HOME
DETAILS

ജാര്‍ഖണ്ഡില്‍ വിജയമുറപ്പിച്ച് 'ഇന്‍ഡ്യ'

  
Web Desk
November 23 2024 | 02:11 AM

Maharashtra Jharkhand Election Results NDA Leads MVA Gains Momentum

ജാര്‍ഖണ്ഡില്‍ വിജയമുറപ്പിച്ച് 'ഇന്‍ഡ്യ'

റാഞ്ചി: ജാര്‍ഖണ്ഡില്‍ വിജയമുറപ്പിച്ച് 'ഇന്‍ഡ്യ' സഖ്യം. 47 മണ്ഡലങ്ങളിലാണ് ഇന്‍ഡ്യാ സഖ്യം മുന്നേറുന്നത്. 32 മണ്ഡലങ്ങളില്‍ എന്‍ഡി.എയും മുന്നേറ്റം തുടരുന്നു.

12.24pm
മഹാരാഷ്ട്രയില്‍ രണ്ടിടത്ത് മുന്നേറി സി.പി.എം 

മഹാരാഷ്ട്രയില്‍ രണ്ടിടത്ത് സി.പി.എം മുന്നിട്ടുനില്‍ക്കുകയാണ്. ഗോവിന്ദ് ജിവപാണ്ഡു (കല്‍വാന്‍), വിനോദ് ഭിവ നികോളെ (ദഹാനു) എന്നിവിടങ്ങളിലാണ് പാര്‍ട്ടി മുന്നിട്ട് നില്‍ക്കുന്നത്.

 

മഹാരാഷ്ട്രയില്‍ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ രണ്ട് സ്ഥാനാര്‍ഥികള്‍ മുന്നില്‍. സയ്യിദ് ഇംതിയാസ് ജലീല്‍ (ഔറംഗാബാദ് ഈസ്റ്റ്), ഫാറൂഖ് മഖ്ബൂല്‍ ഷബ്ദി (സോളാപൂര്‍ സിറ്റി സെന്‍ട്രല്‍) എന്നിവരാണ് മുന്നില്‍.

11.30

മഹാരാഷ്ട്രയില്‍ നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കറിന്റെ ഭര്‍ത്താവ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ഫഹദ് അഹമ്മദ് (അനുശക്തി നഗര്‍) 30,000 ലേറെ വോട്ടുകള്‍ക്ക് മുന്നില്‍.

10.29am

ജാര്‍ഖണ്ഡില്‍ 'ഇന്‍ഡ്യാ' മുന്നേറ്റം; മഹാരാഷ്ട്രയില്‍ മഹായുതി ബഹുദൂരം മുന്നില്‍
മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ഫലസൂചനകള്‍ പുറത്ത്. മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യമാണ് മുന്നില്‍. ഝാര്‍ഖണ്ഡില്‍ ഇന്‍ഡ്യ സഖ്യമാണ് മുന്നേറുന്നത്. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ ശരിവെക്കും വിധമാണ് തെരഞ്ഞെടുപ്പ് ഫലം.

9.05
ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ 

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ 

8.35 am

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍.ഡി.എ മുന്നേറ്റം; തൊട്ടു പിന്നാലെ ഇന്‍ഡ്യ 

ബി.ജെ.പി ഉള്‍പ്പെടുന്ന എന്‍.ഡി.എ മുന്നണിക്കും ഇന്‍ഡ്യ സഖ്യത്തിനും നിര്‍ണായകമായ രണ്ട് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തുടങ്ങി. മഹാരാഷ്ട്രയില്‍ എക്‌സിറ്റ്‌പോളുകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബി.ജെ.പി സഖ്യമായ മഹായുതി മുന്നോട്ട് പോവുന്നത്. എന്നാല്‍, കൈവിട്ട അധികാരം തിരിച്ച് പിടിക്കാനാ?ണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മഹാ വികാസ് അഖാഡിയുടെ ശ്രമം.?

ഝാര്‍ഖണ്ഡില്‍ ജെ.എം.എം സഖ്യവും ?എന്‍.ഡി.എയും തമ്മിലാണ് മുഖ്യപോരാട്ടം. അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ജെ.എം.എം സഖ്യം പ്രതീക്ഷിക്കുന്നത്. അധികാരത്തില്‍ തിരിച്ചെത്തുകയാണ് ബി.ജെ.പി സഖ്യത്തിന്റെ ലക്ഷ്യം.

 

 

മഹാരാഷ്ട്രയില്‍ മഹാവികാസോ...മഹായുതിയോ?; വോട്ടെണ്ണുന്നു, മാറിമറിഞ്ഞ് ആദ്യ ഫലസൂചനകള്‍ 

മുംബൈ: കേരളത്തിന്റെ ഉപതെരഞ്ഞെടുപ്പ് ഫലത്തിനൊപ്പം രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൂടി ഇന്ന് പുറത്തുവരുന്നുണ്ട്. മഹാരാഷ്ട്രയിലെയും ജാര്‍ഖണ്ഡിലെയും ജനവിധി ആര്‍ക്കൊപ്പമായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഫല സൂചനകള്‍ മാറിമറിയുന്നതാണ് കാണുന്നത്. നിലവില്‍  എന്‍.ഡി.എ സഖ്യമാണ് മുന്നേറുന്നത്. അതേസമയം, ഇടക്കിടക്ക് മഹാ വികാസും മുന്നിലെത്തുന്നുണ്ട്.

ദേശീയ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന ഫലമാകും ഇന്ന് മഹാരാഷ്ട്രയില്‍ തെളിയുക. ശിവസേന രണ്ടായി പിളര്‍ന്നതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞടുപ്പാണ് സംസ്ഥാനത്ത് നടന്നത്. ഭരണകക്ഷിയായ മഹായുതിയും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. എക്‌സിറ്റ് പോളുകള്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിനൊപ്പമാണെങ്കിലും അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്‍ഡ്യാ സഖ്യം.

മഹാരാഷ്ട്ര നിയമസഭയിലെ 288 സീറ്റുകളിലേക്ക് ബുധനാഴ്ച ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടന്നത്. 145 ആണ് കേവലഭൂരിപക്ഷത്തിന് വേണ്ടതെങ്കില്‍ എക്‌സിറ്റ് പോളുകള്‍ മഹായുതി സഖ്യത്തിന് 155 സീറ്റുകളെങ്കിലും ലഭിക്കുമെന്ന് പ്രവചിക്കുന്നു. എംവിഎയ്ക്ക് 120 സീറ്റുകളും ചെറിയ പാര്‍ട്ടികള്‍ക്കും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കുമായി 13 സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹായുതിയുടെ വിജയം പ്രവചിക്കുന്ന ഒമ്പത് എക്സിറ്റ് പോളുകളും സഖ്യം ശക്തമായ പ്രകടനം കാഴ്ച വയ്ക്കുമെന്നാണ് പറയുന്നത്. 

ആക്‌സിസ്-മൈ ഇന്ത്യ, പീപ്പിള്‍സ് പള്‍സ്, പോള്‍ ഡയറി, ടുഡേസ് ചാണക്യ എന്നിവ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യത്തിന് കുറഞ്ഞത് 175 സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. ചാണക്യ സ്ട്രാറ്റജീസ്, മാട്രിസ്, ടൈംസ് നൗ-ജെവിസി എന്നീ എക്‌സിറ്റ് പോളുകള്‍ ബിജെപിയുടെ സഖ്യത്തിന് 150 സീറ്റുകളെങ്കിലും വിജയം പ്രതീക്ഷിക്കുന്നു.

ഇലക്ടറല്‍ എഡ്ജ് മാത്രമാണ് കോണ്‍ഗ്രസ് സഖ്യത്തിന്റെ വിജയം പ്രവചിച്ചത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  2 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു

Kerala
  •  2 days ago
No Image

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

National
  •  2 days ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  2 days ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  2 days ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  2 days ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  2 days ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  2 days ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  2 days ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  2 days ago