HOME
DETAILS

സാമ്പത്തിക ഞെരുക്കം: ഇസ്‌ലാമിക കാര്യ മന്ത്രാലയത്തില്‍ ഭാഗിക സമയ ഇമാമുമാരെ പിരിച്ചു വിടുന്നു

  
backup
September 01 2016 | 05:09 AM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%9e%e0%b5%86%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%87%e0%b4%b8%e0%b5%8d

ദമാം : സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് സഊദി ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇമാമുമാരെ പിരിച്ചു വിടുന്നു. 360 മില്യണ്‍ സഊദി റിയാല്‍ ലാഭിക്കാമെന്ന കണക്കുകൂട്ടലാണ് തീരുമാനത്തിന് പിന്നിലെന്ന് സഊദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 10,000 ഇമാമുമാരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിരിച്ചു വിടുന്നത്.

താല്‍കാലിക ഇമാം പദവി നേടുകയും അതിലൂടെ ശമ്പളം കൈപറ്റുന്നവരെയുമാണ് പിരിച്ചു വിടുന്നത്. ഇത്തരം ഇമാമുമാരുടെ തസ്തികകള്‍ മുഴുവന്‍ സമയ ഇമാമുമാരായി അഞ്ചു നേരവും കൃത്യം നിര്‍ വഹിക്കുന്നവരായി മാറ്റുകയോ അതല്ലെങ്കില്‍ പള്ളികളുമായി ബന്ധമുള്ള അവരുടെ സേവനങ്ങള്‍ നിര്‍ത്തുകയോ ചെയ്യണമെന്നു മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചതായി അധികൃതരെ ഉദ്ധരിച്ചു പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇമാമുമാര്‍ താല്‍ക്കാലികമായുള്ള ചുമതലകള്‍ ഏല്‍ക്കുകയും യാതൊരു പ്രയോജനവും ഇല്ലാത്ത ഇവര്‍ 3000 സഊദി റിയാല്‍ മാസ ശമ്പളം കൈപ്പറ്റുകയും ചെയ്യുന്നുവെന്നുമാണ് മന്ത്രാലയം വെളിപ്പെടുത്തിയത്. ഇമാമുമാരെ മുഴുവന്‍ സമയത്തേക്ക് നിയമിച്ച് അവശ്യ ഘട്ടത്തില്‍ വേണ്ട ഇസ്‌ലാമിക സന്ദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നവരാണെന്ന് പരിഗണിച്ചു വേണമെങ്കില്‍ തസ്തിക മാറ്റിയെടുക്കാമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇത്തരം ആളുകള്‍ക്ക് ഇസ്‌ലാമിക പഠനത്തില്‍ ബാച്ചിലര്‍ ഡിഗ്രിയും വേണമെന്ന നിബന്ധനയും മന്ത്രാലയം അവതരിപ്പിച്ചിട്ടുണ്ട്.

ഇതിനകം തന്നെ ഖസീം ഇസ്‌ലാമിക കാര്യാലയ മന്ത്രാലയത്തിന് കീഴിലെ വെള്ളിയാഴ്ച പ്രഭാഷകരെ ജോലിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നു ഖസീം ഇസ്‌ലാമിക കാര്യാലയ മന്ത്രാലയ ഡയറക്ടര്‍ ബദര്‍ അല്‍ ബാതി പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ ഇമാമുമാരെ ഒഴിവാകുമ്പോള്‍ അവരുടെ വാര്‍ഷിക ലീവ് സമയത്തും മറ്റു അടിയന്തിര സാഹചര്യങ്ങളിലും പള്ളികളില്‍ ഇമാമുമാര്‍ക്കായി എന്തുചെയ്യുമെന്ന ആശങ്ക ജനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും വിവിധ പള്ളികളില്‍ കൂടുതല്‍ ഇമാമുമാരെ ആവശ്യമുണ്ടെന്നും ജനങ്ങള്‍ പരാതി ഉയര്‍ത്തികഴിഞ്ഞതായും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago