മുത്വലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിരോധിക്കരുതെന്ന് മുസ്ലിം വ്യക്തി നിയമബോര്‍ഡ്
ന്യൂഡല്‍ഹി: മുത്വലാഖ് വിഷയത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് മുസ് ലിം വ്യക്തി നിയമ ബോര്‍ഡ്. സുപ്രിം കോടതിയിലാണ് ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയത്. മുത്വലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ സംഘടനകളും ഒരു കൂട്ടം മുസ്ലിം യുവതികളും നല്കിയ ഹരജിയിലാണ് മുസ്ലിം വ്യക്തി നിയമബോര്‍ഡ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
വ്യക്തിനിയമമാണിത്. ഇതിന്മേല് കടന്നുകയറാന്‍ കോടതിക്ക് അധികാരമില്ല. ഭരണഘടനാ അനുവാദത്തോടെയാണ് രാജ്യത്ത് വ്യക്തിനിയമം നിലനില്‍ക്കുന്നത്. അതിനാല്‍ ഇതിനെതിരേയുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതിയില്‍ മുസ്ലിം വ്യക്തി നിയമബോര്‍ഡ് വ്യക്തമാക്കി.
ത്വലാഖില്‍ കേന്ദ്രത്തിന്റെ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ത്വലാഖില്‍ ഏതെങ്കിലും മുസ്ലിം സ്ത്രീകള്‍ എതിര്‍ത്ത് ഹരജി നല്കുകയാണെങ്കില് നിര്‍ത്തലാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കോടതി നേരത്തെ നിലപാട് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."