HOME
DETAILS

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

  
ഹാറൂൻ റശീദ് എടക്കുളം
December 13 2024 | 03:12 AM

Now you can change the name in the SSLC certificate as well

തിരുന്നാവായ (മലപ്പുറം): എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്നത്  പഴങ്കഥ.   ഗസറ്റിൽ വിജ്ഞാപനം ചെയ്തുകൊണ്ട് ഇനി മുതൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേര് തിരുത്താം. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) സർക്കാർ ഭേദഗതി ചെയ്‌തു. അപേക്ഷ ലഭിച്ചാൽ പരീക്ഷാ ഭവൻ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേര്  മാറ്റംവരുത്തി നൽകും.

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ വരുത്തുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിൽ, അപേക്ഷകന്റെ മറ്റ് സർട്ടിഫിക്കറ്റുകളിലും എളുപ്പത്തിൽ തിരുത്തൽ വരുത്താം. പേരു മാറ്റിയ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫിസുകളിൽ ഹാജരാക്കിയാൽ അവിടെയുള്ള രേഖകളിലും മാറ്റം വരുത്താം.

നേരത്തെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ ജനനത്തീയതി, വിലാസം, പേരിൽ കടന്നുകൂടിയ തെറ്റുകൾ എന്നിവ തിരുത്താൻ മാത്രമായിരുന്നു  അനുമതിയുണ്ടായിരുന്നത്. ഗസറ്റിൽ വിജ്ഞാപനം ചെയ്താലും  പേര് തിരുത്തുവാൻ കഴിഞ്ഞിരുന്നില്ല. പേരിൽ  മാറ്റം വരുത്തിയ മറ്റു രേഖകൾ എസ്.എസ്. എൽ.സി സർട്ടിഫിക്കറ്റിൻ്റെ കൂടെ സമർപ്പിക്കുന്ന രീതിയാണുണ്ടായിരുന്നത്.  

 എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന 1984 ലെ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ വർഷങ്ങളായി നടന്ന കേസിൻ്റെ വിധിയുടെ അടിസ്ഥാനത്തിലാണ് കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) സർക്കാർ ഭേദഗതി ചെയ്‌തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശശി തരൂരിന്റെ ലേഖനം: പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിച്ച് കോണ്‍ഗ്രസ്, പ്രശംസിച്ച് സിപിഎം

Kerala
  •  3 days ago
No Image

വ്യക്തിയുടെ അഭിപ്രായം പാർട്ടിയുടേതല്ല, തരൂരിന്റെ അഭിപ്രായത്തെ പരോക്ഷമായി തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം

National
  •  3 days ago
No Image

കണ്ണൂർ കുടുംബകോടതിയിൽ വാദം നടക്കുന്നതിനിടെ ജഡ്ജിയുടെ ചേംബറിൽ ഒരതിഥിയെത്തി; കൂടുതലറിയാം

Kerala
  •  3 days ago
No Image

പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർബിഐ; കാരണമറിയാം

National
  •  3 days ago
No Image

ചൂട് കൂടും; സംസ്ഥാനത്ത് നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശം

Kerala
  •  3 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; കോഴിക്കോട് നിന്ന് കൂടുതൽ സർവിസുകളുമായി ഇൻഡി​ഗോ

uae
  •  3 days ago
No Image

പഴയകാല പടക്കുതിരകളുടെ അമൂല്യ ശേഖരവുമായി ഷാർജ ക്ലാസിക് കാർ മേള ജനശ്രദ്ധ പിടിച്ചുപറ്റുന്നു

uae
  •  3 days ago
No Image

കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ടു; തിരുവനന്തപുരത്ത് വിദേശ വനിതയ്ക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ചായ കടക്കാരന്റെ ആകെ ആസ്തി 10,430 കോടി; ഇത് ചൈനക്കാരുടെ സ്വന്തം ചായ്‌വാല

Business
  •  3 days ago
No Image

ഇന്ത്യക്കാര്‍ക്കുള്ള യുഎഇ ഓണ്‍ അറൈവല്‍ വിസ, നിങ്ങള്‍ അറിയേണ്ടതെല്ലാം

uae
  •  3 days ago