HOME
DETAILS

ടെസ്റ്റിൽ ടി-20 കളിച്ചു; പന്തിന്റെ വെടിക്കെട്ടിൽ പിറന്നത് പുതിയ ചരിത്രം

  
Web Desk
January 04, 2025 | 7:04 AM

Rishabh pant record achievement in test cricket

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിൽ അർദ്ധ സെഞ്ച്വറി നേടി തിളങ്ങി റിഷബ് പന്ത്. 33 പന്തിൽ 61 റൺസ് നേടിയാണ് പന്ത് മടങ്ങിയത്. 184.85 പ്രഹരശേഷിയിൽ ആറ് ഫോറുകളും നാല് സിക്സുകളുമാണ് പന്ത് നേടിയത്. ടെസ്റ്റ് ഫോർമാറ്റിൽ ടി-20 മോഡിലായിരുന്നു പന്തിന്റെ ബാറ്റിംഗ്. 29 പന്തിൽ നിന്നുമാണ് പന്ത് തന്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. 

ഇതിനു മുമ്പും പന്ത് ടെസ്റ്റിൽ ഇത്തരത്തിലുള്ള ഇന്നിംഗ്സ് കളിച്ചിട്ടുണ്ട്. 2022ൽ ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കക്കെതിരെ 28 പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി നേടിയിരുന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 30 പന്തുകളിൽ താഴെ നേരിട്ടുകൊണ്ട് രണ്ട് തവണ ഫിഫ്റ്റി നേടുന്ന ആദ്യ താരമായാണ് പന്ത് മാറിയത്. 

മത്സരത്തിൽ ആദ്യ ഇന്നിഗ്‌സിൽ ഓസ്‌ട്രേലിയ 181 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബൗളിങ്ങിൽ ഇന്ത്യൻ ബൗളിംഗിൽ പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഢി എന്നിവർ രണ്ട് വിക്കറ്റുകളും നേടി. ഓസ്‌ട്രേലിയക്കായി ബ്യൂ വെബ്‌സ്റ്റർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 105 പന്തിൽ 57 റൺസാണ് താരം നേടിയത്. സ്റ്റീവ് സ്മിത്ത് 57 പന്തിൽ 33 റൺസും നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരെ വലച്ച് ഇന്നും ഇന്‍ഡിഗോ, സര്‍വിസുകള്‍ ഇന്നും മുടങ്ങും; പ്രതിഷേധം കനക്കുന്നു, സാധാരണ നിലയിലെത്താന്‍ ഇനിയും രണ്ട് മാസമെടുക്കുമെന്ന് ഡി.ജി.സി.എ

National
  •  5 days ago
No Image

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു; തീര്‍ത്ഥാടകരിലൊരാള്‍ റോഡിലേക്ക് തെറിച്ചു വീണു

Kerala
  •  5 days ago
No Image

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ പദ്ധതി; തെരെഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍, കമ്മീഷന് വിശദീകരണം നല്‍കി

Kerala
  •  5 days ago
No Image

തുടരുന്ന അനാസ്ഥ; പെെലറ്റ് ക്ഷാമത്തിന് പുറമെ ബോംബ് ഭീഷണിയും; ദുരന്തമായി ഇൻഡി​ഗോ; ഇന്നലെ മുടങ്ങിയത് 300 സർവിസുകൾ

National
  •  5 days ago
No Image

ഡൽഹിയിലെ വായുമലിനീകരണം; ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത് രണ്ടു ലക്ഷം കേസുകൾ

National
  •  5 days ago
No Image

കോൺഗ്രസിന് അഗ്നിശുദ്ധി; ഇനി കണ്ണുകൾ സി.പി.എമ്മിലേക്ക്

Kerala
  •  5 days ago
No Image

കൊച്ചിയില്‍ പച്ചാളം പാലത്തിനു സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  5 days ago
No Image

രാഹുൽ എപ്പിസോഡ് അവസാനിപ്പിച്ച ആശ്വാസത്തിൽ കോൺഗ്രസ്; പൊലിസ് അറസ്റ്റിന് മുൻപെ പുറത്താക്കൽ 

Kerala
  •  5 days ago
No Image

ഉപതെരഞ്ഞെടുപ്പിലൂടെ വന്നു; പൊതു തെരഞ്ഞെടുപ്പ് കാണാതെ പടിയിറക്കം; രാഹുലിന്റെ രാഷ്ട്രീയ ജീവിതം

Kerala
  •  5 days ago
No Image

കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  5 days ago