HOME
DETAILS

പണിമുടക്കില്‍ വലഞ്ഞ് ജില്ല

  
backup
September 02 2016 | 17:09 PM

%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b2%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2



കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ട്രേഡ് യൂനിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. ചിലസ്ഥലങ്ങളില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ നടന്നതൊഴിച്ചാല്‍ പൊതുവേ സമാധാനപരമായിരുന്നു. പൊതുഗതാഗതം പൂര്‍ണമായും തടസപ്പെട്ടത് യാത്രക്കാരെ വലച്ചു. എറണാകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനത്തേയും പണിമുടക്ക് ബാധിച്ചു. ഇന്നലെ സര്‍വീസുകളൊന്നും അയച്ചില്ല. ജലഗതാഗത വകുപ്പ് ഓഫീസില്‍ ഇന്നലെ മൂന്ന് ജീവനക്കാര്‍ മാത്രമേ എത്തിയുള്ളു. ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ സര്‍വീസ് മുടക്കിയത് ദ്വീപ് നിവാസികളെ ബുദ്ധിമുട്ടിച്ചു.
കൊച്ചി കോര്‍പറേഷനിലും ഹാജര്‍ നില കുറവായിരുന്നു. ജനറല്‍ ആശുപത്രിയില്‍ പകുതി ഡോക്ടര്‍മാരെ എത്തിയിരുന്നുള്ളു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, കൊച്ചിന്‍ തുറമുഖം എന്നിവിടങ്ങളെയും ഹര്‍ത്താല്‍ ബാധിച്ചു. അതേസമയം ഹൈകോടതിയും മറ്റു കീഴ്‌കോടതികളും സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു. കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ പ്രവര്‍ത്തനത്തെ പണിമുടക്ക് സാരമായി ബാധിച്ചില്ല. 40 ശതമാനത്തിലധികം ജീവനക്കാര്‍ ഓഫീസിലെത്തി. പണിമുടക്ക് ദിനത്തില്‍ സര്‍വീസ് നടത്തിയ യുബര്‍ ടാക്‌സി പണിമുടക്ക് അനുകൂലികള്‍ ആക്രമിച്ചു. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു.
കാക്കനാട്: ചിലയിടങ്ങളിലെ സംഘര്‍ഷം ഒഴിച്ചാല്‍ പണിമുടക്ക് കാക്കനാട് സമാധാനപരമായിരുന്നു. ജില്ലാ ഭരണ കേന്ദ്രമായ കളക് ട്രേറ്റില്‍ രണ്ടായിരത്താളം ജീവനക്കാര്‍ ഉള്ളിടത്ത് ജോലിയില്‍ പ്രവേശിച്ചതാകട്ടെ കലക്ട്ടറും, എ.ഡി.എം ഉള്‍പ്പെടെ പത്തില്‍ താഴെ ജീവനക്കാര്‍ മാത്രം. മറ്റു ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജീവനക്കാര്‍ എത്താന്‍ കഴിയാത്തതിനാല്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. കേന്ദ്ര ഭരണത്തിന്റെ മേല്‍നോട്ടത്തിലുള്ള കാക്കനാട് വ്യവസായ മേഖലയിലെ പ്രവേശന കവാടത്തില്‍ രാവിലെ ആറ് മണിമുതല്‍ ട്രേഡ് യൂണിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ സമരക്കാര്‍ എത്തുകയും ജോലിയില്‍ പ്രവേശിക്കുവാന്‍ വന്നവരെ തടയുകയും തിരിച്ചു വിടുകയും ചെയ്തതിനാല്‍ വ്യവസായ മേഖല സ്തംഭിച്ചു.
വ്യവസായമേഖലയിലെ പകുതിയോളം കമ്പനികളും പണിമുടക്കില്‍ സഹകരിക്കുകയും ചെയ്തിരുന്നു. മുത്തൂറ്റ് ഐ.ടി പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന സദര്‍ലാന്‍ഡ്, കോക്‌നിസന്റ്, വില്യംസ് ലേടാഗ്, തുടങ്ങി വിവിധ ഐ.ടി കമ്പനികളില്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ എത്തിയ ജീവനക്കാര്‍ സമരക്കാരുമായി വാഗ്വാദത്തില്‍ ഏര്‍പെട്ടത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും അത് യൂണിയന്‍ നേതാക്കള്‍ ഇടപെട്ട് ശാന്തമാക്കുകയും ചെയ്തു. കൂടാതെ വ്യവസായ മേഖലയുടെ മെയിന്‍ ഗേറ്റില്‍ കൂടി ഇരുചക്രവാഹനവുമായി ഓടിച്ചു കയറിയ ജീവനക്കാരെ സമരക്കാര്‍ ഓടിച്ചിട്ട് പിടിച്ച് പുറത്താക്കിയതും ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയാത്ത ഐ.ടി ജീവനക്കാര്‍ കൂട്ടം കൂടി നിന്നു സമരക്കാരെ കൂകി വിളിച്ച് പ്രകോപിക്കുവാന്‍ ശ്രമിച്ചതു തൃക്കാക്കര പൊലിസും, നേതാക്കളും ഇടപെട്ട് സംഘര്‍ഷ സാധ്യത ഒഴിവാക്കി.
കാക്കനാട് ചില ഭാഗങ്ങളില്‍ ടാക്‌സി വാഹനങ്ങള്‍ക്ക് നേരെ ടയറിലെ കാറ്റ് അഴിച്ചു വിടുക തുടങ്ങി ചെറിയ രീതിയില്‍ അക്രമങ്ങള്‍ ഉണ്ടാകുകയും ചെയ്തു. അത്യാവശ്യ സ്വകാര്യ വാഹനങ്ങളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരുന്നു.
കോതമംഗലം: മുത്തംകുഴിയില്‍ സമരാനുകൂലികളും വ്യാപാരികളുമായുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ഉല്‍പന്നങ്ങള്‍ വലിച്ചെറിഞ്ഞ് കട ഉടമയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി ബലമായി കട അടപ്പിച്ചതായാണ് വ്യാപാരികളുടെ പരാതി. പിണ്ടിമന പഞ്ചായത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി മുഴുവന്‍ വ്യാപാരികളും ഹര്‍ത്താല്‍ ബഹിഷ്‌ക്കരണവുമായി മൂന്നോട്ട് പോകുകയായിരുന്നു. ഇവിടെ മാത്രം ഏത് രാഷ്ട്രീയപാര്‍ട്ടികളുടെ പണിമുടക്കുകള്‍ക്കും ഹര്‍ത്താലുകള്‍ക്കും മുത്തം കുഴിയിലെ കടകള്‍ മാത്രം തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് ഇടതു മുന്നണി നേതാക്കള്‍ ഭരണം മാറി വന്നാല്‍ ഞങ്ങള്‍ ഹര്‍ത്താലിന് കടകള്‍ അടപ്പിക്കും എന്ന് പറഞ്ഞിരുന്നു. ഇത് നടപ്പിലാക്കുക മാത്രമാണ് ഇന്നലെ ഇടത് മുന്നണി നേതാക്കള്‍ മാത്രം നയിച്ച സമരത്തില്‍ നടന്നത് ബലമായി കടകള്‍ അടയ്ക്കുകയും കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും കട ഉടമകളെ തള്ളി മാറ്റുകയും ചെയ്തത് ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സാഹചര്യവും ഉണ്ടായി.
കളമശ്ശേരി: ഏലൂര്‍, കളമശ്ശേരി വ്യവസായ മേഖലയില്‍ ദേശീയ പണിമുടക്ക് ദിവസമായ വെളളിയാഴ്ച എല്ലാത്തരം തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തു. പണിമുടക്കിനോടനുബന്ദിച്ച് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിനു ശേഷം പ്രീമിയര്‍ കവലയില്‍ കൂടിയ യോഗം കെ.പി.സി.സി സെക്രട്ടറി അഡ്വ.ബി.എ അബ്ദുല്‍ മുത്തലിബ് ഉല്‍ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം പി.വി നാരായണന്‍ അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി പി രാജീവ്, സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ബി വര്‍ഗീസ്, എസ്.ടി.യു ജില്ലാ സെക്രട്ടറി പി.എം.എ ലത്തീഫ്, ഐ എന്‍ ടി യു സി സംസ്ഥാന സെക്രട്ടറി എം എം അലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പറവൂര്‍: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങള്‍ക്കെതിരെ രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തിയ ഇരുപത്തിനാല് മണിക്കൂര്‍ പണിമുടക്ക് പറവൂരില്‍ സമ്പൂര്‍ണമായി. നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും പണിമുടക്ക് ഒരേപോലെ ബാധിച്ചു. ഏതാനും ഇരുചക്രവാഹനങ്ങളും സ്വകാര്യ കാറുകളുമൊഴിച്ചല്‍ മറ്റു വാഹനങ്ങള്‍ ഒന്നുംതന്നെ നിരത്തിലിറക്കിയില്ല. പറവൂരിലെ കോടതികളൊഴികെ മറ്റു കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാം അടഞ്ഞുകിടന്നു. കോടതികള്‍ സാധാരണഗതിയില്‍ തുറന്നിരുന്നെങ്കിലും മിക്കവാറും അഭിഭാഷകരും കക്ഷികളും വ്യവഹാരികളും എത്തിയില്ല. പണിമുടക്കില്‍ പങ്കെടുത്ത യൂനിയനുകളുടെ നേതൃത്വത്തില്‍ രാവിലെ നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്നയോഗത്തില്‍ ഐ.എന്‍.ടി.യു.സി നേതാവ് വി.സി പത്രോസിന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് നേതാവ് കെ.പി ധനപാലന്‍ ഉദ്ഘാടനം ചെയ്തു.
മട്ടാഞ്ചേരി: പണിമുടക്കിന്റെ വിജനതയില്‍ വിദേശആഭ്യന്തര വിനോദ സഞ്ചാരികള്‍ വലഞ്ഞു. കൊച്ചിയുടെ പൈതൃകവാണിജ്യ നഗരി കാണുവാനെത്തിയ വിനോദസഞ്ചാരികള്‍ കാല്‍നടയായും സൈക്കിളിലും വട്ടം കറങ്ങി പണിമുടക്കിന്റെ ദുരിതമനുഭവിച്ചു. ' കൊച്ചിയിലെ തന്റെ ആദ്യ സന്ദര്‍ശനത്തിലെ ദുരിതം മറക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സില്‍ നിന്നുമെത്തിയ കത്രിന പറഞ്ഞു.
യുറോപ്പില്‍ നിന്നുള്ള ക്ലമന്റും സഹയാത്രികയും കൊച്ചി കാണാനിറങ്ങിയത് സൈക്കിളിലാണ്. അമരാവതിയിലെത്തിയ ഇവര്‍ വാടക സൈക്കിള്‍ തരപ്പെടുത്തിയാണ് തിരക്കില്ലാത്ത വഴികളിലൂടെ സഞ്ചരിച്ച് കൊച്ചി കണ്ടത്. പക്ഷേ ഭക്ഷണം ലഭിക്കാതെ ഇവരും വലഞ്ഞു.
പെരുമ്പാവൂര്‍: സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ നടന്ന പൊതുപണിമുടക്ക് പെരുമ്പാവൂരില്‍ പൂര്‍ണ്ണമായിരുന്നു. കടകമ്പോളങ്ങളെല്ലാം തന്നെ അടഞ്ഞു കിടന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയത്. പതിവുപോലെ വല്ലം, പുല്ലുവഴി മേഖലകളെ പണിമുടക്ക് ബാധിച്ചില്ല. എന്നാല്‍ അനിഷ്ട സംഭവങ്ങളൊന്നും തന്നെ ഉണ്ടായില്ല. കൂടാതെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചിരുന്നു.
ആലുവ: പ്രദേശത്ത് പണിമുടക്ക് പൂര്‍ണം. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ലെങ്കിലും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും എല്ലാ ട്രെയിനുകളും തടസം കൂടാതെ സര്‍വീസ് നടത്തി. വാഹന ഗതാഗതം നിലച്ചിരുന്നതിനാല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ആലുവ മിനിസ്റ്റേഷന്റെ പ്രവര്‍ത്തനം ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ തടസപ്പെട്ടു.
നെടുമ്പാശ്ശേരി: പൊതുപണിമുടക്ക് ഇന്നലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാര്‍ വലഞ്ഞു. എന്നാല്‍ വിമാനത്താവളത്തില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമായി. വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്കായി ആലുവ, അത്താണി എന്നിവിടങ്ങളിലേക്ക് പൊലിസ് വാന്‍ സര്‍വീസ് നടത്തിയത് ശ്രദ്ധേയമായി. ആലുവ റെയില്‍വെ സ്റ്റേഷനില്‍ നിന്നും മടങ്ങുമ്പോള്‍ വിമാനത്താവളത്തിലേക്കും ഹജ്ജ് ക്യാംപിലേക്കും വരുന്ന യാത്രക്കാരെയും പൊലിസ് വാഹനത്തില്‍ കൊണ്ടുവന്നു. നെടുമ്പാശ്ശേരി മേഖലയില്‍ പൊതുപണിമുടക്ക് പൂര്‍ണമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: പഞ്ചായത്തിന് വീഴ്ച സംഭവിച്ചു; സമ്മതിച്ച് തദ്ദേശവകുപ്പ്

Kerala
  •  2 months ago
No Image

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ; മോചന ചർച്ചകൾ തുടരും ; ഔദ്യോ​ഗികമായി സ്ഥിരീക്കരിക്കാതെ വിദേശകാര്യ മന്ത്രാലയം

National
  •  2 months ago
No Image

രജിസ്ട്രേഡ് തപാലിന്റെ കാലം കഴിഞ്ഞു; സെപ്തംബർ ഒന്നു മുതൽ സേവനം നിർത്തുന്നതായി തപാൽ വകുപ്പ്

latest
  •  2 months ago
No Image

ഇന്ത്യ-പാക് സംഘർഷം: ട്രംപിന്റെ മധ്യസ്ഥ വാദം തള്ളി കേന്ദ്രം

National
  •  2 months ago
No Image

മുല്ലപെരിയാർ ഡാം സുരക്ഷ; മേൽനോട്ട സമിതിയുടെ സ്ഥിരം ഓഫീസ് സ്ഥാപിക്കണമെന്ന് സുപ്രീം കോടതിയിൽ അപേക്ഷ

Kerala
  •  2 months ago
No Image

ശരീരത്തിനുള്ളിൽ ആമകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ത്രീ പിടിയിൽ

International
  •  2 months ago
No Image

അൽ ഐനിലെ അൽ സദ്ദ് പ്രദേശത്തുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  2 months ago
No Image

മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റ്: നടപടിയെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

National
  •  2 months ago
No Image

ഇന്ത്യയെ വീഴ്ത്താൻ ചെന്നൈ താരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; അഞ്ചാം ടെസ്റ്റ് തീപാറും!

Cricket
  •  2 months ago
No Image

ജാ​ഗ്രത: ഉയർന്ന നിരക്കിൽ വേഗത്തിലുള്ള യുഎഇ വിസ സേവനങ്ങൾ; ഇത്തരം പരസ്യങ്ങൾ വ്യാജമാണെന്ന് അതോറിറ്റി

uae
  •  2 months ago