HOME
DETAILS

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

  
December 12, 2024 | 2:51 AM

Places of Worship Protection Act Supreme Court to consider Samasthas petition today

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഒഴികെയുള്ള ഇന്ത്യയിലെ ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം നിലനിര്‍ത്തുന്ന ആരാധനാലയ സംരക്ഷണ നിയമംസംബന്ധിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യംചെയ്ത് സുപ്രിംകോടതി മുമ്പാകെ ഫയല്‍ ചെയ്ത കേസില്‍ പ്രസ്തുത നിയമത്തിന് അനുകൂല വാദം ഉന്നയിക്കുന്നതിന് സമസ്ത നല്‍കിയ ഹരജിയാണ് ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് സജ്ഞീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി. സജ്ഞയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണ് കേസുള്ളത്. സമസ്തക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി.വി. ദിനേഷ്, അഭിഭാഷകരായ സുല്‍ഫീക്കര്‍ അലി പി.എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ ഹാജരാവും. 

അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ദിദ് കമ്മിറ്റി, സി.പി.എം എന്നീ വിഭാഗങ്ങളും കേസില്‍ ഹരജി നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല.

അതേസമയം, ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന കേസില്‍ മുസ്‌ലിം ലീഗ് ഇടപെടല്‍ ഹരജി നല്‍കിയിട്ടുണ്ട്. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് ഇടപെടല്‍ ഹരജി സമര്‍പ്പിച്ചത്. അതോടൊപ്പം ആര്‍.ജെ.ഡി രാജ്യസഭാംഗം മനോജ് കുമാര്‍ ഝായും സുപ്രിംകോടതിയില്‍ ഇടപെടല്‍ ഹരജി ഫയല്‍ ചെയ്തു.

1991ലെ ആരാധനാലയ നിയമം രാജ്യത്തെ എല്ലാ മതങ്ങളുടെയും മതേതരത്വവും മതസ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് മുസ് ലിംലീഗ് നേതാക്കള്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. നിയമം മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമാണ് മനോജ് കുമാര്‍ ഝാ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Places of Worship Protection Act: Supreme Court to consider Samastha's petition today

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago