HOME
DETAILS

അടിമാലിയിലെ ആദിവാസി ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധവും മാര്‍ച്ചും

  
July 11 2025 | 03:07 AM

Infant Death in Adimali Tribal Groups Protest Against Hospital Negligence

 

ഇടുക്കി: അടിമാലിയില്‍ ആദിവാസി ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരേ ആദിവാസി സംഘടനകള്‍. അടിമാലി താലൂക്ക് ആശുപത്രിയില്‍ ഉണ്ടായ ചികിത്സയിലെ വീഴ്ചയാണ് മരണത്തിനു കാരണമെന്നാണ് പരാതി. ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. അടിമാലി കുറത്തിക്കുടി സ്വദേശികളായ ആശ-ഷിബു ദമ്പതികളുടെ കുഞ്ഞാണ് കഴിഞ്ഞ 16ന് മരണപ്പെട്ടത്. 

ആശ പൂര്‍ണ ഗര്‍ഭിണിയായിരിക്കെ താലൂക്ക് ആശുപത്രിയില്‍ എത്തിയിരുന്നു. ആശുപത്രി അധികൃതര്‍ വേണ്ടത്ര പരിചരണം നല്‍കാതെ മടക്കി അയക്കുകയായിരുന്നു. അതേ ദിവസം വീണ്ടും ആശുപത്രിയെലെത്തിയപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയും അവിടെവച്ച് കുഞ്ഞ് വൈകാതെ മരിക്കുകയുമായിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നു. 

പൊലിസും എസ്എസിഎസ്ടി കമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ആരോഗ്യവകുപ്പ് നടപടികളൊന്നും ആരംഭിച്ചിട്ടില്ല. ഇതായിരുന്നു പ്രതിഷേധത്തിന്റെ കാരണം. ഇന്നലെ ആശുപത്രിയിലേക്ക് ആദിവാസി സമുദായ സംഘത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. കുറ്റക്കാരെ അടിയന്തരമായി പുറത്താക്കണമെന്നും ആരോഗ്യവകുപ്പ് കൃത്യമായി ഇടപെടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യമുന്നയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റത് വിൻഡീസ്, വീണത് ഇംഗ്ലണ്ട്; ലോക റെക്കോർഡിലേക്ക് നടന്നുകയറി ഇന്ത്യ

Cricket
  •  2 days ago
No Image

പാലക്കാട് അയല്‍വാസികളായ രണ്ട് പേര്‍ വെടിയേറ്റ് മരിച്ച നിലയില്‍

latest
  •  2 days ago
No Image

സംഘർഷത്തിനിടെ സുഹൃത്തിനെ പിടിച്ചു മാറ്റിയതിന്റെ വൈരാ​ഗ്യം; സിനിമാസ്റ്റൈലിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച് പ്ലസ് ടു വിദ്യാർഥികൾ

Kerala
  •  2 days ago
No Image

അവന്റെ കാലുകളിൽ പന്ത് കിട്ടുമ്പോൾ ഞാൻ ആവേശഭരിതനാവും: സിദാൻ

Football
  •  2 days ago
No Image

ദീപാവലിക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടോ? ഈ ആറ് വസ്തുക്കൾ കൊണ്ടുപോകരുതെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ റെയിൽവേ

National
  •  2 days ago
No Image

'ടെസ്റ്റിൽ ഒറ്റ കളി പോലും തോറ്റിട്ടില്ല' പുതിയ ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

Cricket
  •  2 days ago
No Image

കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണമെന്ന് അബിന്‍ വര്‍ക്കി, കേരളത്തില്‍ നിന്ന് രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കാമല്ലോയെന്ന് സണ്ണി ജോസഫ്, ആവശ്യം തള്ളി

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം.പിലാശേരി അന്തരിച്ചു

Kerala
  •  2 days ago
No Image

ഫുട്ബോൾ ആരവത്തിൽ യുഎഇ: ഖത്തറിനെതിരെ യുഎഇ നേടുന്ന ഓരോ ​ഗോളിനും അഞ്ച് ജിബി സൗജന്യ ഡാറ്റ; പ്രഖ്യാപനവുമായി e&

uae
  •  2 days ago