HOME
DETAILS
MAL
മാലിന്യമുക്ത കേരളം ലക്ഷ്യമെന്ന് മുഖ്യമന്ത്രി
backup
September 01 2016 | 03:09 AM
തിരുവനന്തപുരം: മാലിന്യമുക്ത കേരളമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുസ്ഥിര വികസനത്തിന പദ്ധതികള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞത് നേട്ടമെന്നും മുഖ്യമന്ത്രി റേഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. സര്‍ക്കാരിന്റെ നൂറാം ദിനം പ്രമാണിച്ചാണ് ആകാശവാണിയിലൂടെ അദ്ദേഹം ജനങ്ങളുമായി സംവദിച്ചത്.
കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. ലഹരിയെന്ന മഹാവിപത്ത് തുടച്ചുനീക്കാന്‍ സര്‍ക്കാരിനൊപ്പം മാതാപിതാക്കളും അണിചേരണമെന്നും വിഷാംശമില്ലാത്ത പച്ചക്കറിയിലൂടെ സ്വയം പര്യാപ്തത നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ നിലനില്‍പ്പിനും അതി്ജീവനത്തിനും അനിവാര്യമാണ് ജനങ്ങളുടെ ഒരുമയും ഐക്യവും. അത് തകര്‍ക്കാന്‍ പല ശക്തികളും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."