HOME
DETAILS
MAL
വാരാണസിയില്‍ നിന്നുള്ള കൗണ്‍സിലര്‍മാര്‍ കൊച്ചി നഗരസഭ സന്ദര്‍ശിച്ചു
backup
September 02 2016 | 17:09 PM
കൊച്ചി: മുനിസിപ്പല്‍ കോര്പ്പറേഷന് സ്വച്ഛ് ഭാരത് മിഷന് (നഗരം) പദ്ധതിയുടെ ഭാഗമായി വാരാണസി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള 38 അംഗ കൗണ്‍സിലര്‍മാര്‍ കൊച്ചി നഗരസഭ സന്ദര്‍ശിച്ചു. കൊച്ചി നഗരസഭയില്‍ നടക്കുന്ന ഉറവിടത്തില്‍ തന്നെ തരംതിരിച്ചുള്ള മാലിന്യ ശേഖരണം, മാലിന്യ നീക്കം, ഉറവിട മാലിന്യ സംസ്കരണം എന്നിവയെക്കുറിച്ചുള്ള വിശദമായ പവര്‍പോയിന്റ് പ്രസന്റേഷന് സ്വച്ഛ് ഭാരത് ടീം അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ് സംഘാംഗങ്ങളെ സ്വീകരിച്ചു. മിനി മോള് വി.കെ, ഗ്രേസി ജോസഫ്, അമിത് മീണ, അനുജ എ.എസ്, ടി.കെ. ബീന, കെ.പി സുബൈര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."