HOME
DETAILS

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

  
December 02, 2024 | 3:24 AM

The experiment of paying the bill while taking the reading is a success

തിരുവനന്തപുരം: മീറ്റര്‍ റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വിജയം കണ്ടതായി കെ.എസ്.ഇ.ബി. ഇതോടെ  സംസ്ഥാന വ്യാപകമായി ഇത് നടപ്പാക്കാനൊരുങ്ങുകയാണ് ബോര്‍ഡ്.  റീഡിങ് എടുക്കുന്ന പി.ഡി.എ മെഷീനിലൂടെ ഉപഭോക്താക്കള്‍ക്ക് അനായാസം ബില്‍ തുക അടയ്ക്കാന്‍ സാധിക്കുന്ന പദ്ധതിയാണിത്.

ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മുഖേനയോ, ഭീം, ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ.ടി.എം തുടങ്ങിയ  ആപ്ലിക്കേഷനുകളിലൂടെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ബില്‍ തുക അടയ്ക്കാന്‍ കഴിയും. യാത്ര ചെയ്ത് ക്യാഷ് കൗണ്ടറിലെത്തി ക്യൂ നിന്ന് പണമടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് വലിയ തോതില്‍ സഹായകരമാണ് ഈ പദ്ധതി. ബില്ലടയ്ക്കാന്‍ മറന്നുപോകുന്നതു കാരണം വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായകമാകും. 

കാനറാ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌പോട്ട് ബില്‍ പേയ്‌മെന്റ് സേവനത്തിന് സര്‍വിസ് ചാര്‍ജോ, അധിക തുകയോ നല്‍കേണ്ടതില്ല. നവംബര്‍ 15 മുതല്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം, ഉള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസുകളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെറ്റ തീവ്രവാദ പട്ടികയിൽ; വാട്‌സ്ആപ്പിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി റഷ്യ; നടപടി ഈ വർഷം അവസാനത്തോടെ

International
  •  2 days ago
No Image

ലോകകപ്പിലും ചരിത്രമെഴുതി വൈഭവ്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 14കാരൻ

Cricket
  •  2 days ago
No Image

സൗദി സംഗീതത്തിന്റെ സ്വരം അല്‍ഉലയില്‍;  മാസ്റ്റര്‍ പീസ് പരിപാടി ജനുവരി 22-23 

Saudi-arabia
  •  2 days ago
No Image

റിയാദില്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം; റിയല്‍ എസ്‌റ്റേറ്റ് അനുമതികള്‍ എളുപ്പമാക്കി

Saudi-arabia
  •  2 days ago
No Image

ബഹ്‌റൈനിൽ രോഗിയുടെ അക്കൗണ്ടിൽ നിന്ന് 61 ലക്ഷം രൂപ തട്ടിയെടുത്തു; പ്രവാസി നഴ്‌സ് പിടിയിൽ

bahrain
  •  2 days ago
No Image

കൊതുകുകൾ മനുഷ്യരെ തിരഞ്ഞുപിടിച്ച് കടിക്കുന്നത് എന്തുകൊണ്ട്? ആഗോളതലത്തിൽ പടരുന്ന പകർച്ചവ്യാധികൾക്ക് പിന്നിലെ ശാസ്ത്രീയ വശം കണ്ടെത്തി പുതിയ പഠനം

Health
  •  2 days ago
No Image

പാലക്കാട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  2 days ago
No Image

വടകരയിൽ റോഡിനരികിലെ പറമ്പിൽ കഞ്ചാവ് ചെടികൾ; വേരോടെ പിഴുതെടുത്ത് പോലിസ്

Kerala
  •  2 days ago
No Image

ലോകകപ്പ് ടിക്കറ്റിനായി വന്‍ ആവേശം;ഫിഫയ്ക്ക് 500 ദശലക്ഷം അപേക്ഷകള്‍ 

oman
  •  2 days ago
No Image

നെടുമ്പാശ്ശേരിയിൽ 46 ഉംറ തീർത്ഥാടകർ കുടുങ്ങി; കൺഫേംഡ് ടിക്കറ്റുമായി എത്തിയവർക്ക് യാത്ര നിഷേധിച്ച് ആകാശ എയർ

Kerala
  •  2 days ago