  ആർ എൽ വി മൈദിലി സന്ദീപ്,ശാരിക കെ പണിക്കർ, ഇന്ദു ബിജു, മീനു സുരേഷ്, ബിന്ധ്യ പ്രമോദ്നായർ ,ദേവി ക നായർ, സൗമിയ അശോക്,ദിവ്യ രാജേഷ്, ആശ്രിത രഞ്ജിത്ത്, ദീപ സുമീത്, ആഷിക സതീഷ്,കാർത്തി സുധ മഹേഷ്‌,നീതു ജെയ്സൺ, രേഷ്മ സി ടി , ജ്യോതി സുധീർ, നിഷാപ്രഭാകർ, നിവേദ്യ വിജയ്, നിമിഷ വിനീത് റഹൂഫിയ, അമൃത റനീഷ്, സരിത ഷെറിൻ, സൗമ്യ ജനീഷ്, മോനിഷ ബിനിൽ,കൃഷ്ണ പ്രിയ, വമിക, ബീന രാധാകൃഷ്ണൻ, വിനീത ഹർഷ രാജേഷ്  എന്നിവർക്ക്  ടി കെ  വിജയൻ മെമന്റൊ നൽകി  അനുമോദിച്ചു. മനോഹരമായി പരിപാടി അണിയിച്ചൊരുക്കിയ മസ്കറ്റ് മലയാളീസ് ടീമിനെ ഹോക്കി ഒമാനും യുണൈറ്റഡ് തലശേരി സ്പോർട്സ് ക്ലബ് ഉം ചേർന്ന് മെമന്റോ നൽകി ആദരിച്ചു. മസ്കറ്റ് മലയാളീസിന് വേണ്ടി രേഖ പ്രേം,സത്യനാഥ് കെ ഗോപിനാഥ് എന്നിവർ മെഗാ  തിരുവാതിരക്ക് നേതൃത്വം നൽകി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  a month ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  a month ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  a month ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  a month ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  a month ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  a month ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  a month ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  a month ago