റിയാദ്; കിംഗ് സല്‍മാന്‍ സ്റ്റേഡിയത്തിന്റെ മാസ്റ്റര്‍പ്ലാന്‍ പുറത്തിറക്കി
റിയാദ്: റിയാദ് സിറ്റിക്ക് വേണ്ടിയുള്ള റോയല്‍ കമ്മീഷനും കായിക മന്ത്രാലയവും ചേര്‍ന്ന് യുഎസ് ആര്‍ക്കിടെക്ചറല്‍ ഗ്രൂപ്പായ പോപ്പുലസ് രൂപകല്‍പ്പന ചെയ്ത കിംഗ് സല്‍മാന്‍ സ്റ്റേഡിയത്തിന്റെ മാസ്റ്റര്‍പ്ലാന്‍ പുറത്തിറക്കി.
വടക്കന്‍ റിയാദില്‍ കിംഗ് സല്‍മാന്‍ റോഡില്‍ കിംഗ് അബ്ദുല്‍ അസീസ് പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്റ്റേഡിയം മാസ്റ്റര്‍പ്ലാനില്‍ വിവിധ കായിക സൗകര്യങ്ങളും വാണിജ്യ സ്ഥാപനങ്ങളും വിനോദ സൗകര്യങ്ങളും ഉള്‍പ്പെടും.
റോയല്‍ ബോക്‌സ്, ഹോസ്പിറ്റാലിറ്റി സ്‌കൈബോക്‌സുകള്‍, ലോഞ്ചുകള്‍, 300 വിവിഐപി സീറ്റുകള്‍, 2,200 വിഐപി സീറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന സൗകര്യങ്ങള്‍ക്കൊപ്പം 92,000ലധികം സീറ്റിംഗ് കപ്പാസിറ്റിയുള്ള കിംഗ് സല്‍മാന്‍ സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ കായിക വേദികളിലൊന്നാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സഊദി അറേബ്യയുടെ വിസ്മയിപ്പിക്കുന്ന പ്രകൃതിദത്ത ഭൂപ്രകൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മാസ്റ്റര്‍പ്ലാന്‍ ചെയ്തിരിക്കുന്നത്.
കിംഗ് സല്‍മാന്‍ സ്റ്റേഡിയവും മാസ്റ്റര്‍പ്ലാനും ഒരു നൂതനവും ഐതിഹാസികവുമായ ലക്ഷ്യസ്ഥാനമാണ്, അത് സ്‌പോര്‍ട്‌സ് മേഖലയെ പ്രകൃതിയുടെ സൗന്ദര്യവുമായി സമന്വയിപ്പിക്കുന്നു. നൂതന കായിക സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുമപ്പുറം, കായികക്ഷമതയെ ഏകോപിപ്പിക്കുകയാണ് വികസനം ലക്ഷ്യമിടുന്നത്. പോപ്പുലസ് കെഎസ്എയുടെ ജനറല്‍ മാനേജര്‍ ഷിറിന്‍ ഹംദാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."