
ഡോ. ഹുസാം അബൂ സഫിയ ഗസ്സയുടെ പോരാട്ട വീര്യത്തിന്റെ മറ്റൊരു പേര്

ഇസ്റാഈല്‍ സൈന്യത്തിന് നേരെ തെല്ലും കൂസാതെ തല ഉയര്‍ത്തി പിടിച്ച് നടന്ന് മുന്നേറിയ മനുഷ്യന്. വെള്ള കോട്ടണിഞ്ഞ് തകര്‍ന്നടിഞ്ഞ കെട്ടിടാവാശിഷ്ടങ്ങള്‍ക്കിടയിലൂടെ തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി ഇസ്റാഈല്‍ സൈനികര്‍ക്കു മുന്നിലേക്ക് നടന്നു കയറിയ പോരാളി. എന്തുവന്നാലും ഞാനെന്റെ ആശുപത്രി വിടില്ല... എന്റെ ജനങ്ങള്‍ക്ക് എന്നെ ആവശ്യമുണ്ടെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇസ്റാഈല്‍ ടാങ്കറുകള്‍ക്ക് മുന്നിലേക്ക് നടന്നടുത്തത്.
വടക്കന്‍ ഗസ്സയിലെ അവസാനത്തെ ആശുപത്രിയായ കമാല്‍ അദ്വാന് ആശുപത്രിയുടെ ജനറല്‍ ഡയറക്ടറും ശിശുരോഗ വിദഗ്ധനുമായ ഡോ. ഹുസാം അബൂ സഫിയ. ഇസ്റാഈല്‍ തടവിലാക്കുന്നതിന് മുന്‍പ് ക്യാമറയില്‍ പതിഞ്ഞ ചിത്രമാണ് മുകളില്‍ പറഞ്ഞത്. ഗസ്സയിലെ കമാല്‍ അദ്വാന് ആശുപത്രിയിലെ പീഡിയാട്രീഷ്യന്‍ ആണ് അദ്ദേഹം..ഇദ്ദേഹം തന്നെയാണ് ആ ആശുപത്രിയുടെ ഡയറക്ടറും.
'ഒരിക്കലും ഓടിപ്പോകില്ല, എന്റെ ജനങ്ങള്‍ക്കൊപ്പം ഞാനുണ്ടാകും, ഗസ്സ ഞങ്ങളുടെ മാതൃഭൂമിയാണ്. ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും എല്ലാമെല്ലാമാണ്. ഈ ഭൂമിയിലെ എല്ലാ മനുഷ്യരെയും പോലെ ഗസ്സയിലെ ജനങ്ങള്‍ക്കും സ്വാതന്ത്ര്യം വേണം. ഇവിടെ ഈ ആശുപത്രിയില്‍ തുടരുന്നതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നറിയാം... എങ്കിലും അവസാനം വരെയും ഇവിടം വിട്ടുപോകില്ല'- സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ ഡോ. ഹുസാം പറയുന്നത് ഇങ്ങനെ.
1973 നവംബര്‍ 21 ന് വടക്കന്‍ ഗാസ മുനമ്പിലെ ജബാലിയ അഭയാര്‍ത്ഥി ക്യാംപിലാണ് അദ്ദേഹത്തിന്റെ ജനനം. 1948 അഷ്കെലോണ്‍ ജില്ലയിലെ ഫലസ്തീന് പട്ടണമായ ഹമാമയില്‍ നിന്ന് കുടിയിറക്കപ്പെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബം. പീഡിയാട്രിക്സിലും നിയോനറ്റോളജിയിലും ബിരുദാനന്തര ബിരുദവും ഫലസ്തീന് ബോര്‍ഡ് സര്‍ട്ടിഫിക്കേഷനും അദ്ദേഹം നേടിയിട്ടുണ്ട്.
2023 ഡിസംബറില്‍ അദ്ദേഹത്തിന്റെ ആശുപത്രിക്ക് മേല്‍ ഇസ്റാഈല്‍ ബോംബിട്ടു. ആശുപത്രി ഒഴിയണമെന്ന് നിരവധി തവണ ഇസ്റാഈല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, കമാല്‍ അദ്വാന് ഒഴിയാന്‍ ഹുസാം അബൂ സഫിയ കൂട്ടാക്കിയില്ല. വ്യോമാക്രമണം നടത്തുന്നതിനിടെ പ്രദേശത്തെ ഫലസ്തീനികള്‍ക്കുള്ള ഭക്ഷണവും വെള്ളവും ഇസ്റാഈല്‍ നിര്‍ത്തലാക്കിയിരുന്നു. ഷെല്ലാക്രമണം നടത്തി നൂറുകണക്കിന് സാധാരണക്കാരെയും കൊന്നൊടുക്കി.
ആശുപത്രിയിലെ ഓക്സിജന്‍ നല്കുന്ന ജനറേറ്റര്‍ അവര്‍ ഓഫ് ചെയ്തു...ഐസിയുവില്‍ കിടക്കുന്ന രണ്ടു കുഞ്ഞുങ്ങളുടെ ജീവനെടുത്തു. ഇതെല്ലാം കഴിഞ്ഞ് എല്ലാ രോഗികളെയും ആശുപത്രിയുടെ ഒരു ഭാഗത്തേക്ക് കൊണ്ടു വരാന്‍ സൈനികര്‍ ആവശ്യപ്പെട്ടു. ആശുപത്രി ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇക്കൂട്ടത്തില്‍ അബൂ സഫിയയെയും അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. അന്ന് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ 21കാരനായ മകന് ഇബ്രാഹിമിനെ കൊലപ്പെടുത്തി. ആശുപത്രി വിടാന്‍ വിസമ്മതിച്ചതിന് ശിക്ഷയായി മകനെ കൊലപ്പെടുത്തിയെന്നായിരുന്നു അബൂ സഫിയയുടെ പ്രതികരണം. ആശുപത്രി വളപ്പിലെ താത്കാലിക ശ്മാശാനത്തില്‍ മകനെ ഖബറടക്കുകയും ചെയ്തു.
ദിവസേന ഇസ്റാഈല്‍ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് വീഡിയോയിലൂടെ ലോകത്തെ അറിയിക്കുകയും ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര ഇടപെടലിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു ഹുസാം അബൂ സഫിയ.
നവംബറില്‍ ഇസ്റാഈല്‍ വീണ്ടും ആശുപത്രി ആക്രമിച്ചു.അതൊരു ഡ്രോണ്‍ ആക്രമണമായിരുന്നു.അത് സഫിയയുടെ ഓഫിസിന്റെ നേര്‍ക്കായിരുന്നു, അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു.ആശുപത്രിക്കിടക്കയില്‍ കിടക്കും നേരം സഫിയ വാട്സാപ്പില്‍ ഇപ്രകാരം സന്ദേശം കുറിച്ചു.
'ഇതൊന്നും ഞങ്ങളെ തടഞ്ഞു നിര്‍ത്താന്‍ പോകുന്നില്ല. എന്റെ ജോലിസ്ഥലത്തു നിന്നാണ് എനിയ്ക്ക് പരിക്ക് പറ്റിയിരിക്കുന്നത്. ഇത് ഞാന്‍ ബഹുമതിയായി കാണുന്നു...എന്റെ ചോരയ്ക്ക് എന്റെ സഹപ്രവര്‍ത്തകരുടെയോ ഞങ്ങള്‍ ചികിത്സിക്കുന്ന ആളുകളുടെയോ ചോരയേക്കാള്‍ യാതൊരു മേന്മയും ഇല്ല...ഞാന്‍ സുഖം പ്രാപിച്ചാല്‍ ഉടനേ തന്നെ ഞാന്‍ എന്റെ രോഗികളുടെ അടുത്തെത്തും...'അദ്ദേഹം അന്ന് പറഞ്ഞത് വെറും വാക്കുകളായിരുന്നില്ല.
ഡിസംബര്‍ 23ന് ആശുപത്രി വീണ്ടും ആക്രമിക്കപ്പെട്ടു. ഐസിയുവിലേക്ക് വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു കയറി...പ്രസവ വാര്‍ഡും ഓപ്പറേഷന് വാര്‍ഡുകളും ഒക്കെ തകര്‍ക്കപ്പെട്ടു. ആശുപത്രിയുടെ നഴ്സറി, പ്രസവ വാര്‍ഡ് എന്നിവയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. എന്നിട്ടും ആശുപത്രി അടയ്ക്കില്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
അടുത്ത ദിവസം ഇസ്റാഈല്‍ സൈന്യം വീണ്ടും ആശുപത്രിയില്‍ എത്തി.ആശുപത്രിയില്‍ നിന്ന് എത്രയും വേഗം രോഗികളെ മുഴുവനും പുറത്താക്കണം എന്നാവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹവും മറ്റു ജീവനക്കാരും ഭീഷണിക്ക് വഴങ്ങിയില്ല. സൈന്യം
ഓക്സിജന്‍ സപ്ലൈ ഓഫ് ചെയ്തു. ഐസിയുവില്‍ കിടന്നിരുന്ന രോഗികള്‍ ശ്വാസം കിട്ടാതെ അപ്പോള്‍ തന്നെ മരിച്ചു...
തൊട്ടടുത്ത ദിവസം സൈന്യം ഡോ. ഹുസാം അബു സഫിയയെ പിടിച്ചു കൊണ്ടുപോയി.
ഇസ്റാഈലിന്റെ തടങ്കല്‍ പാളയത്തിലാണ് ഡോ.ഹുസാം അബൂ സഫിയ എന്നാണ് റിപ്പോര്‍ട്ടുകള്‍. കമാല്‍ അദ്വാനില് നിന്ന് ഇസ്റാഈല്‍ സൈന്യം പിടികൂടിയ ശേഷം അദ്ദേഹത്തെ പുറംലോകം കണ്ടിട്ടില്ല . മനുഷ്യാവകാശ സംഘടനകളടക്കം അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെടുമ്പോള്‍ ഹമാസ് തീവ്രവാദിയെന്ന പതിവ് വാദങ്ങള്‍ നിരത്തുകയാണ് ഇസ്റാഈല്‍.
സ്വന്തം മകന് കണ്മുന്നില് കൊല്ലപ്പെട്ടു കിടക്കുന്നതു കണ്ടിട്ടും, തനിക്ക് ഗുരുതരമായ മുറിവുകള്‍ സംഭവിച്ചിട്ടും, കൂടെ ഉണ്ടായിരുന്ന ഡോക്ടര്‍മാരെ പട്ടാളം പിടിച്ചു കൊണ്ടു പോയിട്ടും, അര ഡസനോളം തവണ പട്ടാളം ആശുപത്രി ആക്രമിച്ചിട്ടും രോഗികളെ ചികിത്സിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മനുഷ്യനാണ് അദ്ദേഹം. ഫലസ്തീന് പോരാട്ട വീര്യത്തിന്റെ അനേകായിരം നേര്‍ചിത്രങ്ങളില്‍ ഒന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഴിമതി നിരോധന നിയമം പൂട്ടികെട്ടാൻ ട്രംപ്; കിട്ടുമോ അദാനിക്കൊരു ക്ലീൻചിറ്റ്?
International
• 21 minutes ago
യു.പിയില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ തിന്ന നിലയില്‍; ബന്ധുക്കള്‍ ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍
National
• 30 minutes ago
യുഎഇ പൗരത്വമുണ്ടോ, എങ്കില്‍ ഷാര്‍ജയില്‍ മലിനജല ഫീസ് ഒടുക്കേണ്ടതില്ല
uae
• 35 minutes ago
അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു
National
• 42 minutes ago
ഖത്തര്‍ കെഎംസിസി സംസ്ഥാന നേതാവ് ഈസ സാഹിബ് അന്തരിച്ചു
qatar
• an hour ago
അടങ്ങാതെ ആനക്കലി; വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു
Kerala
• an hour ago
മലപ്പുറത്ത് ജനവാസമേഖലയിലിറങ്ങിയ കരടി കൂട്ടിലായി
Kerala
• an hour ago
സ്വര്‍ണം വാങ്ങുന്നേല്‍ ഇന്ന് വാങ്ങാം..വില വീണ്ടും കുറഞ്ഞു
Business
• an hour ago
'റൂമി, 750 വര്‍ഷത്തെ അസാന്നിധ്യം, എട്ട് നൂറ്റാണ്ടുകളുടെ പ്രഭാവം', ശ്രദ്ധ നേടി റൂമിയെക്കുറിച്ചുള്ള ഷാര്‍ജയിലെ അത്യപൂര്‍വ പ്രദര്‍ശനം
uae
• 2 hours ago
നഗ്നരാക്കി ദേഹത്ത് കോമ്പസ് കൊണ്ട് വരച്ചു, മുറിവിൽ ലോഷൻ പുരട്ടി, ഡംബൽ കൊണ്ട് സ്വകാര്യ ഭാഗത്ത് മർദ്ദിച്ചു; കോട്ടയം ഗവ. നഴ്സിങ് കോളജ് റാഗിങ്ങിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ
Kerala
• 2 hours ago
'എനിക്ക്ധൈര്യമില്ല, എനിക്ക് ഭയമാണ്' എഴുതി പൂർത്തിയാക്കാനാവാതെ മരണത്തിലേക്ക്...ജോളിയുടെ കത്ത് പുറത്ത്
Kerala
• 3 hours ago
ചെക്ക് പോസ്റ്റുകളിലെ അഴിമതി തടഞ്ഞ് വരുമാനം കൂട്ടാമെന്ന മാർഗനിർദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്
Kerala
• 4 hours ago
മൂന്നാം എൻ.ഡി.എ കാലത്ത് മുസ്ലിം വിദ്വേഷ പ്രചാരണത്തിൽ ഇന്ത്യയിൽ ഞെട്ടിക്കുന്ന വർധന; വിഷം ചീറ്റാൻ മുന്നിൽ യോഗിയും മോദിയും അമേരിക്കൻ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്
Kerala
• 4 hours ago
വന്യജീവി ആക്രമണം; വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍
Kerala
• 5 hours ago
അമേരിക്കൻ മഹത്വത്തെ ബഹുമാനിക്കുന്ന പേരുകൾ പുനഃസ്ഥാപിക്കണം; ട്രംപിന്റെ ഉത്തരവ് നടപ്പാക്കി ഗൂഗിൾ
International
• 13 hours ago
നിയമവിരുദ്ധമായ യുടേണുകള്‍ക്കെതിരെ കര്‍ശന ശിക്ഷകള്‍ ഏര്‍പ്പെടുത്തി കുവൈത്ത്
Kuwait
• 13 hours ago
പത്തുസെന്റ് തണ്ണീര്‍ത്തട ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല; ഇളവുമായി സംസ്ഥാന സര്‍ക്കാര്‍
Kerala
• 14 hours ago
റമദാനില്‍ സഊദിയില്‍ മിതമായ കാലാവസ്ഥയാകാന്‍ സാധ്യത
Saudi-arabia
• 14 hours ago
മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ സംഭവം; നാല് പ്രതികളും പിടിയില്‍
Kerala
• 5 hours ago
'ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണം; അല്ലെങ്കിൽ ഗസയെ ആക്രമിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു
International
• 12 hours ago
തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 12 hours ago