മഞ്ഞ് മൂടി ഡല്‍ഹി; അതിശൈത്യം, വായു മലിനീകരണവും രൂക്ഷം
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും മൂടല്‍ മഞ്ഞ് കനത്തിരിക്കുകയാണ്. ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച ശക്തമായതോടെ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഡല്‍ഹിയില്‍ അന്തരീക്ഷ താപനില ആറ് ഡിഗ്രി സെല്‍ഷ്യസിന് താഴെയായി.
കനത്ത മൂടല്‍മഞ്ഞ് ട്രെയിന്‍, വിമാന സര്‍വിസുകളെയും ബാധിച്ചു. ഇനിയും തണുപ്പ് കൂടാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഡല്‍ഹിയില്‍ കടുത്ത തണുപ്പ് അനുഭവപ്പെടുന്നത്. ജനുവരി എട്ട് വരെ ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് തുടരാനാണ് സാധ്യത. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് അടക്കം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏതാനും ദിവസം കൂടി ശൈത്യതരംഗം തുടരും.
വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യവും ആശങ്ക കൂട്ടുന്നുണ്ട്. നോയിഡയില്‍ എട്ട് വരെയുള്ള ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും 340 ന് മുകളിലാണ് വായുഗുണനിലവാര സൂചിക രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."