HOME
DETAILS

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

  
Web Desk
November 24, 2024 | 11:35 AM

Three people who protested against survey in UP Shahi Masjid were shot dead

ലക്‌നൗ: യുപിയിലെ ഷാഹി ജുമാ മസ്ജിദ് സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്നുപേര്‍ വെടിയേറ്റ് മരിച്ചു. നദീം അഹമ്മദ്, ബിലാല്‍ അന്‍സാരി, എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലിസ് വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. എന്നാല്‍ സമരക്കാര്‍ക്കിടയില്‍ നിന്ന് വെടിവെപ്പുണ്ടായതായി പൊലിസ് പറഞ്ഞു. 

ഇന്ന് രാവിലെ ഏഴ് മണി മുതലാണ് കോടതി നിയോഗിച്ച അഭിഭാഷക സംഘം സര്‍വ്വേക്കായി മസ്ജിദിലെത്തിയത്. ഇതിനിടെ ഒരു സംഘം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് സമരക്കാരെ പിരിച്ചുവിടാനായി പൊലിസ് ടിയര്‍ ഗ്യാസും, ലാത്തിച്ചാര്‍ജ്ജും നടത്തി. വെടിയുതിര്‍ത്ത കാര്യം പൊലിസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ സമരക്കാര്‍ക്കെതിരെ പൊലിസ് സംഘം വെടിവെക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  

പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. നാലായിരത്തിലധികം ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മ്മിച്ചതെന്ന ആരോപണം ഉയര്‍ത്തി അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ എന്നയാള്‍ ജില്ല കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി സര്‍വ്വേക്ക് നിര്‍ദേശം നല്‍കിയത്. 

Three people who protested against survey in UP Shahi Masjid were shot dead

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; തൃശൂരില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

വഖ്ഫ് ബോർഡ്: സർക്കാരിന് ഒളിച്ചുകളി, കേന്ദ്ര അജൻഡ നടപ്പിലാക്കുന്നതിന് അനുകൂലമായ നിലപാടെന്ന് ആരോപണം

Kerala
  •  6 days ago
No Image

കര്‍ണാടക മന്ത്രിസഭാ വികസനത്തില്‍ നേതാക്കള്‍ തയ്യാറാക്കിയ പട്ടികയില്‍ അതൃപ്തി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി

National
  •  6 days ago
No Image

സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി; ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  6 days ago
No Image

എസ്.ഐ.ടിക്ക് തിരിച്ചടി; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തുടരും

Kerala
  •  6 days ago
No Image

ജാമ്യത്തിലിറങ്ങിയ ശേഷവും അപമാനിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

Kerala
  •  6 days ago
No Image

വഖ്ഫ് ബോര്‍ഡില്‍  മറ്റുള്ള സമുദായങ്ങളില്‍ നിന്നുള്ളവരെ പറ്റില്ലെന്ന നിലപാട് തുടരും; സര്‍ക്കാര്‍ അഭിഭാഷകന്‍ ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളി പി.എം.എ. സലാം

latest
  •  6 days ago
No Image

മകളെ വിവാഹം കഴിച്ചുകൊടുത്തില്ല; കിളിമാനൂരില്‍ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

Kerala
  •  6 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വിസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

National
  •  6 days ago
No Image

ദുബൈയിൽ സ്വർണവില 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഏപ്രിൽ മാസത്തെ ഉയരത്തിൽ നിന്ന് 24 കാരറ്റിന് 102.50 ദിർഹം ഇടിവ് | UAE Gold rate

uae
  •  6 days ago