
ആലപ്പുഴയിലും മാവേലിക്കരയിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം
ആലപ്പുഴ: മാവേലിക്കര ജില്ലാകോടതിസമുച്ചയത്തില് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കൈയേറ്റ ശ്രമം.
വ്യാഴാഴ്ച രാവിലെ പത്തോടെ മാവേലിക്കര എസ്.ഐ ഇ അജീബിന്റെ മൊബൈലിലേക്കാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് ഒന്ന്,മൂന്ന് കോടതികളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്.ഉടന്‍തന്നെ ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി കെ.ആര് ശിവസുതന്‍പിള്ള, മാവേലിക്കര സി.ഐ പി ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍പൊലിസ് സംഘം എത്തി പരിശോധന നടത്തി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ തിരിയുകയായിരുന്നു. ബാര്‍ അസോസിയേഷന് ഭാരവാഹിയുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കൈയേറ്റവുമായി രംഗത്തെത്തിയത്.
കോടതി വളപ്പില്‍ ബോംബ് സ്ക്വാഡ് എത്തിയപ്പോള്‍ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പരാക്രമം.പ്രാദേശിക ചാനല്‍ ക്യാമറാമാന് എസ്.എന്‍ പ്രദീപിന്റെ പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചെടുത്ത ശേഷം അസഭ്യവര്‍ഷം നടത്തി.മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ചില അഭിഭാഷകര്‍ ബഹളം വെച്ചു.മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുവാനുള്ള ശ്രമം മാവേലിക്കര സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം തടഞ്ഞു.എന്നാല്‍ കോടതിവളപ്പില്‍ ചിലര്‍ കാട്ടിയ പരാക്രമങ്ങളോട് യോജിപ്പില്ലെന്ന് ഒരു വിഭാഗം അഭിഭാഷകര്‍ പറഞ്ഞു.സംഭവത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ പൊലിസില്‍ പരാതി നല്കി.
കോടതി വളപ്പുകളില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ നടത്തിയ ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് (കെ.യു.ഡബ്ല്യു.ജെ ) ജില്ലാ കമ്മറ്റിയും ആലപ്പുഴ പ്രസ് ക്ലബ്ബും പ്രതിഷേധിച്ചു. ആലപ്പുഴയില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയവരെ അറസ്റ്റ് ചെയ്യണമെന്ന് യൂണിയന് ജില്ലാ പ്രസിഡന്റ് വി.എസ് ഉമേഷും സെക്രട്ടറി ജി.ഹരികൃഷ്ണനും ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖിക ശരണ്യ, ഡ്രൈവര്‍ ആഷിഖ് എന്നിവര്‍ക്ക് നേരെയാണ് യാതൊരു പ്രകോപനവും കൂടാതെ ആക്രമണമുണ്ടായത്. മാധ്യമ പ്രവര്‍ത്തകരെ കോടതി വളപ്പില്‍ കയറ്റില്ലെന്ന് ശഠിച്ച അക്രമികളെ പിന്തിരിപ്പിക്കാന് മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പടെയുള്ളവര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
മാവേലിക്കര കോടതിയില്‍ ബോംബ് ഭീഷണി ഉണ്ടായതറിഞ്ഞ് എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് അതിക്രമത്തിന് തുനിഞ്ഞത്. കോടതി വളപ്പുകള്‍ സംഘര്‍ഷ വേദികളാക്കാനുള്ള കരുതി കൂട്ടിയുള്ള ശ്രമങ്ങളാണ് ചിലര്‍ നടത്തുന്നത്. ഇത് ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് പ്രതിഷേധ യോഗം കുറ്റപ്പെട്ടുത്തി. ട്രഷറര്‍ ജി.അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് അംജത് പി.ബഷീര്‍ ,ജോയിന്റ് സെക്രട്ടറി പി. അഭിലാഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുഖ്യമന്ത്രിയുടെ ഉറപ്പിന് പുല്ലുവില; പട്ടികയിൽ പെടാതെ 1031 എൻഡോസൾഫാൻ ദുരിതബാധിതർ
Kerala
• 18 minutes ago
ഗസ്സ വെടിനിര്‍ത്തല്‍ പ്രമേയം ആറാം തവണയും വീറ്റോ ചെയ്ത് യു.എസ്; 15 അംഗങ്ങളില്‍ 14 പേരും അനുകൂലിച്ചു
International
• 24 minutes ago
പാസ്ബുക്ക് ലൈറ്റ് അവതരിപ്പിച്ച് ഇപിഎഫ്ഒ ; വിവരങ്ങള്‍ ഇനി എളുപ്പത്തില്‍ തിരയാം, പിഎഫ് അക്കൗണ്ടും വേഗത്തില്‍ മാറ്റാം
Kerala
• an hour ago
'ഗ്ലോബല്‍ വില്ലേജ് വിഐപി ടിക്കറ്റുകള്‍ ഡിസ്കൗണ്ട് വിലയില്‍'; വ്യാജ സന്ദേശങ്ങള്‍ക്കെതിരേ ജാഗ്രതാനിര്‍ദേശവുമായി ദുബൈ പൊലിസ്
uae
• an hour ago
തിരുവനന്തപുരത്ത് വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൊലോറയ്ക്കും വാഗണര്‍ കാറിനും തീയിട്ടു; ഭര്‍ത്താവെന്ന് യുവതി - അറസ്റ്റ് ചെയ്ത് പൊലിസ്
Kerala
• an hour ago
സുപ്രഭാതം ഇ പേപ്പര്‍ സൗജന്യമായി വായിക്കാം; ഇപ്പോള്‍ തന്നെ ഫ്രീ സബ്സ്ക്രിപ്ഷന് നേടൂ
latest
• an hour ago
ആലപ്പുഴയില്‍ രോഗം പടരാതിരിക്കാന്‍ 19 മുതല്‍ 21 ദിവസം സ്കൂളിന് അവധി പ്രഖ്യാപിച്ച് കലക്ടര്‍; തൃക്കുന്നപ്പുഴ സ്കൂളിലാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്
Kerala
• 2 hours ago
ദുബൈയില്‍ റോഡ് അപകടങ്ങളോ തകരാറോ കണ്ടാല്‍ ഫോട്ടോ എടുത്ത് വാട്ട്സ്ആപ്പില്‍ അയച്ചാല്‍ മതി; 'മദീനത്തി' സേവനവുമായി ആര്.ടി.എ | Madinati WhatsApp Service
uae
• 2 hours ago
ശിവഗിരിയിലെ പൊലിസ് നടപടി; മഠം ഭരണസമിതി രണ്ടുതട്ടിൽ
Kerala
• 2 hours ago
വനം-വന്യജീവി നിയമ ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു
Kerala
• 2 hours ago
താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു; ആക്രമിച്ചത് കാറിലെത്തിയ സംഘം; അന്വേഷണം
Kerala
• 3 hours ago
രാഹുലും സോണിയയും ഇന്ന് വയനാട്ടില്‍; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം; ജില്ല നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും
Kerala
• 3 hours ago
വീണ്ടും അവകാശ വാദവുമായി ട്രംപ്; ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തടഞ്ഞെത് താൻ; വ്യാപാര ബന്ധം ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകിയെന്നും അവകാശവാദം
International
• 10 hours ago
വിപണിയിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും പാക്കേജിംഗിനും ലേബലിംഗിനും പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് സഊദി
Saudi-arabia
• 10 hours ago
വ്യാജ ഫുട്ബോൾ ടീമുമായി ജപ്പാനിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ സംഘം പിടിയിൽ; മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ
National
• 12 hours ago
അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ നാളെ ഓപ്പണ്‍ ഹൗസ്
uae
• 12 hours ago
വോട്ടർ പട്ടിക വിവാദം; രാഹുൽ ഗാന്ധിയുടെ "വോട്ട് ചോരി" ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
National
• 12 hours ago
വന്താര: സുപ്രീം കോടതിയുടെ 'ക്ലീൻ ചീറ്റിന്' പിന്നിലെ സത്യം; ജാംനഗറിലെ ജന ജീവിതത്തെ ബാധിക്കുന്നുണ്ടോ? എന്താണ് വന്താരയുടെ യഥാർത്ഥ മുഖം ?
National
• 13 hours ago
ഗസ്സയിലെ റഫയിൽ ഇസ്റാഈൽ സൈന്യത്തിന് നേരെ ബോംബ് ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു
International
• 11 hours ago
യുഎഇയില്‍ ഇത് 'ഫ്ളൂ സീസണ്'; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍
uae
• 12 hours ago
തിരുവന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് സ്ഥാനം രാജിവെച്ച് ഡോ. ബി.എസ്.സുനിൽ കുമാർ
Kerala
• 12 hours ago