HOME
DETAILS

പുലിഭീതിയില്‍ ചേലക്കര: ആശങ്ക തള്ളി വനപാലകര്‍

  
backup
September 02, 2016 | 1:28 AM

%e0%b4%aa%e0%b5%81%e0%b4%b2%e0%b4%bf%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%86


ചേലക്കര: ചേലക്കര മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലിയെ കണ്ട വാര്‍ത്തകളില്‍ ആശങ്കയോടെ ജനങ്ങള്‍ എളനാട്, പഴയന്നൂര്‍ തിരുവിലാമല എന്നിവിടങ്ങളിലാണ് ഇതിനകം നിരവധി പേര്‍ പുലിയെ കണ്ടതായി പറയുന്നത്. എല്ലാവരും ഒരേ സ്വരത്തില്‍ പുലിയെ കുറിച്ച് വിശദീകരിക്കുമ്പോള്‍  ആശങ്ക അപ്പാടെ തള്ളുകയാണ് വനപാലകര്‍.
പലരും കണ്ട ജീവി പുലിയാണെന്ന് സ്ഥിരീകരിക്കാന്‍ ആവശ്യമായ ഒരു ചെറിയ തെളിവ് പോലും ലഭ്യ മായിട്ടില്ലെന്ന് വനപാലകര്‍ പറയുന്നു. മൃഗങ്ങളെ വേട്ടയാടിയതിന്റെ സൂചനകളും ലഭ്യമായിട്ടില്ല   മൃഗങ്ങളുടെ ജഡാവശിഷ്ടങ്ങളും എവിടെ നിന്നും കണ്ടെത്താനായിട്ടില്ലെന്നും വനപാലകര്‍ അറിയിച്ചു.  തിരുവില്വാമല പുനര്‍ജനി ഗാര്‍ഡന് സമീപം വിമുക്ത ഭടന്‍ കുന്നത്ത് വീട്ടില്‍ ഗോപിനാഥന്റെ വീട്ടു പുറകിലാണ്  ഏറ്റവുമൊടുവില്‍ പുലിയെ കണ്ടെത്തിയതത്രെ. വീട്ടു മതിലിലേക്ക് രണ്ട് കാലുകളും എടുത്ത് വെച്ച നിലയിലായിരുന്നു പുലിയെന്ന് ഗോപിനാഥന്‍ പറയുന്നു.  കഴിഞ്ഞ ദിവസം അപ്പേക്കാട്ട് ഭാഗത്തും പുലിയെ കണ്ടതായി വാര്‍ത്ത പരന്നിരുന്നു. ഒരു വീടിന്റെ ടെറസില്‍ പുലിയെ കണ്ടെന്ന വാര്‍ത്ത വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരുന്നത്.
വിമുക്ത ഭടന്‍ ഗോപിനാഥന്റെ വീട്ടില്‍ വനപാലകരെത്തി ഇദ്ദേഹത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ പരിശോധിക്കുകയും ചെയ്തു. എന്നാല്‍ ഇത് പുലിയല്ലെന്ന് തന്നെയാണ് വനപാലകര്‍ ആണയിടുന്നത് പിന്നെ എന്ത് എന്ന് പറയാന്‍ അവര്‍ക്കും ആകുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 വയസ്സുകാരിയുടെ മരണം: പടിക്കെട്ടിൽ നിന്ന് വീണതെന്ന് കള്ളക്കഥ; പിതാവിനെ കുടുക്കിയത് ഏഴ് വയസ്സുകാരന്റെ മൊഴി

crime
  •  4 days ago
No Image

മോദിയുടെ 'ഡബ്ബ എഞ്ചിന്‍' സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ ഓടില്ല; ബിജെപിയെ കടന്നാക്രമിച്ച് സ്റ്റാലിന്‍ 

National
  •  4 days ago
No Image

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് അറസ്റ്റിൽ; സംഭവം പാലക്കാട്

Kerala
  •  4 days ago
No Image

In Depth Story | ഓരോ അഞ്ച് മിനുട്ടിലും അതിവേഗ ട്രെയിൻ; തിരുവനന്തപുരം - കണ്ണൂർ യാത്രയ്ക്ക് 3.15 മണിക്കൂർ, 22 സ്റ്റോപ്പുകളിൽ 'അസാധ്യ' ഇടങ്ങളും, പ്രത്യേകതകൾ ഏറെ

Kerala
  •  4 days ago
No Image

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്; 10 ലക്ഷം തട്ടാൻ ശ്രമിച്ച 17-കാരിയടക്കം നാലുപേർ കണ്ണൂരിൽ പിടിയിൽ

crime
  •  4 days ago
No Image

മെറ്റയുടെ മിന്നൽ മുന്നറിയിപ്പ്; 22-കാരന്റെ ആത്മഹത്യാ ശ്രമം വിഫലമാക്കി പൊലിസ്

National
  •  4 days ago
No Image

ഇന്ത്യ-പാക് പോരാട്ടമില്ലെങ്കിൽ ലോകകപ്പില്ല; ഐസിസിയെ മുട്ടുകുത്തിക്കാൻ മുൻ പാക് താരത്തിന്റെ ആഹ്വാനം

Cricket
  •  4 days ago
No Image

ദീപക് മരണത്തിലെ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി; തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് പെൺകുട്ടി

Kerala
  •  5 days ago
No Image

അവൻ ഗെയ്‌ലിന്റെയും മാക്സ്‌വെല്ലിന്റെയും മുകളിലെത്തും: ഹർഭജൻ

Cricket
  •  5 days ago
No Image

12-കാരന്റെ ഫോൺ കോൾ നിർണ്ണായകമായി; അമേരിക്കയിൽ കുടുംബത്തെ കൊന്നൊടുക്കിയ ഇന്ത്യക്കാരൻ അറസ്റ്റിൽ

crime
  •  5 days ago