HOME
DETAILS

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

  
Web Desk
December 06, 2024 | 7:55 AM

Allegations of Cash Found at Congress MP Abhishek Manu Singhvis Seat in Rajya Sabha

ന്യൂഡല്‍ഹി: രാജ്യസഭയിലെ കോണ്‍ഗ്രസ് എം.പി. അഭിഷേക് മനു സിങ്‌വിയുടെ ഇരിപ്പിടത്തില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയതായി ആരോപണം.  സഭയിലെ പതിവ് പരിശോധനക്കിടയിലാണ് പണം കണ്ടെത്തിയതെന്ന് സഭ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ ആരോപിച്ചു. 

സിങ്‌വിയുടെ ഇരിപ്പിടമായ സീറ്റ് നമ്പര്‍ 222ല്‍ നിന്നാണ് പണം കണ്ടെത്തിയതെന്നാണ് ആരോപണം. തെലങ്കാനയില്‍ നിന്നുള്ള എം.പിയാണ് ഡോ. അഭിഷേക് മനു സിങ്‌വി. സംഭവത്തില്‍ രാജ്യസഭയുടെ ചെയര്‍മാനായ ജഗ്ദീപ് ധന്‍കര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. 

'ഇന്നലെ സഭ നിര്‍ത്തിവച്ചതിന് ശേഷം ചേംബറില്‍ പതിവ് പരിശോധന നടന്നിരുന്നു. പരിശോധനയ്ക്കിടെ സീറ്റ് നമ്പര്‍ 222 ല്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു കെട്ട് കറന്‍സി നോട്ടുകള്‍ കണ്ടെടുത്തു.
തെലങ്കാനയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഭിഷേക് മനു സിങ്‌വിക്കാണ് ആ സീറ്റ് അനുവദിച്ചിരിക്കുന്നത്. പിന്നീട് ഈ വിഷയം എന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഞാനത് ഉറപ്പുവരുത്തി. അന്വേഷണം നടക്കുന്നുകൊണ്ടിരിക്കുകയാണ്,' ധന്‍കര്‍ പറഞ്ഞു.

അതേസമയം പണം കണ്ടെത്തിയെന്ന ആരോപണം സിങ്‌വി നിഷേധിച്ചിട്ടുണ്ട്. താന്‍ രാജ്യസഭയിലേക്ക് പോകുമ്പോള്‍ 500 രൂപ മാത്രമാണ് കൈയില്‍ വെക്കാറുള്ളതെന്നും ഈ വിഷയത്തെപ്പറ്റി ആദ്യമായാണ് കേള്‍ക്കുന്നതെന്നും സിങ്‌വി പറഞ്ഞു.

ൃതാന്‍ ഇന്നലെ ഉച്ചയ്ക്ക് 12:57 നാണ് സഭയില്‍ എത്തിയതെന്നും 1:30വരെ കാന്റീനില്‍ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം അവിടുന്ന് ഇറങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 In a surprising turn of events, allegations have surfaced that cash was found at the Rajya Sabha seat of Congress MP Abhishek Manu Singhvi. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  6 hours ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  7 hours ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  7 hours ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  7 hours ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  7 hours ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  8 hours ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  8 hours ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  8 hours ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  8 hours ago
No Image

കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്

Kerala
  •  8 hours ago