HOME
DETAILS

തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതില്‍ നിയമലംഘനം; രണ്ട് ഉംറ കമ്പനികളെ സസ്‌പെന്റ് ചെയ്ത് സഊദി

  
July 11 2025 | 03:07 AM

Saudi Arabia Suspends Two Umrah Companies for Accommodation Rule Violations

റിയാദ്: തീര്‍ത്ഥാടകരെ ലൈസന്‍സ് ഇല്ലാത്ത താമസ സൗകര്യങ്ങളില്‍ പാര്‍പ്പിച്ചതുള്‍പ്പെടെ ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയ രണ്ട് ഉംറ കമ്പനികളെ സസ്‌പെന്റ് ചെയ്ത് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം. തീര്‍ത്ഥാടകരുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന ഈ ലംഘനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായും കമ്പനി ഉടമകളെ അന്വേഷണത്തിനായി വിളിച്ചുവരുത്തിയതായും മന്ത്രാലയം അറിയിച്ചു.

നിയമലംഘനങ്ങള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തീര്‍ത്ഥാടകരുടെ അവകാശ സംരക്ഷണവും ഉയര്‍ന്ന സേവന നിലവാരവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട്, സമീപ മാസങ്ങളില്‍ മന്ത്രാലയം പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ലൈസന്‍സിംഗ് ചട്ടങ്ങളും കരാര്‍ ബാധ്യതകളും പാലിക്കാത്ത ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

''അശ്രദ്ധയോ കരാര്‍ ലംഘനങ്ങളോ മന്ത്രാലയം അനുവദിക്കില്ല. എല്ലാ ഉംറ ഓപ്പറേറ്റര്‍മാരും ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുകയും സേവനങ്ങള്‍ ഷെഡ്യൂള്‍ അനുസരിച്ച് നല്‍കുകയും വേണം,'' മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലേക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ, സൗകര്യം എന്നിവ ഉറപ്പാക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. ഉംറ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും ഉയര്‍ന്ന പ്രൊഫഷണലിസവും സേവന നിലവാരവും പുലര്‍ത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

തീര്‍ത്ഥാടന അനുഭവം മെച്ചപ്പെടുത്താനുള്ള സഊദി സര്‍ക്കാരിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടികള്‍. സേവന നിലവാരം നിരീക്ഷിക്കുന്നതിനും കരാര്‍ ബാധ്യതകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ മന്ത്രാലയം ശക്തിപ്പെടുത്തിയിട്ടുണ്ട്.

Saudi Arabia suspends two Umrah companies for breaching accommodation rules for pilgrims; action part of stricter Hajj and Umrah regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിർഹമിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം

uae
  •  a day ago
No Image

മെറ്റയുമായി റിലയൻസിന്റെ തന്ത്രപരമായ എഐ പങ്കാളിത്തം; ആദ്യഘട്ടത്തിൽ 855 കോടി രൂപ നിക്ഷേപം

National
  •  a day ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെം​ഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്

Kerala
  •  a day ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി

Kerala
  •  a day ago
No Image

വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്

International
  •  a day ago
No Image

തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത

Kerala
  •  a day ago
No Image

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്:   രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന

Kerala
  •  a day ago
No Image

മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്‌സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  a day ago
No Image

​ഗതാ​ഗതം സു​ഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ

uae
  •  a day ago


No Image

'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍ 

International
  •  a day ago
No Image

കൈവിടാതെ യുഎഇ; ഗസ്സയിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള യുഎഇ പദ്ധതി ഉദ്ഘാടനം ചെയ്തു; പത്ത് ലക്ഷത്തിലധികം പേർക്ക് സേവനം ലഭിക്കും ‌

uae
  •  a day ago
No Image

മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്‌ജിന്റെ വാഷ്‌റൂമിൽ നിന്ന്

crime
  •  a day ago
No Image

' ഗസ്സയില്‍ വംശഹത്യാ കൂട്ടക്കൊലക്ക് കൂട്ടു നില്‍ക്കരുത്, ഇസ്‌റാഈലിന് ആയുധങ്ങള്‍ നല്‍കരുത്' ട്രംപിനോട് 60 ശതമാനം അമേരിക്കക്കാരും ആവശ്യപ്പെടുന്നതിങ്ങനെ 

International
  •  a day ago