HOME
DETAILS

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിക്കുന്നുണ്ടോ എന്ന് പരിശോധിക്കും; ഏറ്റവും കൂടതല്‍ അപകടം ഉണ്ടാകുന്നത് സ്വിഫ്റ്റ് ഡ്രൈവര്‍മാർ; കെബി ഗണേഷ് കുമാര്‍

  
December 31 2024 | 14:12 PM

KSRTC will check drivers for drunkenness Swift drivers are most at risk KB Ganesh Kumar

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ഏറ്റവും കൂടതല്‍ അപകടം ഉണ്ടാകുന്നത് സ്വിഫ്റ്റ് ഡ്രൈവര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. നിരന്തരം അപകടം ഉണ്ടാക്കുന്നവരെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാറിലെ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.

മൈലേജ് കുറയുന്ന തരത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി പറ‍ഞ്ഞു. ഡീസല്‍ കത്തിച്ചാല്‍ പണി പോകും. അപകടകരമായി വാഹനം ഓടിക്കാന്‍ അനുവദിക്കില്ല. അപകടം ഉണ്ടാക്കിയാല്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കും. മനുഷ്യ ജീവന്‍വെച്ച് കളിച്ചാല്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കെഎസ്ആര്‍ടിസി ജീവനക്കാരെ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. പരിശോധനയ്ക്ക് പൊലീസിനും എംവിഡിക്കും നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-02-2025

PSC/UPSC
  •  9 hours ago
No Image

ഗസ്സ വിഷയം; യുഎസ് നിലപാട് അങ്ങേയറ്റം ബുദ്ധിമുട്ടേറിയതെന്ന് യുഎഇ

uae
  •  9 hours ago
No Image

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിലപാടെടുക്കാൻ ഒരുങ്ങി ഇന്ത്യ

National
  •  10 hours ago
No Image

സാങ്കേതിക മേഖലയിലെ പ്രതിഭകൾക്കും ഗവേഷകർക്കും പ്രീമിയം റസിഡൻസി അനുവദിച്ച് സഊദി

Saudi-arabia
  •  10 hours ago
No Image

ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റൂട്ടുകളിലേക്ക് പുതിയ ഇക്കോണമി സർവിസുകൾ ആരംഭിച്ച് ഒമാൻ എയർ

oman
  •  10 hours ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി

Kerala
  •  11 hours ago
No Image

വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാ​ഗ്രതാ നിർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  11 hours ago
No Image

കുട്ടികളോട് സ്കൂളിൽ പോകേണ്ടെന്ന് യൂട്യൂബറുടെ ആഹ്വാനം; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala
  •  11 hours ago
No Image

ഇപ്പോള്‍ വാങ്ങാം, യുഎഇയില്‍ ഈന്തപ്പഴത്തിന് വിലക്കുറവ്; ഫെബ്രുവരി 25 ന് ശേഷം വില വർധിക്കുമെന്ന് വ്യാപാരികൾ

uae
  •  11 hours ago
No Image

കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജ് റാഗിംഗ്; ജൂനിയേഴ്സിനെ റാ​ഗ് ചെയ്ത 5പേർ റിമാൻഡിൽ

Kerala
  •  11 hours ago