HOME
DETAILS

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

  
November 15 2024 | 04:11 AM

Boils in black tea The answer is CPM

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കും സർക്കാരിനും ഇടിത്തീയായ ഇ.പി ജയരാജന്റെ 'ആത്മകഥാ' ബോംബിൽ ഉത്തരം തേടി പാർട്ടി അന്വേഷണം. തന്റേതല്ലെന്ന് ഇ.പി വിശദീകരിക്കുമ്പോഴും പാർട്ടി നേതൃത്വത്തിന് അത്രകണ്ട് വിശ്വാസമാകുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂട്ടതോൽവിക്ക് കാരണമായത് അന്നത്തെ ഇ.പിയുടെ തുറന്നു പറച്ചിലാണെന്നും അതേ അടവുനയമാണ് വീണ്ടും പുറത്തെടുത്തിരിക്കുന്നതെന്നുമാണ് പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ വിലയിരുത്തൽ. 

തെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ ഭാഗങ്ങൾ പാർട്ടിയെ തെല്ലൊന്നുമല്ല വെട്ടിലാക്കിയത്. വിവാദമായതോടെ ഇ.പി തള്ളിപ്പറഞ്ഞെങ്കിലും സി.പി.എമ്മിനെ രാഷ്ട്രീയമായും സംഘടനാപരവുമായും പ്രതിരോധത്തിലാക്കുന്നതാണ് ആത്മകഥ. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ തള്ളിപ്പറഞ്ഞതും ജാവദേകറുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിക്കുന്നതുമാണ് പാർട്ടിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നത്.

 ആറ് പതിറ്റാണ്ടു കാലത്തെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഇ.പി ജയരാജന്റെ ആത്മകഥ സാധാരണ നിലയിൽ പാർട്ടിയുടെ രാഷ്ട്രീയ ചരിത്രമായി മാറേണ്ടതാണ്. എന്നാൽ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം പുറത്തുവന്ന ആത്മകഥ പാർട്ടിയെ വെട്ടിലാക്കുന്നതായി. രാഷ്ട്രീയം തന്നെയാണ് അതിൽ പ്രധാനം. 

കോൺഗ്രസിൽ വിമതശബ്ദം ഉയർത്തിയ നേതാവിനെ ഒറ്റരാത്രി കൊണ്ട് മറുകണ്ടം ചാടിച്ച് സ്ഥാനാർഥിയാക്കിയതിനെ ചോദ്യം ചെയ്യുന്നത് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി ജയരാജനാണ്. 20ന് വോട്ടെടുപ്പ് നടക്കുന്ന പാലക്കാട്ട് ഇത് പ്രചാരണ വിഷയമാകുമെന്ന് ഉറപ്പായതിനെ തുടർന്നാണ് ഇന്നലെ പാർട്ടി ഇ.പിയെ പാലക്കാട്ട് എത്തിച്ചതും അദ്ദേഹം ഇടതു സ്ഥാനാർഥിയെ പ്രശംസിച്ച് വാർത്താസമ്മേളനം നടത്തിയതും.

 ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേകറുമായി കൂടിക്കാഴ്ച നടത്തിയതിനെ വീണ്ടും ന്യായീകരിക്കുന്നതാണ് ഇ.പിയുടെ ആത്മകഥ സി.പി.എമ്മിനുണ്ടാക്കുന്ന മറ്റൊരു രാഷ്ട്രീയ പ്രതിസന്ധി. അതും ഉപതെരഞ്ഞെടുപ്പ് വേളയിൽ സി.പി.എമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നുണ്ട്. സംഘടനാപരമായും ആത്മകഥ സി.പി.എമ്മിനെ പ്രശ്‌നത്തിലാക്കുന്നുണ്ട്. 

മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയ തീരുമാനത്തെ ചോദ്യം ചെയ്യുന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം. ആത്മകഥാ വിവാദം ഇന്ന് നടക്കുന്ന സി.പി.എം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെങ്കിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷം വിശദമായ പരിശോധനയിലേക്ക് കടന്നാൽ മതിയെന്നാണ് തീരുമാനം. എന്തായാലും ഇ.പിയോട് വിശദീകരണം തേടണമെന്ന നിലപാടാണ് പാർട്ടിക്കുള്ളത്.

 

പാർട്ടി ഉത്തരം തേടുന്ന ചോദ്യങ്ങൾ
വിവാദ ഭാഗങ്ങൾ പുറത്തുവന്നില്ലായിരുന്നുവെങ്കിൽ ഇതേ ഉള്ളടക്കത്തോടെ പുസ്തകം പ്രസിദ്ധീകരിക്കുമായിരുന്നോ?
വിവാദ ഉള്ളടക്കം തയാറാക്കിയതാര്?
തെരഞ്ഞെടുപ്പ് ദിനത്തിൽ ചോർന്നത് എങ്ങനെ?

 

സംശയനിഴലിൽ ദേശാഭിമാനി ലേഖകൻ

കുറിപ്പുകൾ തയാറാക്കാൻ ഇ.പി സഹായം തേടിയ കണ്ണൂർ ദേശാഭിമാനിയിലെ മുതിർന്ന ലേഖകൻ സംശയ നിഴലിൽ. താൻ എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ ഭാഷാശുദ്ധി വരുത്താൻ ദേശാഭിമാനിയിലെ ഒരു പത്ര പ്രവർത്തകനെ ഏൽപ്പിച്ചുവെന്ന് ഇ.പി വ്യക്തമാക്കിയതാണ്. താൻ ആ പത്രപ്രവർത്തകനോട് അദ്ദേഹത്തിൽ നിന്ന് പുറത്തു പോയതാണോ അല്ലെങ്കിൽ ആരെങ്കിലും അത് പുറത്തുവിട്ടതാണോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടുവെന്നും ഇ.പി ഇന്നലെ പാലക്കാട്ട് പറഞ്ഞു. 

ബുക്കിന്റെ പണി ഏതാണ്ട് പൂർത്തിയാക്കി പേജ് സെറ്റ് ചെയ്ത 177 പേജുള്ള പുസ്തകത്തിന്റെ പൂർണ പി.ഡി.എഫാണ് പുറത്തുവന്നത്. ഏൽപ്പിച്ച പത്രപ്രവർത്തകൻ മറ്റാർക്കെങ്കിലും അതു കൈമാറിയിരുന്നോ എന്നു  പരിശോധിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോ റയൽ വിട്ടതിന് ശേഷം ഇതാദ്യം; മിന്നും ഫോമിൽ സൂപ്പർതാരം

Football
  •  6 days ago
No Image

പത്തനംതിട്ടയില്‍ നിര്‍മാണ ജോലിക്കിടെ ഭീം തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

'രാഷ്ട്രീയക്കാര്‍ക്കും ആനന്ദകുമാറിനും പണം നല്‍കി, എന്‍ജിഒ കോണ്‍ഫെഡറേഷന്‍ തുടങ്ങിയതും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം'; വെളിപ്പെടുത്തലുമായി അനന്തു കൃഷ്ണന്‍

Kerala
  •  7 days ago
No Image

പകുതി വില തട്ടിപ്പ്: റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  7 days ago
No Image

മലപ്പുറം മിനി ഊട്ടിയില്‍ വാഹനാപകടം; സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടുപേര്‍ മരിച്ചു

Kerala
  •  7 days ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അതിഷി

National
  •  7 days ago
No Image

'ഭൂമി തരം മാറ്റി നല്‍കാന്‍ കഴിയില്ല'; എലപ്പുള്ളിയിലെ ബ്രൂവറി നിര്‍മാണത്തിന് കൃഷിവകുപ്പിന്റെ എതിര്‍പ്പും

Kerala
  •  7 days ago
No Image

ചത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍: 31 മാവോയിസ്റ്റുകളെ വധിച്ചു, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

National
  •  7 days ago
No Image

വയനാട് തലപ്പുഴയില്‍ ജനവാസ മേഖലയില്‍ കടുവയെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ടതായി നാട്ടുകാര്‍

Kerala
  •  7 days ago
No Image

നടുറോട്ടില്‍ നില്‍ക്കുന്ന കാട്ടാനയില്‍ നിന്ന് സ്‌കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  7 days ago