HOME
DETAILS

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

  
Web Desk
December 12, 2024 | 5:02 AM

PF Withdrawal via ATM No More Paperwork New System to Benefit Employees in India

ന്യൂഡല്‍ഹി: ഇനി പി.എഫ് പിന്‍വലിക്കാന്‍ രേഖകള്‍ നല്‍കി കാത്തിരിക്കേണ്ട. പി.എഫ് എ.ടി.എം വഴി പിന്‍വലിക്കാം. രാജ്യത്തെ തൊഴിലാളികള്‍ക്ക് മെച്ചപ്പെടുത്തിയ സേവനങ്ങള്‍ നല്‍കുന്നതിനായി ഐ.ടി സംവിധാനങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത് നടപ്പിലാവുന്നത്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) വരിക്കാരാണ് നവീകരണത്തിന്റെ ആദ്യ ഗുണഭോക്താക്കളാകുന്നതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

'തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയം ഐ.ടി. സംവിധാനങ്ങള്‍ നവീകരിക്കുകയാണ്. ഇക്കാര്യത്തില്‍ ജനുവരി യോടെ നിര്‍ണായക പുരോഗതിയുണ്ടാകും' കേന്ദ്രതൊഴില്‍ സെക്രട്ടറി സുമിത ദവ്‌റ പറഞ്ഞു.

 ജനുവരി മുതല്‍ പി.എഫ്. തുക എ.ടി.എം. വഴി നേരിട്ട് പിന്‍ വലിക്കാന്‍ കഴിയുമെന്നാണ് വിവരം. ഇതിനായി പി.എഫ്. അക്കൗണ്ട് ഉടമകള്‍ക്ക് എ.ടി.എം. കാര്‍ഡുകള്‍ നല്‍കാനാണ് അധികൃതരുടെ തീരുമാനം. പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50ശതമാനം വരെ എ.ടി.എം വഴി പിന്‍വലിക്കാം. ഇത്, പ്രാബല്യത്തിലായാല്‍ അപേക്ഷകളും രേഖകളും നല്‍കി കാത്തിരിക്കേണ്ടതില്ലെന്നതാണ് മെച്ചം.

കൂടാതെ പി.എഫ്. അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക വര്‍ധിപ്പിക്കാനുള്ള സാഹചര്യമുണ്ടാകും. പദ്ധതി വിഹിതത്തിലെ നിലവിലെ 12 ശതമാനം പരിധി എടുത്തുകളയും. തൊഴിലാളികള്‍ക്ക് ഇഷ്ടമുള്ള തുക വിഹിതമായി നല്‍കാന്‍ കഴിയുന്ന തരത്തില്‍ മാറ്റം വരുത്താനാണ് നീക്കം. നിലവില്‍ ഏഴ് കോടി വരിക്കാരാണ് ഇ.പി. എഫ്.ഒ.യിലുള്ളത്. 

 

From January 2025, employees in India can withdraw their Provident Fund (PF) directly through ATM without submitting paperwork. This change is part of an IT system overhaul by the Employees' Provident Fund Organisation (EPFO), aimed at enhancing services for workers across the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

Kerala
  •  2 days ago
No Image

അയ്യർ തിരിച്ചെത്തി, സൂപ്പർതാരം വീണ്ടും പുറത്ത്; ഇതാ കിവികളെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  2 days ago
No Image

സ്ത്രീ സുരക്ഷ പദ്ധതി; ഇതുവരെ അപേക്ഷിച്ചത് 8,52,223 പേര്‍

Kerala
  •  2 days ago
No Image

വിജയ് ഹസാരെയിൽ സഞ്ജു-രോഹൻ കൊടുങ്കാറ്റ്; ജാർഖണ്ഡിനെ വീഴ്ത്തി കേരളം

Cricket
  •  2 days ago
No Image

11 വർഷങ്ങൾക്ക് ശേഷം മിന്നൽ സെഞ്ച്വറി; വിരമിച്ചിട്ടും ഞെട്ടിച്ച് വാർണർ

Cricket
  •  2 days ago
No Image

'ആക്രമണത്തിന് പിന്നാലെ വെനസ്വേല പ്രസിഡന്റിനേയും ഭാര്യയേയും ബന്ദിയാക്കി'; ഇരുവരേയും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്ന് ട്രംപ്

Kerala
  •  2 days ago
No Image

ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവം; അണുബാധയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  2 days ago
No Image

വെനസ്വേലയില്‍ അമേരിക്കയുടെ ബോംബാക്രമണം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

International
  •  2 days ago
No Image

ഉംറയ്ക്കു പോയ മലയാളി വനിത മദീനയിൽ കുഴഞ്ഞുവീണു മരിച്ചു

Saudi-arabia
  •  2 days ago
No Image

'കുടുംബ ജീവിതം തകര്‍ത്തു'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതിക്കാരിയുടെ ഭര്‍ത്താവ്

Kerala
  •  2 days ago