HOME
DETAILS

ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ നഗ്നനാക്കി ക്രൂരമര്‍ദനം; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

  
Ajay
December 24 2024 | 06:12 AM

Dalit youth brutally beaten up in Uttar Pradesh The depressed young man committed suicide

ലക്നൗ: ക്രൂരമായ ശാരീരിക പീഡനത്തിലും അധിക്ഷേപത്തിലും മനംനൊന്ത് ഉത്തർപ്രദേശിൽ ദളിത് യുവാവ്(17) ആത്മഹത്യ ചെയ്‌തു. ഉത്തർപ്രദേശിലെ ബസ്തിയിലാണ് രാജ്യത്തെ നടക്കുന്ന സംഭവം നടന്നത്. നാട്ടിൽ ഒരു ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് യുവാവിനെ നാലുപേർ ചേർന്ന് നഗ്നനാക്കുകയും ക്രൂരമായി മർദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്‌തത്‌. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ അവർ പകർത്തുകയും ചെയ്തു.

ഡിസംബർ 20- ന് നടന്ന ജന്മദിന പരിപാടിയിലേക്ക് ക്ഷണം ലഭിച്ചതിനെ തുടർന്നാണ് മകൻ പോയതെന്ന് കുടുംബം പറയുന്നു. ഉപദ്രവമേൽപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത ആക്രമകാരികൾ കുട്ടിയേക്കൊണ്ട് നിർബന്ധിച്ച് തുപ്പൽ നക്കിയെടുപ്പിക്കുകയും ചെയ്തുവെന്നും കുടുംബം പറഞ്ഞു.

മാനസികമായി ആകെ തകർന്ന യുവാവ് വീട്ടിൽ തിരിച്ചെത്തുകയും മാതാപിതാക്കളോട് സംഭവം പറയുകയും ചെയ്‌തു. ഇതിന് ശേഷമാണ് ആത്മഹത്യ ചെയ്തത്. പിന്നാലെ മൃതദേഹവുമായി പോലീസ് സ്‌റ്റേഷനിലെത്തിയ കുടുംബം സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ കേസെടുക്കാനും നടപടി സ്വീകരിക്കാനും അധികൃതർ ആദ്യം തയ്യാറായില്ലെന്നും കുടുംബം പറഞ്ഞു. തുടർന്ന് മൃതദേഹവുമായി ബസ്തി പോലീസ് സൂപ്രണ്ടിന്റെ ഓഫീസിലെത്തി പ്രതിഷേധിച്ചു. കുടുംബത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചുവെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് സൂപ്രണ്ട് പ്രദീപ് കുമാർ ത്രിപാതി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  3 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  3 days ago
No Image

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ

Kerala
  •  3 days ago
No Image

തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം

Cricket
  •  3 days ago
No Image

മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത

Kerala
  •  3 days ago
No Image

കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി

oman
  •  3 days ago
No Image

ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം

National
  •  3 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം

Football
  •  3 days ago
No Image

യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും

uae
  •  3 days ago
No Image

20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല

National
  •  3 days ago