HOME
DETAILS

കനത്ത മൂടല്‍ മഞ്ഞും മഴയും; ഇടുക്കി-പുല്ലുമേട് കാനനപാതയില്‍ ശബരിമല യാത്രയ്ക്ക് നിയന്ത്രണം

  
December 02, 2024 | 6:32 AM

ayyappa-devotees-will-not-be-allowed-to-pass-through-sathram-pullumedu-the-forest-road

ഇടുക്കി: കനത്ത മൂടല്‍ മഞ്ഞും മഴയും കാരണം ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതകളായ സത്രം പുല്ലുമേട്, മുക്കുഴി  സന്നിധാനം എന്നീ പാതകള്‍ വഴി ഇന്ന് അയ്യപ്പ ഭക്തരെ കടത്തി വിടില്ല. സത്രം  പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകാന്‍ അഞ്ഞൂറോളം ഭക്തര്‍ ഇന്നലെ രാത്രി തന്നെ എത്തിയിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കില്‍ മാത്രമേ കടത്തി വിടുകയുള്ളുവെന്ന് വനംവകുപ്പ് രാത്രി തന്നെ മുന്നറിയിപ്പ് നല്‍കി.

ഇതേത്തുടര്‍ന്ന് കുറെ ഭക്തര്‍ പമ്പ വഴി പോയി. അവശേഷിച്ച ഭക്തര്‍ക്കായി കുമളിയില്‍ നിന്നും പമ്പയിലേക്ക് പ്രത്യേക സര്‍വീസ് നടത്തി. സീറോ പോയിന്റ്, സീതക്കുളം മേഖലയിലാണ് കനത്ത മൂടല്‍ മഞ്ഞുണ്ടായിരുന്നത്. തുടര്‍ന്ന് മുക്കുഴി വഴിയുള്ള ഗതാഗതവും ജില്ല കളക്ടര്‍ നിരോധിച്ചു. അയ്യപ്പ ഭക്തരുടെ സഞ്ചാരത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ആവശ്യമായി വന്നാല്‍ ഏഴ് സ്ഥലങ്ങളില്‍ താല്‍ക്കാലിക ഷെല്‍ട്ടര്‍ തുറക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; വിപണിയിൽ ട്രെൻഡ് മാറ്റം, ഉപഭോക്താക്കൾ ലക്ഷ്യമിടുന്നത് ഇവ!

uae
  •  5 days ago
No Image

യുഎഇയിലെ പുതിയ സ്കൂൾ പ്രവേശന നിയമം; പ്രായപരിധി കുറച്ചത് കൊണ്ട് മാത്രം സ്കൂൾ പ്രവേശനം ഉറപ്പുനൽകാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

uae
  •  5 days ago
No Image

കൊടി കൈമാറ്റം, മാധ്യമങ്ങളിലെ വാര്‍ത്ത വാസ്തവ വിരുദ്ധം: ജിഫ്രി തങ്ങള്‍ 

organization
  •  5 days ago
No Image

അന്‍വറും സി.കെ ജാനുവും യു.ഡി.എഫിലേക്ക്; അസോസിയേറ്റ് അംഗങ്ങളാക്കാന്‍ ധാരണ

Kerala
  •  5 days ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതര്‍

Kerala
  •  5 days ago
No Image

പാലക്കാട് കരോള്‍ സംഘത്തിന് നേരെ ബി.ജെ.പി- ആര്‍.എസ്.എസ് ആക്രമണം

Kerala
  •  5 days ago
No Image

'ഒരു മാസത്തിനുള്ളില്‍ ഹിന്ദി പഠിക്ക് ,ഇല്ലെങ്കില്‍....' സൗത്ത് ആഫ്രിക്കന്‍ പൗരനെ ഭീഷണിപ്പെടുത്തി ബി.ജെ.പി കൗണ്‍സിലര്‍ 

National
  •  5 days ago
No Image

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ നടപടി: ആര്യക്കും സച്ചിനും നോട്ടിസ് 

Kerala
  •  5 days ago
No Image

വാളയാര്‍ ആള്‍ക്കൂട്ടകൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്, രാം നാരായണ്‍ വര്‍ഗീയ-വംശീയ വിഷത്തിന്റെ ഇര: എം.ബി രാജേഷ്

Kerala
  •  6 days ago
No Image

ബംഗളൂരുവിലും ബുള്‍ഡോസര്‍ രാജ്;  മുസ്‌ലിം കോളനിയിലെ 400ഓളം കുടിലുകള്‍ പൊളിച്ചുമാറ്റി, തെരുവിലായത് കുഞ്ഞുങ്ങളും ഗര്‍ഭിണികളും ഉള്‍പെടെ 3000ത്തിലേറെ മനുഷ്യര്‍

National
  •  6 days ago