കാത്തിരിപ്പിന് വിരാമം; പരുക്കിന് ശേഷം ആദ്യമായി അൽ ഹിലാലിനായി ഗോളടിച്ച് നെയ്മർ
കിങ്‌ഡം അറീന: നീണ്ട കാലങ്ങൾക്ക് ശേഷം സൗദി ക്ലബ്ബായ അൽ ഹിലാലിനു വേണ്ടി ഗോൾ നേടി സൂപ്പർതാരം നെയ്മർ. മിഡ് സീസൺ സൗഹൃദ മത്സരത്തിൽ അൽ ഫെയ്‌ഹക്കെതിരെയുള്ള മത്സരത്തിലാണ് നെയ്മർ ഗോൾ നേടിയത്. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അൽ ഹിലാൽ വിജയിച്ചത്. ഒരു വർഷവും രണ്ട് മാസങ്ങൾക്കും ശേഷം ഇതാദ്യമായാണ് നെയ്മർ ലക്ഷ്യം കാണുന്നത്. പരുക്കേറ്റത്തിന് പിന്നാലെ നെയ്മർ ദീർഘകാലം ഫുട്ബാളിൽ നിന്നും പുറത്തായിരുന്നു.
2023ൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗായ്ക്കെതിരെയുള്ള മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. ഇതിനു പിന്നാലെ താരം ശസ്ത്രക്രിയക്ക് വിധേയനാവുകയും ഫുട്ബാളിൽ നിന്നും നീണ്ട കാലത്തേക്ക് പുറത്താവുകയും ആയിരുന്നു. പിന്നീട് ഒക്ടോബറിൽ താരം വീണ്ടും അൽ ഹിലാലിനായി കളത്തിൽ ഇറങ്ങിയിരുന്നു. രണ്ട് മത്സരങ്ങളിലായിരുന്നു താരം കളിച്ചത്. എന്നാൽ ഈ മത്സരങ്ങളിൽ ഒന്നും നെയ്മറിന് ഗോൾ നേടാൻ സാധിച്ചിരുന്നില്ല.
നിലവിൽ സൗദി പ്രൊ ലീഗിൽ രണ്ടാം സ്ഥാനത്താണ് അൽ ഹിലാൽ. 13 മത്സരങ്ങളിൽ നിന്നും 11 വിജയവും ഓരോ വീതം തോൽവിയും സമനിലയുമായി 34 പോയിന്റുമായി ആണ് അൽ ഹിലാൽ രണ്ടാം സ്ഥാനത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."