HOME
DETAILS

250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്‌തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം

  
Web Desk
December 09, 2024 | 3:43 AM

 Archaeological Survey of India Demands Control Over Waqf Registered Monuments in India12

ന്യൂഡല്‍ഹി: വഖഫായി രജിസ്റ്റര്‍ ചെയ്ത സ്മാരകങ്ങളുടെ നിയന്ത്രണം വേണമെന്ന ആവശ്യവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ). ആവശ്യം എ.എസ്.ഐ വഖഫ് ഭേദഗതി ബില്‍ പരിസോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി) മുന്നില്‍ വെക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഫിറോസ് ഷാ കോട്‌ലാ ജുമാ മസ്ജിദിന്റെ അടക്കം നിയന്ത്രണമാണ് എ.എസ്.ഐ ആവശ്യപ്പെടുന്നത്.

 250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്തതായി ഒരു ആഭ്യന്തര സര്‍വേയില്‍ എ.എസ്.ഐ കണ്ടെത്തിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ നിലയെക്കുറിച്ചുള്ള 2006 ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പട്ടികപ്പെടുത്തിയിട്ടുള്ള നിരവധി സ്മാരകങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. എസ്.എസ്.ഐ അനഃധികൃതമായി  കൈവശം വെച്ച വഖഫ് സ്വത്തുക്കള്‍ എന്നാണ് സച്ചാര്‍ കമ്മിറ്റി ഇതിനെ പരാമര്‍ശിച്ചത്. 

ഈ 172 സ്ഥലങ്ങളും ദേശീയ പ്രാധാന്യമുള്ള സംരക്ഷിത സ്മാരകങ്ങളല്ല. എന്നാല്‍ ഫിറോസ്ഷാ കോട്‌ലയിലെ ജുമാമസ്ജിദ്, ആര്‍കെ പുരത്തെ ഛോട്ടി ഗുംതി മക്ബറ, ഹോസ് ഖാസ് മസ്ജിദ്, ഈദ്ഗാഹ് തുടങ്ങി ഡല്‍ഹിയിലെ ചരിത്രപ്രധാനമായ ചില സ്ഥലങ്ങള്‍ ഇതിലുണ്ട്. സ്മാരകങ്ങള്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്നതായും സ്രോതസ്സുകള്‍ പറയുന്നു.

സെപ്റ്റംബറില്‍ നടന്ന ജെപിസിയുമായുള്ള നാലാമത്തെ കൂടിക്കാഴ്ചയില്‍ 120 സ്മാരകങ്ങളുടെ പട്ടികയാണ്  എ.എസ്.ഐ സമര്‍പ്പിച്ചിരുന്നത്. പിന്നീട് വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്  സംരക്ഷിത സ്ഥാപനങ്ങളില്‍ വഖഫായി രജിസ്റ്റര്‍ ചെയ്തത് 250 ആയി ലിസ്റ്റ് ചെയ്തതെന്നും എ.എസ്.ഐ അവകാശപ്പെടുന്നു.   സ്മാരകങ്ങളില്‍ പലതും വഖഫ് ബോര്‍ഡ് ഏകപക്ഷീയമായി അവരുടെ സ്വത്തുക്കളായി രജിസ്റ്റര്‍ ചെയ്തതാണെന്നും സമിതിക്കു മുന്നില്‍ ആരോപിക്കാനാണ് എ.എസ്.ഐ നീക്കം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

53 കേസുകളിൽ പ്രതിയായ വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ രക്ഷപ്പെട്ടു; തൃശൂരിൽ വ്യാപകമായ തിരച്ചിൽ

crime
  •  3 days ago
No Image

സൗദിയില്‍ മലയാളി യുവാവ് ഉറക്കത്തിനിടെ ഹൃദയാഘാതംമൂലം മരിച്ചു

Saudi-arabia
  •  3 days ago
No Image

ചികിത്സാ പിഴവ്: 9 വയസ്സുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവം, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി

Kerala
  •  3 days ago
No Image

ഫലസ്തീൻ തടവുകാരനെ പീഡിപ്പിച്ച വീഡിയോ ചോർന്നു; ഇസ്റാഈൽ സൈന്യത്തിൻ്റെ മുൻ ഉന്നത അഭിഭാഷക അറസ്റ്റിൽ

International
  •  3 days ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

oman
  •  3 days ago
No Image

ചാലിയാർ പുഴയിൽ ദുരന്തം: കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

Kerala
  •  3 days ago
No Image

സാങ്കേതിക തകരാർ: എയർ ഇന്ത്യ സാൻ ഫ്രാൻസിസ്കോ-ഡൽഹി വിമാനം മംഗോളിയയിൽ അടിയന്തരമായി ഇറക്കി

International
  •  3 days ago
No Image

വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പിൽ എം.പിക്ക് എതിരായ പൊലിസ് നടപടി; റിപ്പോർട്ട് തേടി ലോക്‌സഭ സെക്രട്ടറിയേറ്റ്

Kerala
  •  3 days ago
No Image

സഊദി അറേബ്യയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; രണ്ട് എത്യോപ്യക്കാർ അറസ്റ്റിൽ

Saudi-arabia
  •  3 days ago