HOME
DETAILS

പെരുമ്പിലാവിൽ ആംബുലൻസിന്‍റെ വഴി തടഞ്ഞ് കാർ അഭ്യാസം; ലൈസൻസ് സസ്പെൻഡ് ചെയ്തു

  
November 21, 2024 | 3:39 PM

Car practice by blocking the way of ambulance in Perumbailav License suspended

തൃശൂർ: പെരുമ്പിലാവിൽ ആംബുലൻസിനു മുന്നിൽ അപകടകരമായി കാർ ഓടിച്ച് തടസം സൃഷ്ടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ഈ മാസം ഏഴിനാണ് സംഭവം നടക്കുന്നത്. തൃശൂർ ആർടിഒ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തി വാഹന ഉടമ, ഡ്രൈവർ എന്നിവരിൽ നിന്നു വിശദീകരണം തേടി. വിഷയം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

ഗുരുതരമായ നിയമ ലംഘനമാണ് നടത്തിയതെന്ന് ബോധ്യപ്പെട്ടതിനാൽ വടക്കാഞ്ചേരി സ്വദേശിയായ ഡ്രൈവറുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു. എടപ്പാൾ ഡ്രൈവർ ട്രെയിനിങ് സെൻററിൽ (IDTR) കറക്ടീവ് ഡ്രൈവിങ് ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഡ്രൈവർക്ക് നിർദ്ദേശവും നൽകി.

അപകടകരമായി വാഹനം ഓടിക്കുന്നവരുടെയും ഗുരുതരമായ നിയമലംഘനം നടത്തുന്നവർക്കെതിരെയും ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥിരം വിലാസം അറിയിക്കാന്‍ ഉമര്‍ ഖാലിദ് അടക്കമുളളവരോട് സുപ്രിംകോടതി

National
  •  2 days ago
No Image

ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഇന്നു മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കും; തനിക്ക് സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്നും ട്രംപ്

International
  •  2 days ago
No Image

19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ക്കു വിലക്കുമായി യു.എസ്

International
  •  2 days ago
No Image

ഊന്നുവടിയേന്തി നഗരപിതാവായ ഹാഷിം ഇക്കുറിയും അങ്കത്തിന്

Kerala
  •  2 days ago
No Image

പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും; നതന്ത്ര, പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കും

International
  •  2 days ago
No Image

ഇടതുകൈയിലെ കൊല്ലം...അട്ടിമറി ലക്ഷ്യംവച്ച് യു.ഡി.എഫും ബി.ജെ.പിയും 

Kerala
  •  2 days ago
No Image

ജനവിധി തേടാന്‍ തമിഴും കന്നഡയും; 51 പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥിയുടെ പേര് ഇതരഭാഷകളില്‍

Kerala
  •  2 days ago
No Image

നിറയുന്നത് തെരുവുവിളക്കുകൾ മുതൽ തെരുവുനായവരെ; പ്രത്യേകം തദ്ദേശ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ

Kerala
  •  2 days ago
No Image

കൊല്ലം സ്വദേശിനിയായ അധ്യാപിക മസ്‌കത്തില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

obituary
  •  2 days ago