HOME
DETAILS

സഞ്ജുവിന്റെ പരാജയത്തിന് കാരണം അവരാണ്: ഇർഫാൻ പത്താൻ 

  
February 02, 2026 | 5:39 AM

irfan pathan talks about sanju samson disappoinment performance in t20

ന്യൂസിലാൻഡിനെതിരായ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിൽ സഞ്ജു സാംസൺ നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. പരമ്പരയിൽ വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തിൽ നേടിയ 24 റൺസാണ് സഞ്ജുവിൻ്റെ ഉയർന്ന സ്കോർ. 10,6,0,6 എന്നിങ്ങനെയാണ് മറ്റ് മത്സരങ്ങളിലെ സ്കോറുകൾ. ഇപ്പോൾ സഞ്ജുവിന്റെ ഈ മോശം പ്രകടനങ്ങൾക്ക് കാരണം ആരാണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. സെലക്ടർമാരുടെ തീരുമാനങ്ങൾ സഞ്ജുവിന്റെ പ്രകടനങ്ങളെ ബാധിച്ചുവെന്നാണ് ഇർഫാൻ പത്താൻ പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം. 

''സഞ്ജു സംസണെ സംബന്ധിച്ചിടത്തോളം അദ്ദേഹം റൺസ് നേടിയിട്ടില്ല. രണ്ട് കാര്യങ്ങൾ മൂലമാണ് ഒരു ബാറ്റർ ബുദ്ധിമുട്ടുന്നത്.  ഒന്നാമതായി മാനസികാവസ്ഥ,  രണ്ടാമതായി ടെക്നിക്കൽ തകരാറുകൾ. അദ്ദേഹം മൂന്ന് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. മറ്റേതെങ്കിലും താരങ്ങൾക്ക് വേണ്ടി സഞ്ജുവിനോട് ലോവർ ഓർഡറിൽ ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇഷാനെ ടീമിൽ എടുക്കാത്തത് ഞങ്ങൾ സെലക്ടർമാരെ കുറ്റപ്പെടുത്തി.  എന്നാൽ സഞ്ജു ഫോമിൽ അല്ലാത്തതിനും അവരെ തന്നെയാണ് കുറ്റപ്പെടുത്തേണ്ടത്. ഒരു താരത്തിന്റെ പൊസിഷൻ മാറ്റി മറ്റൊരു സ്ഥാനത്തേക്ക് കൊണ്ടുവന്നാൽ അതിൽ പ്രശ്നങ്ങൾ ഉണ്ടാകും. സാംസണിന്റെ കാര്യത്തിൽ അതാണ് സംഭവിച്ചത്" ഇർഫാൻ പത്താൻ പറഞ്ഞു.

സ്വന്തം തട്ടകമായ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറ് റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. ഒരു ഫോർ മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. സഞ്ജു കേരളത്തിൽ ഒരുപാട് മത്സരങ്ങളിൽ ബാറ്റെടുത്തിട്ടുണ്ടെങ്കിലും ഇന്ത്യൻ ജേഴ്സിയിൽ സഞ്ജു ഇതാദ്യമായാണ് സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങിയിരുന്നത്. എന്നാൽ ആരാധകരെയെല്ലാം നിരാശപ്പെടുത്തി സഞ്ജു മടങ്ങുകയായിരുന്നു. 

ഈ പരമ്പരയിൽ 46 റൺസ് മാത്രം നേടിയതോടെ അഞ്ചു ടി-20 മത്സരങ്ങളുടെ ഒരു പരമ്പരയിൽ ഏറ്റവും കുറവ് റൺസ് നേടുന്ന ഇന്ത്യൻ ഓപ്പണറായും സഞ്ജു വീണ്ടും മാറി. 2025ൽ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ സഞ്ജു 51 റൺസ് നേടിയിരുന്നു. ഇതിനേക്കാൾ മോശം പ്രകടനമാണ് സഞ്ജു ഈ പരമ്പരയിൽ കാഴ്ചവെച്ചത്. 

ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിൽ 100 റൺസിൽ താഴെ ഇന്ത്യൻ ഓപ്പണർമാർ നേടുന്നത്. ഇതിൽ രണ്ടിലും സഞ്ജുവാണുള്ളത്. 2022ൽ ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ റിതുരാജ് ഗെയ്ക്‌വാദ് 2022ൽ സൗത്ത് ആഫ്രിക്കക്കെതിരെ 96 റൺസും നേടിയിരുന്നു. 

Sanju Samson has had a disappointing performance in the five-match T20I series against New Zealand. Sanju could only score 46 runs in the series. Sanju's highest score was 24 runs in the fourth match played in Visakhapatnam. His scores in the other matches were 10,6,0,6. Now, former Indian player Irfan Pathan has said who is responsible for Sanju's poor performances. Irfan Pathan said that the decisions of the selectors affected Sanju's performances.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനുവരിയില്‍ അധികമഴ കിട്ടി: ഫെബ്രുവരിയില്‍ കേരളത്തില്‍ ചൂട് കൂടും

Kerala
  •  2 hours ago
No Image

സി.ജെ റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 hours ago
No Image

ലോകകപ്പിൽ ഞങ്ങൾ റൊണാൾഡോയെ പരാജയപ്പെടുത്തും: പ്രസ്താവനയുമായി സൂപ്പർതാരം

Football
  •  3 hours ago
No Image

ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശിച്ച് സി.പി.എം

Kerala
  •  3 hours ago
No Image

ലോക റെക്കോർഡുമായി ലോകകപ്പിലേക്ക്; വിവാദങ്ങൾക്കിടയിലും ചരിത്രം സൃഷ്ടിച്ച് ബാബർ

Cricket
  •  4 hours ago
No Image

വിദേശയാത്രയും കുട്ടികളുടെ പഠനവും മുതല്‍ പണം അയക്കുന്നതില്‍ വരെ ചെലവ് കുറയും; പ്രവാസികള്‍ക്ക് ആശ്വാസമായ ബജറ്റിലെ 6 പ്രധാന മാറ്റങ്ങള്‍ | Union Budget 2026

uae
  •  4 hours ago
No Image

കുവൈത്തില്‍ മന്ത്രിസഭാ പുനഃസംഘടന: വിദേശകാര്യമന്ത്രിയടക്കം ഏഴ് പുതിയ മന്ത്രിമാര്‍ ചുമതലയേറ്റു

Kuwait
  •  4 hours ago
No Image

ആ സുവർണ കാലഘട്ടത്തിലേക്ക് വാതായനങ്ങൾ തുറന്ന് ബാബ് അൽ സുദ്ദ

Kerala
  •  4 hours ago
No Image

'കുടുംബത്തോട് ക്ഷമാപണം, നിക്ഷേപകരെ ചേര്‍ത്ത് പിടിക്കണമെന്ന് അപേക്ഷ' റോയിയുടെ ഡയറിയില്‍ ആത്മഹത്യാ കുറിപ്പിന് സമാനമായ ചില വിവരങ്ങളെന്ന് അന്വേഷണ സംഘം

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് സാമ്പത്തിക വളർച്ച ഏറ്റവും കുറഞ്ഞ ജില്ല മലപ്പുറം; വളർച്ചാ നിരക്ക് 6.59

Kerala
  •  5 hours ago