
എക്സൈസ് ഓഫീസിൽ വിജിലൻസ് റെയ്ഡ്; 72,500 രൂപയും, 10 കുപ്പി മദ്യവും, ക്രിസ്മസ് കേക്കും പിടിച്ചെടുത്തു

തൃശൂർ: തൃശൂർ എക്സൈസ് ഇൻസ്പെക്ടറുടെ ഓഫിസിൽ വിജിലൻസ് റെയ്ഡ്. പരിശോധനയിൽ ഏതാണ്ട് 72,500 രൂപയും വാഹനത്തിൽ നിന്നു 10 കുപ്പി മദ്യവും പിടിച്ചെടുത്തു. വാഹനത്തിൽ നിന്നാണ് 42,500 രൂപയോളം കണ്ടെത്തിയത്. എക്സൈസ് ഓഫീസറുടെ പക്കൽ നിന്ന് 30,000ത്തോളം രൂപ പിടിച്ചെടുത്തു. ഇതിനോടൊപ്പം മൂന്ന് ക്രിസ്മസ് കേക്കുകളും കണ്ടെത്തിയിട്ടുണ്ട്.
ക്രിസ്മസ് തലേന്ന് പണത്തിന്റേയോ, മദ്യത്തിന്റേയോ ഇടപാടുകളുണ്ടോ എന്നറിയാനായിരുന്നു വിജിലൻസ് റെയ്ഡ്. ഓഫീസിൽ പരിശോധന നടത്തുന്നതിന് മുൻപാണ് വാഹനം പരിശോധിച്ചത്. 10 കുപ്പിയോളം വരുന്ന വിദേശ മദ്യം ഈ പരിശോധനയിൽ കണ്ടെത്തി. ബെക്കാഡി, സ്മിർനോഫ്, മോർഫ്യൂസ് തുടങ്ങിയ വില കൂടിയ മദ്യങ്ങളാണ് പിടിച്ചെടുത്തത്.
ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് പിടിച്ച മദ്യമല്ല ഇതെന്നാണ് വിവരം. പാരിതോഷികമായി നൽകാൻ സൂക്ഷിച്ചതാണോ ഇവയെന്ന് വിജിലൻസ് അന്വേഷിച്ചു വരുന്നു.
ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് എക്സൈസ് ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ വൻ തോതിലുള്ള പാരിതോഷികങ്ങൾ ലഭിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
A vigilance raid at an excise office resulted in the seizure of 72,500 rupees in cash, 10 bottles of liquor, and a Christmas cake, highlighting alleged corruption and misconduct.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎസ് നാടുകടത്തിയ ഇന്ത്യന്‍ സംഘത്തെ വഹിച്ചുള്ള രണ്ടാം വിമാനം ശനിയാഴ്ച്ചയെത്തും
National
• a month ago
കോട്ടയം ഗവ. നഴ്‌സിങ് കോളജിലെ റാഗിങ് കേസ്; പ്രിന്‍സിപ്പാളിനും, അസി. വാര്‍ഡനും സസ്‌പെന്‍ഷന്‍
Kerala
• a month ago
കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് വിലക്ക് ഏര്‍പ്പെടുത്തി
Kerala
• a month ago
പ്രാണികളേയേയും പുഴുക്കളേയും ഉപയോഗിച്ചുള്ള ഭക്ഷണം വിലക്കി കുവൈത്ത്
latest
• a month ago
മുന്‍കൂര്‍ വിസയില്ലാതെയും ഇന്ത്യക്കാര്‍ക്ക് ഇനി യുഎഇ സന്ദര്‍ശിക്കാം; ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വിസ ഇളവ് പദ്ധതി വിപുലീകരിക്കാന്‍ യുഎഇ
uae
• a month ago
സഊദി അറേബ്യ; ഈ വര്‍ഷം ശമ്പള വര്‍ധനവിന് സാധ്യതയോ?
Saudi-arabia
• a month ago
മൃഗസംരക്ഷണ നിയമലംഘനങ്ങള്‍ ലംഘിച്ചാല്‍ അജ്മാനില്‍ ഇനിമുതല്‍ കര്‍ശനശിക്ഷ; 500,000 ദിര്‍ഹം വരെ പിഴ
uae
• a month ago
തൃശൂര്‍ ബാങ്ക് കവര്‍ച്ച: പ്രതി അങ്കമാലിയിലെന്ന് സൂചന
Kerala
• a month ago
ഗസ്സയില്‍ നിന്ന് ഹമാസ് പിന്‍മാറണമെന്ന് അറബ് ലീഗ്; പിന്തുണച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്
uae
• a month ago
ഉംറ പ്രവേശനം; പുത്തന്‍ വിസ ഓപ്ഷനുകള്‍ അവതരിപ്പിച്ച് സഊദി അറേബ്യ
latest
• a month ago
യുഎഇ വിസ ഗ്രേസ് പിരീഡ്; തൊഴില്‍ വിസ റദ്ദാക്കിയതിനു ശേഷം എത്ര കാലം യുഎഇയില്‍ താമസിക്കാം
uae
• a month ago
ഇന്‍സ്റ്റഗ്രാമില്‍ ഇനി കുട്ടിക്കളി വേണ്ട; എല്ലാം അറിയേണ്ടവര്‍ അറിയും
Tech
• a month ago
തൃശൂരില്‍ ജീവനക്കാരെ ബന്ദിയാക്കി പട്ടാപ്പകല്‍ ബാങ്ക് കൊള്ള; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
Kerala
• a month ago
36 വര്‍ഷം സ്ത്രീയായി ജീവിക്കുന്ന പുരുഷന്; കാരണമോ വിചിത്രം...
National
• a month ago
അവനെ ഒരിക്കലും കൊൽക്കത്ത ക്യാപ്റ്റനാക്കില്ല: മുൻ ഇന്ത്യൻ താരം
Cricket
• a month ago
പുതുതായി ടീമിലെത്തിയവൻ ചില്ലറക്കാരനല്ല; റൊണാൾഡോയും സംഘവും കുതിക്കുന്നു
Football
• a month ago
'ഏകാന്തവാസം..രാവുകളെ പകലാക്കി നീണ്ട ചോദ്യം ചെയ്യലുകള്‍..ഇലക്ട്രിക് ദണ്ഡുകള് കൊണ്ട് ക്രൂരമര്‍ദ്ദനം..' ഡോ.ഹുസ്സാം അബു സഫിയ ഇവിടെയുണ്ട് ഇസ്റാഈല്‍ തടവറക്കുള്ളില്‍
International
• a month ago
കാത്തിരിപ്പിന് വിരാമം മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക്ക് വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു
auto-mobile
• a month ago
ആ സമയമാവുമ്പോൾ റൊണാൾഡോ ഫുട്ബോളിൽ നിന്നും വിരമിക്കും: റാഫേൽ വരാനെ
Football
• a month ago
വയനാട് പുനരധിവാസം; 529.50 കോടി വായ്പ അനുവദിച്ച് കേന്ദ്രം
Kerala
• a month ago
നിങ്ങൾക്കറിയാമോ കാൻസർ രോഗികൾക്ക് ആംബുലൻസ് വാടകയിൽ ഇളവുണ്ട്...; നിരക്കുകളും മറ്റ് ആനുകൂല്യങ്ങളും അറിയാം
Kerala
• a month ago