HOME
DETAILS

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

  
Web Desk
December 07 2024 | 14:12 PM

Gujarat Panchmahal Sessions Court acquits Muslim youth in fake cow slaughter case action against police

ഗാന്ധിനഗർ: വ്യാജ ഗോവധക്കേസിൽ രണ്ട് മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി ഗുജറാത്തിലെ പഞ്ച്മഹൽ സെഷൻസ് കോടതി.  ഗോവധക്കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുസ്‌ലിം യുവാക്കളെ വെറുതെവിട്ടത്. കേസ് കെട്ടിചമച്ചതിന് മൂന്ന് പൊലിസുകാർക്കെതിരേയും കേസിലെ സാക്ഷികൾക്കെതിരേയും കേസ് കോടതി എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. അഡീഷണൽ സെഷൻസ് ജഡ്ജ് പർവേസ് അഹമ്മദ് മാളവ്യ പൊലിസിനെതിരെ രൂക്ഷ വിമർശനമാണ് വ്യാജ കേസ് കെട്ടിച്ചമച്ചതിന് നടത്തിയിട്ടുള്ളത്. 

2020 ജൂലൈയിലെ കേസിലാണ് കോടതി ഉത്തരവ് എത്തുന്നത്. നാസിർ മിയാൻ സാഫി മിയാൻ മാലിക്, ഇല്യാസ് മുഹമ്മദ് ദവാൽ എന്നിവർക്കെതിരെയാണ് ഗോവധ നിരോധന നിയമപ്രകാരം കേസ് എടുത്തത്. ജാമ്യം കിട്ടുന്നതിന് മുൻപായി പത്ത് ദിവസമാണ് യുവാക്കൾ കസ്റ്റഡിയിൽ കഴിഞ്ഞത്. യുവാക്കൾക്കെതിരായ കുറ്റകൃത്യങ്ങൾ പൂർണമായി കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തി. സ്വയം പ്രഖ്യാപിത ഗോരക്ഷാ സേനാംഗങ്ങളുടെ മൊഴിയെ ആസ്പദമായി യുവക്കാളെ കുടുക്കാൻ മാത്രം ലക്ഷ്യമിട്ടുള്ളതെന്നാണ് കോടതി വിശദമാക്കുന്നത്. ഇതിന് പുറമോ ഗോധ്രയിലെ പൊലിസ് സൂപ്രണ്ടിനോട് സംഭവത്തിൽ ഉൾപ്പെട്ട പൊലിസുകാർക്കെതിരെ വകുപ്പുതല നടപടി എടുക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട് . 

ക്രോസ് വിസ്താരത്തിനിടയിൽ പൊലിസുകാർ കോടതിയിൽ നൽകിയ മൊഴിയിൽ തന്നെ പശുക്കളെ വളർത്താനായി യുവാക്കൾ കൊണ്ടുപോയതാണെന്ന് വ്യക്തമായിരുന്നു. കേസിലെ പ്രധാന സാക്ഷികൾ സംഭവം നടന്ന സ്ഥലത്തിന് പത്ത് കിലോമീറ്റർ വരെ അകലെയുള്ളവരാണെന്നും കോടതി വിലയിരുത്തി. പിടിച്ചെടുത്ത കന്നുകാലികളെ ഉടനടി തിരിച്ച് നൽകാനും കോടതി നിർദ്ദേശിച്ചു. പശുക്കളെ തിരിച്ച് നൽകാൻ സാധിച്ചില്ലെങ്കിൽ സർക്കാരിനോട് യുവാക്കൾക്ക്  80000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യമാകമാനം ഗോരക്ഷാ സേനയുടെ പ്രവർത്തനത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഗുജറാത്ത് കോടതിയുടെ വിധി. ചില പ്രത്യേക വിഭാഗത്തിലുള്ളവർക്ക് തെറ്റായ രീതിയിൽ തടവും ശിക്ഷയും മർദ്ദനത്തിനും ഇടയാകാൻ ഇത്തരം വ്യാജക്കേസുകൾ കാരണമാകുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  6 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  6 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  6 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  6 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  6 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  6 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  6 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  6 days ago
No Image

വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു

Kerala
  •  6 days ago
No Image

ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം

uae
  •  6 days ago