അടിയോടടി! പന്തിന്റെ കൊടുങ്കാറ്റിൽ 43 വർഷത്തെ റെക്കോർഡും പഴങ്കഥയായി
സിഡ്‌നി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിച്ചിരിക്കുകയാണ്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എന്ന നിലയിലാണ്. നിലവിൽ ഇന്ത്യക്ക് 145 റൺസാണ് ലീഡ്. ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്‌സിൽ റിഷബ് പന്ത് അർദ്ധ സെഞ്ച്വറി നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. ആറ് ഫോറുകളും നാല് സിക്സുകളുമാണ് പന്ത് അടിച്ചെടുത്തത്. 184.85 സ്ട്രൈക്ക് റേറ്റിൽ ആയിരുന്നു താരം ബാറ്റ് വീശിയത്.
ഇതിനു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ 50+ റൺസ് നേടിയ ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് സ്വന്തമാക്കാനാണ് പന്തിനു സാധിച്ചത്. 1982ൽ ഇംഗ്ലണ്ടിനെതിരെ 161.81 പ്രഹരശേഷിയിൽ 50+ റൺസ് നേടിയ കപിൽ ദേവിനെ മറികടന്നാണ് പന്ത് ഈ നേട്ടത്തിൽ എത്തിയത്.
മത്സരത്തിൽ ആദ്യ ഇന്നിഗ്‌സിൽ ഓസ്‌ട്രേലിയ 181 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബൗളിങ്ങിൽ ഇന്ത്യൻ ബൗളിംഗിൽ പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഢി എന്നിവർ രണ്ട് വിക്കറ്റുകളും നേടി. ഓസ്‌ട്രേലിയക്കായി ബ്യൂ വെബ്‌സ്റ്റർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 105 പന്തിൽ 57 റൺസാണ് താരം നേടിയത്. സ്റ്റീവ് സ്മിത്ത് 57 പന്തിൽ 33 റൺസും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."