HOME
DETAILS

കോൺഗ്രസും എസ്പിയും കൂടി വരുമ്പോൾ ബിജെപിയുടെ കളി നിൽക്കും

  
Web Desk
January 04, 2025 | 2:43 PM

Congress and SP to file pleas in Supreme Court over of Places of Worship Act

News Desk

1980 കളുടെ ഒടുവിൽ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ച എൽ.കെ അദ്വാനി രഥയാത്ര നടത്തിവരുന്നതിനിടെ മുസ്ലിം ലീഗ് നേതാവ് ഗുലാം മഹ്മൂദ് ബനാത്ത് വാല സാഹിബിൻ്റെ ഇടപെടലിനെ തുടർന്ന്  ആണ് 1991ലെ ആരാധനാലയ സംരക്ഷണനിയമം അഥവാ പ്ലേസ് ഓഫ് വോർഷിപ്പ് ആക്ട് നിലവിൽ വന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബാബരി മസ്ജിദ് ഒഴികെയുള്ള ഏത് ആരാധനാലയത്തിന്റെയും ഉടമകൾ  ആരാണോ അവരിൽ തന്നെ നിക്ഷിപ്തമാക്കുന്ന നിയമമായിരുന്നു അത്.  

ഈ  നിയമം നിലനിൽക്കെ സംഭൽ, ഗ്യൻ വാപി, ഈദ്ഗാഹ് മസ്ജിദ്, ശംസി മസ്ജിദ്... അങ്ങനെ ഓരോ പുതിയ പുതിയ പള്ളികൾക്ക് മേൽ ഹിന്ദുത്വ വാദികൾ അവകാശ വാദം ഉന്നയിച്ച് കൊണ്ടിരിക്കുന്നത് രാജ്യത്തെ കൂടുതൽ അരക്ഷിതം ആക്കും എന്നതിൽ സംശയം ഇല്ല. ഫലം വർഗ്ഗീയ ധ്രുവീകരണത്തിലൂടെ ബിജെപി കൂടുതൽ രാഷ്ട്രീയ നേട്ടം കൊയ്യുകയും ചെയ്യും. കേവലം രണ്ട് സീറ്റുകളിൽ മത്രം ഒതുങ്ങിയ ഹിന്ദുത്വ രാഷ്ട്രീയ പ്രതിനിധികൾക്ക് പിന്നീട് തനിച്ച് കേവല ഭൂരിപക്ഷം ലഭിക്കുന്ന വിധത്തിലേക്ക് കര്യങ്ങൾ എത്താൻ കാരണമായത് ബാബരി മസ്ജിദ് പൊളിച്ചു അവിടെ രാമക്ഷേത്രം നിർമിക്കുക എന്ന ആശയം മുന്നോട്ടുവച്ചുള്ള വർഗ്ഗീയ പ്രചരണം ആയിരുന്നുവെന്ന് കോൺഗ്രസ് മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ട് ആണ് തങ്ങളുടെ സർക്കാരിൻ്റെ കാലത്ത് വന്ന നിയമം ഇപ്പൊൾ ബിജെപി സർക്കാരിൻ്റെ കാലത്ത് നോക്കി കുത്തി ആകുമ്പോൾ കോൺഗ്രസ് സട കുടഞ്ഞു എഴുന്നേൽക്കുന്നത്. അവർ സമാജ് വാദി പാർട്ടിയെയും കൂട്ടി ആരാധനാലയ നിയമം സംരക്ഷിക്കാൻ സുപ്രീം കോടതിയിൽ പോകാൻ തീരുമാനിച്ചിരിക്കുക ആണ്.

ആരാധനാലയ സംരക്ഷണ  നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹരജിയിൽ  കോൺഗ്രസും എസ്.പിയും കക്ഷിചേരുകയാവും ചെയ്യുക. കുറ്റമറ്റ ആരാധനാലയനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് രണ്ടുകക്ഷികളും സുപ്രിംകോടതിയിൽ ഹരജിനൽകുമെന്ന് പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു . ബാബരി മസ്ജിദ് തകർത്ത സ്ഥാനത്ത് രാമക്ഷേത്രം ഉയർന്നതിന് പിന്നാലെ മറ്റ് ആരാധനാലയങ്ങൾക്ക് മേൽ ഓരോന്നായി അവകാശവാദം ഉന്നയിച്ച് തീവ്രഹിന്ദുത്വവാദികൾ രംഗത്തുവന്നുകൊണ്ടിരിക്കെ ഇൻഡ്യാ മുന്നണി സംയുക്തമായി സുപ്രീംകോടതിയെ സമീപിക്കാൻ ആയിരുന്നു ആദ്യം ആലോചിച്ചത്. എന്നാല് മുന്നണിയിലെ ശിവ് സേനയുടെ താൽപര്യം ഇല്ലായ്മ കാരണം ആണ് ഇപ്പൊൾ കോൺഗ്രസും എസ്.പിയും സ്വന്തംനിലക്ക് സുപ്രിംകോടതിയെ സമീപിക്കുന്നത്.

ആരാധനാലയങ്ങളുടെ ഘടന മാറ്റുന്നത് തടയുന്ന 1991ലെ ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ഒരുകൂട്ടം ഹരജികൾ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് മുമ്പാകെയുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ, ഇന്ത്യൻ യൂനിയൻ മുസ്‌ലിംലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, ഗ്യാൻവാപി പള്ളി പരിപാലിക്കുന്ന അൻജുമൻ ഇൻതിസാമിയ കമ്മിറ്റി, ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി, സി.പി.എം നേതാവ് പ്രകാശ് കാരാട്ട്, എൻ.സി.പി ശരത് പവാർ വിഭാഗം എം.എൽ.എ ജിതേന്ദ്ര അവഥ്, ആർ.ജെ.ഡി എം.പി മനോജ് ഝാ, ഡി.എം.കെ, തമിഴ്‌നാട്ടിൽനിന്നുള്ള എം.പി തോൽ തിരുമാവളവൻ, മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി തുടങ്ങിയവർ കേസിൽ ഇതിനകം കക്ഷികളാണ്. ഇതിലേക്ക് ആണ് പുതിയ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷത്തെ രണ്ട് പ്രധാന പാർട്ടികൾ വരുന്നത്. 
 
 ഹരജിയുടെ പശ്ചാത്തലത്തിൽ ആരാധനാലയതർക്കത്തിൽ തീരുമാനം എടുക്കുന്നതിൽനിന്ന് കീഴ്‌ക്കോടതികളെ സുപ്രിംകോടതി വിലക്കിയിട്ടുണ്ട്. കേസ് അടുത്തമാസം 17നാണ് ഇനി വാദംകേൾക്കുക.

നിലവിൽ ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭരായ അഭിഭാഷകരുടെ നീണ്ട നിരയുള്ള പാർട്ടി ആണ് കോൺഗ്രസ്. കൂടാതെ എസ്പി കൂടി വരുന്നതോടെ അഭിഷേക് മനു സിംഗ്വി, കപിൽ സിബൽ, വിവേക് തങ്ക, സൽമാൻ ഖുർഷിദ് തുടങ്ങിയ കരുത്തരെ രംഗത്തിറക്കാനും കഴിയും. ഇത് കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകാൻ വഴിയൊരുക്കും എന്ന പ്രതീക്ഷയിൽ ആണ് രാജ്യത്തെ ന്യൂനപക്ഷങ്ങൾ.

 

 Congress and SP to file pleas in Supreme Court over of Places of Worship Act



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിൽ ആ കാര്യം ഇന്ത്യക്ക് വലിയ സമ്മർദ്ദങ്ങളുണ്ടാക്കും: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  5 days ago
No Image

ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം; തൊഴിലാളി സംഘടനകളുടെ സമരം ഒത്തുതീർപ്പായി

Kerala
  •  5 days ago
No Image

വിദ്യാർഥികൾക്ക് ആശ്വാസം; പ്രതിഷേധത്തെ തുടർന്ന് വർദ്ധിപ്പിച്ചിരുന്ന ഫീസ് നിരക്കുകൾ കുത്തനെ കുറച്ച് കാർഷിക സർവകലാശാല

Kerala
  •  5 days ago
No Image

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി

Kerala
  •  5 days ago
No Image

യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റി' പട്ടികയിൽ ഇടംപിടിച്ച് മദീനയും റിയാദും

Saudi-arabia
  •  5 days ago
No Image

'കേരള സവാരി'; ഇനി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ്

Kerala
  •  5 days ago
No Image

ലൈറ്റ് ഓഫ് ആക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തി

National
  •  5 days ago
No Image

സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് HPV വാക്‌സിനേഷൻ: ഗർഭാശയഗള കാൻസർ പ്രതിരോധവുമായി കേരളം; പദ്ധതിയുടെ തുടക്കം കണ്ണൂരിൽ

Kerala
  •  5 days ago
No Image

ഇതാ റൊണാൾഡോയുടെ പിന്മുറക്കാരൻ; 16ാം വയസ്സിൽ പറങ്കിപ്പടക്കൊപ്പം നിറഞ്ഞാടി ഇതിഹാസപുത്രൻ

Cricket
  •  5 days ago
No Image

യുഎഇയിൽ ഡിസംബറിൽ 9 ദിവസം വരെ അവധിക്ക് സാധ്യത; വിമാന ടിക്കറ്റ് നിരക്കുകൾ 50% വരെ വർദ്ധിച്ചേക്കും

uae
  •  5 days ago