HOME
DETAILS

UAE Jobs Updates: ഗള്‍ഫില്‍ ജോലിനോക്കുകയാണോ? യു.എ.ഇ ബാങ്കിങ് രംഗത്ത് 1,700 തൊഴിലവസരങ്ങള്‍ വരുന്നു

  
December 18, 2024 | 6:16 AM

UAE banks to create 1700 jobs by two years

ദുബൈ: ഗള്‍ഫില്‍ ജോലിനോക്കുന്നവര്‍ക്കായി മികച്ച അവസരമൊരുക്കി യു.എ.ഇയിലെ ബാങ്കിങ് രംഗത്ത് 1,700 തൊഴിലവസരങ്ങള്‍ വരുന്നു. നഫീസ് എമിറാത്തി ടാലന്റ് കോംപറ്റീറ്റീവ്‌നസ് കൗണ്‍സില്‍ ആരംഭിച്ച നൂതന സംരംഭം വഴി അല്‍ ഐന്‍ മേഖലയിലെ ബാങ്കിംഗ് മേഖലയിലാണ് കുറഞ്ഞത് 1,700 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. അല്‍ഐന്‍ മേഖലാ മന്ത്രി ഷെയ്ഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം ആരംഭിച്ച പ്രത്യേക പദ്ധതിയാണ് നഫീസ് എമിറാത്തി ടാലന്റ് കോംപറ്റീറ്റീവ്‌നസ് കൗണ്‍സില്‍ (Nafis Emirati Talent Competitiveness Council).

സെന്‍ട്രല്‍ ബാങ്ക് ഓഫ് യു.എ.ഇയുമായി സഹകരിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്. ഇതുപ്രകാരം അല്‍ ഐനില്‍ മാത്രം രണ്ടുവര്‍ഷംകൊണ്ട് ബാങ്കിംഗ് മേഖലയില്‍ 1,700 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഷെയ്ഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബാലാമയും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

എമിറേറ്റ്‌സ് എന്‍.ബി.ഡി, അബൂദബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക്, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, എച്ച്.എസ്.ബി.സി എന്നിവയുള്‍പ്പെടെ യു.എ.ഇയിലെ ഏറ്റവും വലിയ ബാങ്കുകളിലാകും അവസരം ഉണ്ടാകുക. 

സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളില്‍ യുഎഇ കൂടുതല്‍ സജീവമാക്കിവരുന്നതിനിടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യമേഖലയിലെ പങ്കാളിത്തം 201 ശതമാനം ആണ് വര്‍ധിച്ചത്. ഇതിനകം യു.എ.ഇയില്‍ സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്ന പൗരന്‍മാരുടെ എണ്ണം 108,000 ആണ്. അവരില്‍ 70 ശതമാനം സ്ത്രീകളാണെന്നും സമീപകാല കണക്കുകള്‍ വെളിപ്പെടുത്തുന്നു.

UAE banks to create 1,700 jobs by two years



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി

Kerala
  •  2 days ago
No Image

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

National
  •  2 days ago
No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  2 days ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  2 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  2 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  2 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  2 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  2 days ago