HOME
DETAILS

അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്കായി രോഹിത് കളിക്കുമോ? പ്രതികരണവുമായി ഗംഭീർ

  
January 02, 2025 | 5:54 AM

Will Rohit play for India in the 5th Test Gambhir with the response

സിഡ്‌നി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരം ജനുവരി മൂന്ന് മുതൽ ഏഴ് വരെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. സിഡ്‌നിയിൽ നടക്കുന്ന മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ കളിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഗൗതം ഗംഭീർ. മത്സരത്തിൽ പിച്ച് കണ്ടതിനു ശേഷമായിരിക്കും ഇന്ത്യൻ പ്ലെയിങ് ഇലവൻ തീരുമാനിക്കുക എന്നാണ് ഗംഭീർ മത്സരത്തിന് മുമ്പുള്ള വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.

ഈ പരമ്പരയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും മോശം പ്രകടനമാണ് രോഹിത് നടത്തിയത്. 6.20 ശരാശരിയിൽ 31 റൺസ് മാത്രമേ രോഹിത്തിന് നേടാൻ സാധിച്ചിട്ടുള്ളൂ. തന്റെ ഓപ്പണിങ് പൊസിഷൻ മാറി രോഹിത് ആറാം നമ്പറിലും ബാറ്റ് ചെയ്തിരുന്നു. എന്നാൽ മിഡിൽ ഓർഡറിലും മോശം പ്രകടനം തന്നെയാണ് ഇന്ത്യൻ ക്യാപ്റ്റൻ നടത്തിയത്.

മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ 184 റൺസിനാണ് ഓസ്‌ട്രേലിയയുടെ വിജയിച്ചത്. 340 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 155 റൺസിന്‌ പുറത്താവുകയായിരുന്നു. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ യശ്വസി ജെയ്‌സ്വാൾ മാത്രമാണ് പിടിച്ചു നിന്നത്. 208 പന്തിൽ 84 റൺസാണ് ജെയ്‌സ്വാൾ നേടിയത്. ബാക്കിയുള്ള താരങ്ങൾക്കൊന്നും കാര്യമായി ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല. 

സിഡ്‌നിയിൽ നടക്കുന്ന അവസാന മത്സരത്തിൽ വിജയിച്ചുകൊണ്ട് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ആയിരിക്കും ഇന്ത്യ ഇറങ്ങുക. എന്നാൽ അവസാന മത്സരത്തിലും ജയം തുടർന്ന് പരമ്പര വിജയം ഉറപ്പിക്കാനായിരിക്കും ഓസ്ട്രേലിയ ഇറങ്ങുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  a day ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  a day ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  a day ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  a day ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  a day ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  a day ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  a day ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  a day ago