HOME
DETAILS

കൊടികുത്തി വിഭാഗീയത : പ്രതിസന്ധിയിൽ ഉലഞ്ഞ് സി.പി.എം

  
സുരേഷ് മമ്പള്ളി
December 03, 2024 | 3:06 AM

The CPM is reeling from the crisis

കണ്ണൂര്‍: സമാനതകളില്ലാത്ത വിഭാഗീയതയാണ് ഈ സമ്മേളനകാലത്ത് സി.പി.എം അഭിമുഖീകരിക്കുന്നത്. സംഘടിതസ്വഭാവമില്ലെങ്കിലും നേതൃത്വത്തെപ്പോലും വെല്ലുവിളിക്കുന്ന വിഭാഗീയത ജില്ലാ സമ്മേളനങ്ങളിലേക്കു കടക്കുന്നതോടെ രൂക്ഷമാവുകയാണ്. മുമ്പൊക്കെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഒതുങ്ങിയ ചേരിപ്പോര് ഇത്തവണ ലോക്കല്‍ സമ്മേളനങ്ങളും കടന്ന് ഏരിയാ സമ്മേളനങ്ങളിലേക്കുകൂടി വ്യാപിക്കുകയായിരുന്നു.

ചേരിപ്പോരും വിഭാഗീയതയും വച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പറയുമ്പോഴും എം.വി ഗോവിന്ദനെപ്പോലും വെല്ലുവിളിച്ചാണ് പ്രാദേശികനേതാക്കളുടെ തമ്മിലടിയും പോര്‍വിളിയും. നയവ്യതിയാനത്തിന്റെയോ ഭരണവീഴ്ചയുടേയോ പേരിലല്ല പാര്‍ട്ടിയില്‍ ഉരുണ്ടുകൂടുന്ന പ്രശ്‌നങ്ങളെന്നതു ശ്രദ്ധേയം. മുമ്പ് വി.എസ്-പിണറായി പക്ഷങ്ങൾ തമ്മിലെ പോരിന് അത്തരം കാരണങ്ങളുണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ കസേരയിളകുന്നതും കസേര കിട്ടാത്തതുമൊക്കെയാണ് പാര്‍ട്ടിവിടാനും തള്ളിപ്പറയാനുമൊക്കെ കാരണം.

തിരുവനന്തപുരത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും പാലക്കാട്ടുമൊക്കെ തെരുവിലേക്കുനീണ്ട വിഭാഗീയതയുടെ പിന്നാമ്പുറം ഇതൊക്കെത്തന്നെ. ഇക്കാലമത്രയും നേതൃപദവികളിലിരുന്നവരാണ് പുതിയ നേതൃത്വം വരുന്നതില്‍ അസഹിഷ്ണുത മൂത്ത് ചേരിതിരിവുണ്ടാക്കുന്നതും മറുകണ്ടം ചാടുന്നതും. ബി.ജെ.പിയിലേക്കാണ്, ഒരു രാഷ്ട്രീയ ധാര്‍മികതയുമില്ലാതെ വിമതരില്‍ മിക്കവരുടെയും കൂടുമാറ്റമെന്നതാണ് സി.പി.എമ്മിന് ഏറെ തലവേദനയാകുന്നത്.  

ആലപ്പുഴയില്‍ ജില്ലാ പഞ്ചായത്തംഗവും സി.പി.എം ഏരിയാ കമ്മിറ്റിയംഗവുമായ ബിപിന്‍ സി.ബാബു കഴിഞ്ഞദിവസമാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരം മംഗലപുരത്ത് രണ്ടുതവണ ഏരിയാ സെക്രട്ടറി കസേരയിലിരുന്ന മധു മുല്ലശ്ശേരിയും ബി.ജെ.പിയില്‍ ചേക്കേറാനുള്ള ഒരുക്കത്തിലാണ്. സി.പി.എമ്മിലെ അസംതൃപ്തരെ പാളയത്തിലെത്തിക്കാനുള്ള പണി ബി.ജെ.പിയിലും തകൃതിയാണ്.

 

വിമര്‍ശനം നേതൃത്വത്തിനെതിരേയും

മറ്റു പാര്‍ട്ടികളില്‍നിന്നെത്തുന്നവര്‍ക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് അനര്‍ഹമായ പദവികള്‍ നല്‍കുന്നതും സി.പി.എമ്മിലെ പുതിയ പോരിന് ആക്കംകൂട്ടുന്നുണ്ട്. കോണ്‍ഗ്രസ് വിട്ടുവന്നയാളെ ജില്ലാ സെക്രട്ടറിയുടെ താല്‍പര്യത്തില്‍ ലോക്കല്‍ സെക്രട്ടറിയാക്കിയതാണ് പാലക്കാട്ടെ സി.പി.എമ്മില്‍ ഭിന്നത രൂക്ഷമാക്കിയത്.

 ഇ.എം.എസ് സ്മാരകമെന്ന പേരില്‍ വിമതര്‍ ഓഫിസും തുറന്നു. പാലക്കാട്ടെ ഏരിയാ സമ്മേളനങ്ങളില്‍ എം.വി ഗോവിന്ദനും എ.കെ ബാലനും എം.ബി രാജേഷിനുമെതിരേ അതിരൂക്ഷ വിമര്‍ശനങ്ങളാണുയര്‍ന്നത്. വടിവൊത്ത ഭാഷയില്‍ വിഡ്ഢിത്തം വിളമ്പുന്നവര്‍ എന്നാണ് ഗോവിന്ദനും രാജേഷിനുമെതിരേ ഏരിയാ സമ്മേളനങ്ങളിലുയര്‍ന്ന വിമര്‍ശം.

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സംസ്ഥാന സെക്രട്ടറിക്കസേരയിലിരുന്ന കാലത്തെ അച്ചടക്കവും ഐക്യവും എം.വി ഗോവിന്ദന്‍ വന്നതോടെ അസ്തമിച്ചെന്ന വിമര്‍ശനവും സമ്മേളനപ്രതിനിധികള്‍ ഉയര്‍ത്തി. കൊഴിഞ്ഞാമ്പാറ, ഒറ്റപ്പാലം ഏരിയാ സമ്മേളനങ്ങളിലാണ് നേതൃത്വത്തിനെതിരേ അതിരൂക്ഷ എതിര്‍പ്പുയര്‍ന്നത്.

മാധ്യമങ്ങള്‍ക്കുമുന്നില്‍ നാഴികയ്ക്കു നാല്‍പ്പതുവട്ടം പ്രത്യയശാസ്ത്രവും തത്വശാസ്ത്രവും പറഞ്ഞാല്‍ സാധാരണ പ്രവര്‍ത്തകര്‍ക്കു പോലും ദഹിക്കില്ലെന്നാണ് എം.വി ഗോവിന്ദനെതിരേ കോഴിക്കോട് ജില്ലയിലെ ചില ഏരിയാ സമ്മേളനങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം. പി.പി ദിവ്യയുടെ അതിരുവിട്ട നടപടികളും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി തളിപ്പറമ്പ്, പാപ്പിനിശേരി ഏരിയാ സമ്മേളനങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സൈസ് തലപ്പത്ത് ആളില്ല; ചുമതല ഭരണ വിഭാഗം അഡി.കമ്മിഷണർക്ക് തന്നെ

Kerala
  •  23 days ago
No Image

സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല: മന്ത്രി മുരളീധരൻ

Kerala
  •  23 days ago
No Image

വാ​ഗ്ദാനങ്ങൾ പാലിച്ച് വിജയ്; കർഷകർക്കും, സിനിമാ മേഖലയ്ക്കും ആശ്വാസം 

National
  •  23 days ago
No Image

കോഴിക്കോട് ഐ.സി.യു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകും

Kerala
  •  23 days ago
No Image

പ്ലസ്‌വൺ ഏകജാലകം: ആദ്യ അലോട്ട്‌മെന്റിൽ തന്നെ അഡിഷനൽ ബാച്ചുകളും 

Kerala
  •  23 days ago
No Image

അട്ടപ്പാടി ആൾക്കൂട്ടക്കൊല: വിജയം കണ്ടത് മധുവിൻ്റെ മാതാവും സഹോദരിയും നടത്തിയ നിയമപോരാട്ടം

Kerala
  •  23 days ago
No Image

മുഖ്യമന്ത്രി ഡല്‍ഹിയില്‍; കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച്ച ഇന്ന് 

Kerala
  •  23 days ago
No Image

നവകേരള യാത്രക്കിടെ 'രക്ഷാപ്രവർത്തനം'; ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; അഞ്ച് പൊലിസുകാർക്ക് സസ്പെൻഷൻ സാധ്യത

Kerala
  •  23 days ago
No Image

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടി; കാണാനില്ലെന്ന് പരാതി നല്‍കിയ ഭാര്യ ഒടുവില്‍ പിടിയില്‍

National
  •  23 days ago
No Image

മേപ്പാടിയിൽ സ്കൂട്ടർ യാത്രികർക്ക് നേരെ കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു; ഭർത്താവിന് ​പരിക്ക് 

Kerala
  •  23 days ago