HOME
DETAILS

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

  
November 15, 2024 | 6:26 AM

You will see the media right in front of the house P Sarin

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടര്‍പട്ടിക ക്രമക്കേടില്‍ നിരന്തരം വാതങ്ങള്‍ മാറ്റിപ്പറയുകയാണെന്നും സത്യാവസ്ഥ ബോധിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ഥി പി സരിന്‍. ആരോപണം നേരിടുന്ന തന്റെ വീടിനു മുന്നില്‍ നിന്ന് തന്നെ വൈകിട്ട് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് സരിന്‍. 

അവര്‍ എന്തായാലും മാറിമാറിപ്പറയുന്ന സ്ഥിതിക്ക് ജനങ്ങള്‍ക്ക് നിജസ്ഥിതി അറിയാന്‍ വൈകിട്ട് നാലിന് എന്റെ പേരിലുള്ള വീടിനുമുന്നില്‍ വച്ച് പത്രസമ്മേളനം നടത്തുകയാണ്. എല്ലാം ജനങ്ങള്‍ അറിയണമല്ലോ. മാറി മാറിപ്പറയുന്നവരും പറഞ്ഞാല്‍ മനസിലാവുന്ന ജനങ്ങളുമുള്ള സ്ഥിതിക്ക് ജനങ്ങള്‍ തന്നെ തീരുമാനിക്കട്ടെ. ഏതായാലും രണ്ടു മുന്നണിയും നമ്മള്‍ക്കെതിരേ തിരിയാന്‍ തുടങ്ങുന്ന സാഹചര്യത്തില്‍ സത്യം ജനങ്ങളെ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

നമ്മളെ അവര്‍ക്ക് ഒത്ത എതിരാളിയായോ തോല്‍പ്പിക്കേണ്ട ആളായോ ഒക്കെ തോന്നുന്നുണ്ടല്ലോ. വ്യാജ പ്രചാരണം നടത്തി കീഴ്‌പെടുത്താമെന്ന് കരുതുന്നവര്‍ക്ക് മുന്നിലെത്തി സത്യം വിളിച്ചുപറയുകയാണെന്ന് സരിന്‍. ഇപിയുടെ വാക്കുകള്‍ ഊര്‍ജം നല്‍കുന്നതാണെന്നും മറ്റൊരാളെ പുകഴ്ത്തി പറയുന്നതും ഇകഴ്ത്തി പറയുന്നതിലൊന്നും താല്‍പര്യം പ്രകടിപ്പിക്കാറില്ലെന്നും സരിന്‍. വാടക വീടിന്റെ മേല്‍വിലാസത്തിലാണ് സരിന്റെ വോട്ടെന്നും വാടകവീട്ടില്‍ താമസിക്കുന്നത് വേറെ ആളുകളാണെന്നുമായിരുന്നു ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ വീട്ടില്‍നിന്ന്  കള്ളനോട്ടുകെട്ടുകള്‍ കണ്ടെത്തി

Kerala
  •  3 days ago
No Image

തണുത്ത് വിറച്ച് വടക്കേ ഇന്ത്യ; കനത്ത മൂടല്‍മഞ്ഞ്, വിമാന സര്‍വിസുകളെ ബാധിച്ചു

National
  •  3 days ago
No Image

ടിക്കറ്റ് നിരക്ക് താങ്ങാനാവുന്നില്ല; ഈ ക്രിസ്മസിന് നാടണയാൻ മടിച്ച് പ്രവാസികൾ; പകരം യാത്ര വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്

uae
  •  3 days ago
No Image

മഴ മാറി; ദുബൈയിൽ നിന്ന് ഷാർജയിലേക്കും അജ്മാനിലേക്കുമുള്ള ഇന്റർസിറ്റി ബസ് സർവിസുകൾ പുനരാരംഭിച്ചു

uae
  •  3 days ago
No Image

എസ്.ഐ.ആര്‍: കേരളത്തില്‍ 'അജ്ഞാത വോട്ടര്‍മാര്‍' കൂടുതലും ബി.ജെ.പി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളില്‍; പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ബി.ജെ.പി മണ്ഡലങ്ങളില്‍ 

Kerala
  •  3 days ago
No Image

തൊഴിലുറപ്പിന് ഇനി ഉറപ്പില്ല; പുതിയ കേന്ദ്ര നിയമം കേരളത്തിന് കനത്ത തിരിച്ചടിയാവും

Kerala
  •  3 days ago
No Image

 ബ്ലൂ ഇക്കോണമി നയം; കേരളത്തില്‍ മീന്‍ കിട്ടാക്കനിയാകും

Kerala
  •  3 days ago
No Image

വീണ്ടും ജീവനെടുത്ത് കടുവ; വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി, ഒടുവില്‍ ചേതനയറ്റ് മാരന്‍

Kerala
  •  3 days ago
No Image

താലൂക്ക് ആശുപത്രിയിലെ നവജാത ശിശുക്കളുടെ യൂണിറ്റില്‍ ഭക്ഷണാവശിഷ്ടം കടിച്ചു പിടിച്ച് എലി; ഇന്‍ഡോറില്‍ രണ്ടു കുട്ടികള്‍ എലിയുടെ കടിയേറ്റ് മരിച്ചത് മാസങ്ങള്‍ക്കുള്ളില്‍

National
  •  3 days ago
No Image

ബംഗ്ലാദേശികളെന്നാരോപിച്ച് അസമിൽ 15 പേരെ നാടുകടത്തി; കുടുംബങ്ങൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ

National
  •  3 days ago