HOME
DETAILS

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

  
Web Desk
November 15, 2024 | 5:03 AM

Donald Trump Appoints Robert F Kennedy Jr as US Health Secretary Amid Controversy

വാഷിങ്ടണ്‍: യുഎസ് ഹെല്‍ത്ത് സെക്രട്ടറിയായി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ നിയമിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാം ട്രംപ് മന്ത്രിസഭയില്‍ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

എന്നാല്‍, അശാസ്ത്രീയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നയാളെ വിമര്‍ശനമുള്ള കെന്നഡി ജൂനിയറിനെ ഈ സ്ഥാനത്ത് നിയമിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ വിരുദ്ധ വാദികളില്‍ ഒരാളായിരുന്നു കെന്നഡി. വാക്‌സിന്‍ വിരുദ്ധ സംഘടനയായ ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഡിഫന്‍സിന്റെ ചെയര്‍മാനുമാണ് ഇയാള്‍. വാക്സിനും മാസ്‌കിനും എതിരായ നിലപാടുള്ള കെന്നഡി പലതരം നിഗൂഢവാദങ്ങളും മുന്‍കാലങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

വൈഫൈ ഉപയോഗിക്കുന്നത് മസ്തിഷ്‌കത്തില്‍ കാന്‍സറുണ്ടാവാന്‍ കാരണമാവുമെന്നും ഇയാള്‍ ഒരിക്കല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.


കൊറോണ വൈറസ് ആഫ്രോ അമേരിക്കന്‍ വംശജരെ മാത്രമേ ബാധിക്കുകയുള്ളൂയെന്നാണ് ഒരിക്കല്‍ ഇയാള്‍ അഭിപ്രായപ്പെട്ടത്. അതിനാല്‍, കൊവിഡിനെതിരെ കാര്യമായൊന്നും സര്‍ക്കാര്‍ ചെയ്യരുതെന്നും മഹാമാരിയുടെ സമയത്ത് ഇയാള്‍ ആവശ്യപ്പെട്ടു. 

അമേരിക്കന്‍ സ്‌കൂളുകളിലെ നിരന്തരമായ വെടിവയ്പ്പുകള്‍ക്ക് കാരണം പ്രൊസാക് എന്ന ആന്റി ഡിപ്രസന്റ് മരുന്നാണെന്ന ഇയാളുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. രോഗങ്ങളെ തടയാന്‍ ഒരുതരത്തിലുള്ള വാക്സിനുകളും ഉപയോഗിക്കരുതെന്നാണ് ഇയാള്‍ പറയുന്നത്. വാക്സിന്‍ എടുക്കുന്നത് കുട്ടികളില്‍ ഓട്ടിസത്തിന് കാരണമായേക്കാമെന്നും ഇയാള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

തന്റെ പിതാവും മുന്‍ യുഎസ് പ്രസിഡന്റുമായ ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകത്തിന് പിന്നില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയാണെന്നും കേസില്‍ നിരപരാധിയെ ശിക്ഷിച്ചെന്നും ഒരിക്കല്‍ ഇയാള്‍ അവകാശപ്പെട്ടു.അഭിഭാഷകന്‍ കൂടിയായ ഇയാള്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ബിരുദങ്ങളും നേടിയിട്ടുണ്ട്.

അമേരിക്കന്‍ ജനതയെ ആരോഗ്യമുള്ളവരാക്കി മാറ്റാന്‍ കെന്നഡിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഭക്ഷ്യനിര്‍മാണ കമ്പനികളും മരുന്നുകമ്പനികളും അമേരിക്കന്‍ ജനതയുടെ േേആരാഗ്യം നശിപ്പിക്കുകയാണ്. ഇതെല്ലാം മാറ്റാന്‍ കെന്നഡിക്ക് കഴിയുമെന്നും ട്രംപ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. രണ്ടായിരം കോടി ഡോളറിന് തുല്യമായ തുകയാണ് ആരോഗ്യവകുപ്പിന് ഒരു വര്‍ഷം അമേരിക്ക മാറ്റിവക്കുന്നത്. ഇനി ഇത് എങ്ങനെ ചെലഴിക്കുമെന്ന് കെന്നഡിയായിരിക്കും തീരുമാനിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹീനകൃത്യത്തിന് പിന്നിലുള്ളവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ട് വരണം: ഡൽഹി സ്ഫോടനത്തിൽ അപലപിച്ച് പിണറായി വിജയൻ

Kerala
  •  10 days ago
No Image

യുദ്ധക്കെടുതിയിൽ മരണപ്പെട്ട പ്രതിശ്രുത വധുവിന്റെ വിവാഹ വസ്ത്രം കത്തിച്ച് സിറിയൻ യുവാവ്; വൈറലായി വികാര നിർഭരമായ വീഡിയോ

International
  •  10 days ago
No Image

രാജ്യതലസ്ഥാനത്തെ നടുക്കിയ സ്ഫോടനം; സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി

National
  •  10 days ago
No Image

ചെന്നൈ നോട്ടമിട്ട സഞ്ജുവിനെ റാഞ്ചാൻ പഞ്ചാബ് കിങ്‌സ്; വമ്പൻ അപ്‌ഡേറ്റുമായി അശ്വിൻ

Cricket
  •  10 days ago
No Image

ഒമാൻ പൊതുമാപ്പ്: സമയപരിധി ഡിസംബർ 31-ന് അവസാനിക്കും; നിയമലംഘകർ ഉടൻ വിസ സ്റ്റാറ്റസ് സ്ഥിരപ്പെടുത്തണമെന്ന് പൊലിസ്‌

oman
  •  10 days ago
No Image

കാസർകോഡിൽ വീടിന് നേരെ വെടിവെച്ച സംഭവം; ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്താൽ വെടിവെച്ചത് 14കാരനായ മകനെന്ന് പൊലിസ്

Kerala
  •  11 days ago
No Image

യുഎഇയിൽ ഇ-സ്‌കൂട്ടർ അപകടങ്ങൾ വർദ്ധിക്കുന്നു; അപകടം ഉണ്ടാക്കുന്ന യാത്രക്കാർക്കെതിരെ പൊലിസ്‌

uae
  •  11 days ago
No Image

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനം: മുംബൈയ്ക്ക് പിന്നാലെ കേരളത്തിലും ജാഗ്രതാ നിർദേശം; പൊലിസ് പട്രോളിംഗ് ശക്തമാക്കും

Kerala
  •  11 days ago
No Image

ആരാധനാലയങ്ങൾ ആക്രമിക്കാൻ ഗൂഢാലോചന നടത്തി; സഊദിയിൽ രണ്ട് പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി

Saudi-arabia
  •  11 days ago
No Image

കേരള സർവകലാശാലയിലെ ​ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: സംസ്‌കൃത മേധാവിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

Kerala
  •  11 days ago