HOME
DETAILS

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

  
December 13, 2024 | 11:05 AM

Dubai Police Urge Motorists to Avoid Airport Roads

ദുബൈ: ക്രിസ്‌മസ് -പുതുവർഷ ആഘോഷ നാളുകൾ വരുന്നതിന്റെ ഭാഗമായി തിരക്കേറിയ യാത്രാ സമയം ആരംഭിക്കുന്നതിനാൽ എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കഴിവതും ഒഴിവാക്കണമെന്ന് ദുബൈ പൊലിസ് വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു. വിമാന യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിലേക്കോ പുറത്തേക്കോ പോകുന്ന റോഡുകൾ ഉപയോഗിക്കുന്നത് പരമാലധി ഒഴിവാക്കി ബദൽ പാതകൾ കണ്ടെത്തണമന്നാണ് അഭ്യർത്ഥന.

ദുബൈ എയർപോർട്ടുകളിലേയ്ക്കും എയർപോർട്ട് റോഡിലേയ്ക്കും ഉള്ള റോഡുകൾ ഉപയോഗിക്കുന്ന ഡ്രൈവർമാർ, പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ദുബൈ പൊലിസ് എക്‌സിൽ കുറിച്ചു. 52 ലക്ഷത്തിലേറെ പേരാണ് ഈ മാസം 13 നും 31 നും ഇടയിൽ ദുബൈ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.

വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസമായിരിക്കും 2,96,000 യാത്രക്കാരെത്തുന്ന ഈ മാസം ഇരുപത്. 8,80,000 അതിഥികൾ 20 മുതൽ 22 വരെയുള്ള വാരാന്ത്യത്തിൽ വിമാനത്താവളത്തിലൂടെ കടന്നുപോകും. ശരാശരി 2,74,000 ആളുകളാണ് ഉത്സവ കാലയളവിൽ ഓരോ ദിവസവും ദുബൈ എയർപോർട്ടിൽ നിന്ന് യാത്ര ചെയ്യുന്നത്. 

Dubai Police have issued a traffic advisory, requesting motorists to avoid using airport roads to reduce congestion and ensure smooth traffic flow.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ ബി.ജെ.പി ഐ.ടി സെല്‍ നിര്‍മിച്ചത്' മമത ബാനര്‍ജി 

National
  •  3 days ago
No Image

സോണിയാ ഗാന്ധി ആശുപത്രിയില്‍; ആശങ്കജനകമായ സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍

National
  •  3 days ago
No Image

'ഇത് ചരിത്രം, ഇപ്പോള്‍ നമ്മള്‍ ആഘോഷിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാ?' കെ.എസ്.ആര്‍.ടി.സിയുടെ റെക്കോര്‍ഡ് വരുമാനത്തിന്റെ സന്തോഷം പങ്കുവെച്ച് മന്ത്രി കെ.ബി ഗണേഷ് കുമാര്‍

Kerala
  •  3 days ago
No Image

ബില്ലടച്ചില്ല; പാലക്കാട് എം.വി.ഡിയുടെ ഫ്യൂസൂരി കെ.എസ്.ഇ.ബി

Kerala
  •  3 days ago
No Image

ഖത്തറില്‍ മലയാളി യുവാവ് വീണ് മരിച്ചു

qatar
  •  3 days ago
No Image

രണ്ടാം ദിവസവും അണക്കാനാകാതെ ആന്ധ്ര എണ്ണക്കിണറിലെ തീപിടുത്തം; പ്രദേശ വാസികളെ പൂര്‍ണമായും ഒഴിപ്പിച്ചു

National
  •  3 days ago
No Image

'വാക്കുകള്‍ അപക്വമായാല്‍ അവ അനര്‍ഥങ്ങളുണ്ടാക്കും, അപാകങ്ങള്‍ക്ക് വഴി തുറക്കും'; വെള്ളാപ്പള്ളി നടേശന് തുറന്ന കത്തുമായി എ.പി അബ്ദുല്‍ വഹാബ്

Kerala
  •  3 days ago
No Image

'വെള്ളാപ്പള്ളിയെ ഞങ്ങളുടെ കാര്യം പറയാന്‍ ആരും ഏല്‍പ്പിച്ചിട്ടില്ല'; മുസ്ലിംകളോട് മാപ്പുപറഞ്ഞും വെള്ളാപ്പള്ളിയെ തള്ളിയും ഈഴവസമുദായ അംഗങ്ങള്‍; സമൂഹമാധ്യമ കാംപയിനും നടക്കുന്നു

Kerala
  •  3 days ago
No Image

മറ്റത്തൂരില്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമം; ബി.ജെ.പി വോട്ട് നേടി ജയിച്ച വൈസ് പ്രസിഡന്റ് രാജിവച്ചു

Kerala
  •  3 days ago
No Image

സംഘ് പരിവാറിന്റെ ആവശ്യം അംഗീകരിച്ച് മദ്രാസ് ഹൈക്കോടതി;  മധുര തിരുപ്പറകുണ്‍റത്ത് ദര്‍ഗയോട് ചേര്‍ന്ന വിളക്കുകാലില്‍ ദീപം തെളിയിക്കാന്‍ അനുമതി

National
  •  3 days ago